Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മയിലെ ഓണക്കോടി
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ഓർമ്മകൾ കഥ ജീവിതം

ഓർമ്മയിലെ ഓണക്കോടി

By Sumesh ManakulamSeptember 10, 2024Updated:September 15, 20243 Comments3 Mins Read108 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്തുട്ടാ ആലോചിക്കണെ??

ഏയ്, ഒന്നുല്ല്യാ… ഞാൻ വെറുതെ ഇങ്ങനെ.

ഇന്ന് ഓണക്കോടി എടുത്തത് നന്നായി, ഇനി ഓരോ ദിവസവും ടൗണിൽ കടകളിൽ തിരക്ക് കൂടും.

ആ….

പിള്ളാർക്ക് ഡ്രസ്സ്‌ ഇഷ്ടായി.

മ്മ്….

വിലയിത്തിരി കൂടിയാലും അവർക്ക് ഇഷ്ടള്ളത് കിട്ടിലോ.

അത് ശരിയാ, പക്ഷെ…

എന്താ ഒരു പക്ഷെ??? വില കൂടി എന്നാണോ?

ഏയ്, അതല്ല, ഞാൻ ആലോചിക്കാർന്നു..

എന്ത്???

ഇതിപ്പോ അവര് രണ്ടൊ മൂന്നൊ പ്രാവശ്യം ഇടും, അപ്പോളേക്കും അടുത്ത പരിപാടി വരും അപ്പൊ അടുത്ത ഡ്രസ്സ്‌, ഓണക്കോടിക്ക് ഇപ്പൊ പഴയ പ്രസക്തിയില്ലാതായി.

എന്നാലും ഓണക്കോടി ഓണക്കോടി തന്നെയല്ലേ.

അത് ശരിയാണ്, പക്ഷെ പണ്ട് എനിക്കൊക്കെ കൊല്ലത്തിൽ ആകെ കൂടി പുതിയ ഡ്രസ്സ്‌ കിട്ടുന്നത് ഓണത്തിനാണ്. ഇന്നല്ലേ റെഡി മേഡ്, അന്ന് എല്ലാം തയ്ക്കൽ ആണ്.  ടൗണിൽ റെഡി മേഡ് ഷർട്ടും ഉടുപ്പും കിട്ടുന്ന കടകൾ ഉണ്ടെന്ന് ക്ലാസ്സിലെ ഗൾഫുകാരന്റെ മോൻ സനോജ് പറയുന്നത് കെട്ടിട്ടുണ്ട് എങ്കിലും അവൻ പുളു പറയുകയാണെന്നായിരുന്നു എന്റെ വിചാരം.  ഓണത്തിന് ഒരു മാസം മുൻപ് തന്നെ അച്ഛൻ എന്നെയും ഭാരതിയെയും സൈക്കിളിൽ ഇരുത്തി  അപ്പുറത്തെ സ്റ്റോപ്പിൽ ഉണ്ടായിരുന്ന നാരായണ സ്വാമിയുടെ തുണിക്കടയിൽ കൊണ്ട് പോകും.  എന്നിട്ട് എനിക്ക് ഒരു ഷർട്ടിനും ട്രൗസറിനുമുള്ള തുണി എടുത്ത് തരും. ഭാരതിക്ക് ഒരു പട്ടുപാവാടക്കും ബ്ലൗസിനുമുള്ള തുണിയും, അമ്മക്ക് ഒരു സാരിയും ബ്ലൗസിന്റെ തുണിയും.  അച്ഛന് ഓണത്തിന് പുതിയത് വാങ്ങാറില്ല്യ. തയ്ച്ചു കിട്ടാൻ പാടാ അതോണ്ട് എനിക്കിപ്പോ പുതിയത് വേണ്ടാന്നേ പറയു.  പാവം, എല്ലാർക്കും പുതിയതെടുക്കാൻ അച്ഛന്റെല് കാശ് ഇണ്ടാവേർന്നില്ല്യാ.

മ്മ്….

ഭാരതിയുടെ പാവാടയും ബ്ലൗസും അമ്മ തയ്ക്കും.    നമ്മുടെ ബസ് സ്റ്റോപ്പിൽ  ഇപ്പൊ ആ സൂപ്പർ മാർക്കറ്റ് ഉള്ള സ്ഥലമില്ല്യേ?

ആ ഉണ്ട്..

അവിടെ പണ്ട് മൂന്നാല് കടമുറികൾ ആയിരുന്നു. ഈ അറ്റത്ത് ലാസറേട്ടന്റെ പച്ചക്കറി പലചരക്കു കട, നടുവിൽ മാധവേട്ടന്റെ മുടിവെട്ട് കട, മറ്റേ അറ്റത്ത്  നാരായണേട്ടന്റെ തുന്നൽക്കട.  തലക്കനം നാരായണൻ എന്നാർന്നു മൂപ്പരെ വിളിക്കാറ്.  എപ്പോളും മൂപ്പരുടെ തലക്ക് ഭയങ്കര കനമാണ് എന്നാ മൂപ്പര് പറയാ.

