നീ തന്ന നാരങ്ങാ മിട്ടായിയുടെ മധുരം ഞാൻ അറിഞ്ഞില്ല,
നുണഞ്ഞലിഞ്ഞു കളയാതെ എന്നെന്നും എനിക്കത് കാത്തുവെക്കണമായിരുന്നു.
വർണ്ണകടലാസ്സിൽ പൊതിഞ്ഞ് ഞാനെന്റെ വജ്രപ്പെട്ടിയിൽ അന്നത് ഭദ്രമാക്കിയ പോലെ..
ഞാൻ തന്ന പ്രണയം ഒരിക്കൽ പോലും ആസ്വദിക്കാതെ അനുഭവിച്ചറിയാതെ നീ എവിടെയെങ്കിലും കാത്തുവെച്ചിരിക്കയാവും എന്ന് ഞാൻ ആശ്വസിക്കട്ടെയോ..?
©shafia