നന്ദിയെന്നതു നന്മയുടെ നാന്ദി,
വന്നവഴികളെ വിസ്മരിക്കാത്ത ഹൃദയത്തിന്റെയുണ്മ,
അഹങ്കാരത്തിന്റെ കറുപ്പൊരിക്കലും പുരളാത്ത വെണ്മ,
കിട്ടിയ തണലിനെ അർഹർക്കായി കാത്തുവെക്കുന്ന ചേതന,
നന്ദിയെന്നതു ഹൃദയത്തിലുരുവാകും സ്നേഹതീർത്ഥം,
പ്രാർത്ഥനയായതുള്ളിൽ നിറയുന്നു..
★★★നിഷിബ എം നിഷി★★★