ഏത് ആ കുടിച്ച് ചത്ത നാരായണേട്ടൻ അല്ലേ?  മൂപ്പരുടെ മോന്റെ അല്ലേ ആ ഷോപ്പിംഗ് കോംപ്ലക്സ്കിൽ ഉള്ള ആ ബൊട്ടീക്ക്?

ആ മൂപ്പര് തന്നെ, ഭയങ്കര കുടിയാർന്നു മൂപ്പര്, ന്നാലും മൂപ്പര് ഷർട്ട് തയ്ച്ചാൽ  കറക്റ്റ് ആയിരിക്കും.  അതോണ്ട് മ്മടെ ഇവിടെ എല്ലാരും മൂപ്പരുടെ അടുത്തായിരിക്കും ഷർട്ടും പാന്റും ട്രൗസറും ഒക്കെ തയ്ക്കാൻ കൊടുക്കാ.  തുണി എടുത്ത് കൊണ്ടുവരുന്ന വഴിയോ അല്ലെങ്കിൽ പിറ്റേന്നോ അച്ഛൻ എന്നെയും കൊണ്ട് നാരായണേട്ടന്റെ കടയിൽ പോകും, അളവൊക്കെ എടുത്ത് തുണി തയ്ക്കാൻ കൊടുക്കും.  പിന്നെ അത് തയ്ച്ചു കിട്ടാനുള്ള കാത്തിരിപ്പാവും.  സ്കൂൾ വിട്ട് വരുന്ന വഴി നാരായണേട്ടന്റെ കടയിലേക്ക് നോക്കും.  എന്റെ ഷർട്ടാണോ മൂപ്പര് തയ്ക്കണേന്ന്.  കടയുടെ പുറത്ത് മൂപ്പരുടെ സൈക്കിൾ ഉണ്ടെങ്കിൽ മൂപ്പര് കടയിൽ ഇരുന്ന് തയ്ക്കണ്ടാവും. സൈക്കിൾ ഇല്ലെങ്കിൽ മൂപ്പര് തോടിന്റെ കരയിലുള്ള  ചാരായ ഷാപ്പിലേക്ക് പോയിട്ട്ണ്ടാവും. കടയിൽ മൂപ്പര് ഇണ്ടെങ്കിൽ ആള് വിളിച്ചു പറയും.  കുഞ്ഞുട്ട്യേ, നെന്റെ തയ്ക്കാൻ തൊടങ്ങിട്ടില്ല്യാ, ഓണാവുമ്പോളേക്കും  തരാട്ടാന്ന്.

അത്തം ആയാലും മൂപ്പര് ഇതന്നെ പറയും. ഓണ പരീക്ഷ കഴിഞ്ഞു സ്കൂൾ പൂട്ടിയാൽ എന്നും വൈകുന്നേരം കുളി കഴിഞ്ഞു മേലേക്കാവിൽ തൊഴാൻ പോകുമ്പോ ഒരു കാര്യം കൂടി പ്രാർത്ഥനയിൽ കൂട്ടി ചേർക്കും, ഓണം ആകുമ്പോളേക്കും നാരായണേട്ടൻ ഷർട്ടും ട്രൗസറും തയ്ച്ചു തരണേ ഭഗവതിന്ന്.

അപ്പൊ ഓണ പരീക്ഷക്ക് ജയിപ്പിക്കണേന്ന് പ്രാർത്ഥിക്കാറില്ലേ??

എല്ലാ പരീക്ഷക്കും ജയിപ്പിക്കണേന്ന് പ്രാർത്ഥിക്കാറുള്ള കാരണം ഓണപ്പരീക്ഷയുടെ കാര്യം പ്രത്യേകം പറയാറില്ല്യാ.

ന്നട്ട് അങ്ങേരു എന്നാ തയ്ച്ചു തരാറുള്ളത്?

ഭാരതിയുടെ പാവാടയും ബ്ലൗസും അമ്മ സ്കൂൾ പൂട്ടുന്നതിന് മുൻപ് തന്നെ തയ്ച്ചു കഴിഞ്ഞിട്ടുണ്ടാകും.  സ്കൂൾ പൂട്ടി, എന്നും പൂക്കളം ഇട്ട് കുളി കഴിഞ്ഞാൽ അവൾ, അവളുടെ പട്ടുപാവാടയും ബ്ലൗസും അലമാരി തൊറന്ന് നോക്കും.  അത് കാണുമ്പോ എനിക്ക് വരുന്ന ഒരു വിഷമം.  വേഗം സൈക്കിൾ ടയറും ഉരുട്ടി നാരായണേട്ടന്റെ കടയിലേക്ക്  ഓടും. എന്നെ കണ്ടാൽ അപ്പൊ മൂപ്പര് പറയും.

