ഓണം വന്നോണം വന്നോണം വന്നേ…..
നോവിൻ്റെ പ്രളയ ദിനങ്ങൾ താണ്ടി
നന്മകൾ പൂവിടും , നാമ്പുകൾ മൊട്ടിടും
ഹൃദയങ്ങളൊന്നായി അണി നിരക്കും
കപടത , നാട്യങ്ങൾ, അധികാര
ഹുങ്കുകൾ ഒക്കവേ എങ്ങോ
പോയ്മറയും
നേരെ ചിരിക്കുന്നോർ
ഉള്ളിൽ വിഷമുള്ളോർ
ശുദ്ധരായ് തീർന്നിടും
നാളെത്തട്ടെ
സ്ത്രീത്വം നശിപ്പിക്കും
സ്ത്രീ രത്നങ്ങൾ
നാട്ടിൽ വിളങ്ങിടും
നേരത്തയ്യോ
നാണക്കേടായി നടക്കുവാനായി
ഏറെ പരിശ്രമം ചെയ്യുന്നോരെല്ലാം
നന്നായി വരുവാനിടം കൊടുക്കാൻ
പൊന്നോണ ചിന്തകൾ മാറിട്ടെ
കുഞ്ഞുങ്ങൾ പുഞ്ചിരി തൂകിടട്ടെ
അമ്മമാർ കൊന്നു കൊല ചെയ്യാതെ
വൃദ്ധ മനമെല്ലാം നിറഞ്ഞിടട്ടെ
മൊട്ടിട്ടും സൗഖ്യത്തിൻ നാളെത്തട്ടെ
2 Comments
👌❤
👌👌👍