കുഞ്ഞുട്ട്യേ കഴിഞ്ഞട്ടില്ല്യാ, നീ തയ്ക്കാൻ ഉള്ള കൂലി കൊണ്ട് വാ, നാരായണേട്ടന് ഭയങ്കര തലക്കനം.  കാശ് കിട്ടിയെങ്കിൽ ഡാക്കിട്ടറേകണ്ട് മരുന്ന് കഴിച്ച് തലക്കനം മാറിയാൽ ആദ്യം തയ്ച്ചു തരണത് നെന്റെയാ.

പൂരാടത്തിന്റെ അന്നും മൂപ്പര് ഇതേ പല്ലവി തന്നെ പാടും.  അവസാനം വീട്ടിൽ വന്നു കരഞ്ഞു അമ്മ അരിപ്പെട്ടിയിൽ  സൂക്ഷിച്ചു വെച്ച കാശ് എടുത്ത് തരും. അതും കൊണ്ട് നാരായണേട്ടന്റെ കടയിലേക്ക്  പോയി കാശ് മൂപ്പർക്ക് കൊടുക്കും.  അപ്പൊ തന്നെ മൂപ്പര് സൈക്കിളും കൊണ്ട് ഒറ്റ പോക്കാ മരുന്ന് വാങ്ങി വരാന്ന് പറഞ്ഞ്.

ഡോക്ടറെ കാണാനോ?

എവിടെ… നേരെ ചാരായ ഷാപ്പിലേക്ക്.

അപ്പൊ പുതിയ ഡ്രസ്സ്‌ ഓണത്തിന് കിട്ടില്ലേ?

ഉത്രാടത്തിന്റെ അന്ന് രാവിലെ തന്നെ മൂപ്പരുടെ കടയുടെ മുന്നിൽ ചെന്ന് നിക്കും.  വൈകുന്നേരം തൃക്കാക്കരപ്പനെ വെക്കണ നേരം ആകുമ്പോളേക്കും മൂപ്പര് തയ്ച്ചു തരും.

കുഞ്ഞുട്ട്യേ, ഷർട്ടിന്റെ കുടുക്ക് വെച്ചട്ടില്ല്യാട്ടാ, കുടുക്ക് വെച്ചട്ട് മതിയെങ്കിൽ നാളെ കൊണ്ടോവാം. അല്ലെങ്ങെ നെന്റെ അമ്മയോട് പറയ് ഈ കുടുക്കൊന്ന് വെക്കാൻ, നെന്റെ അമ്മക്ക് തയ്ക്കാൻ അറിയാലോ.

രാത്രി അമ്മ ഷർട്ടിനു ബട്ടൻസ് വെച്ചു തരും. അത് അങ്ങോട്ട് കൈയ്യിൽ കിട്ടുമ്പോൾ ഒരു സന്തോഷം തോന്നും.

പിറ്റേന്ന് അതിട്ടു ഓണസദ്യ  ഉണ്ണും.  പിന്നെ അമ്മയുടെ വീട്ടിൽ പോകും.  പിറ്റേന്ന് തിരിച്ചു വന്നാൽ അത് ഊരി എടുത്തു വെക്കും.  പിന്നെ അടുത്ത ഓണം വരേയ്ക്കും ഉള്ള വിശേഷ ദിവസങ്ങളിൽ ഒക്കെ ഈ ഡ്രസ്സാ.  ഇന്നിപ്പോ എന്ത്‌ ഓണം എന്ത് ഓണക്കോടി !

ഹഹഹ ഇന്ററെസ്റ്റിംഗ് സ്റ്റോറി.

പട്ടണത്തിൽ വളർന്ന നിനക്ക് ഇത് സ്റ്റോറിയായി തോന്നും.  പക്ഷെ അറുതിയിലും വറുതിയിലും  ആഘോഷിച്ചിരുന്ന അന്നത്തെ ഓണക്കാലമായിരുന്നു ഓണക്കാലം ഇന്നൊക്കെ റെഡിമേഡ് അല്ലേ പൂക്കളവും ഓണക്കോടിയും,  ഓണസദ്യയും ഒക്കെ റെഡിമേഡ് അല്ലേ.

ഓ, ഇപ്പോളാ ഓർത്തത് … ഓണ സദ്യ ബുക്ക്‌ ചെയ്തില്ലേ?? അത് മറക്കണ്ട കെട്ടോ.

ഹഹഹ….. ആ… മറക്കില്ല….

എന്താ ചിരിച്ചേ….

ഏയ്.. ഒന്നുമില്ല… നീ ഉറങ്ങാൻ നോക്ക്…

Post Views: 33
3
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

3 Comments

  1. Misna Parappur on September 15, 2024 6:24 PM

    👍🏻

    Reply
  2. Nafs nafs on September 12, 2024 5:14 PM

    👌👌💞

    Reply
  3. Joyce Varghese on September 12, 2024 8:04 AM

    👌😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.