വട്ടത്തിലും നീളത്തിലും മുറിച്ച പച്ചക്കറികളെ അഗ്നിയിൽ വേവിച്ചെടുത്തു നാളികേരവും ജീരകവും ചേർത്തെടുത്തു കുറുക്കിയും താളിച്ചുമെടുത്തു ഒരുക്കിയ സദ്യ.
ഇടത്തോട്ട് തിരിച്ചിട്ട തൂശനിലയിൽ ഉപ്പു തൊട്ടു ഉപ്പേരി പഴം
അച്ചാർ പുളിഞ്ചി മുതൽ കാളൻ ഓലൻ അവിയൽ കൂട്ടുകറി തുടങ്ങിയ നീണ്ട കൂട്ടാനുകൾ ഇളയറ്റത്തു വിളമ്പി
ശേഷം പായസവും പപ്പടവും കഴിച്ചു തീർത്ത അതേ ഇലയിൽ പുളിശേരിയും രസവും കൂട്ടി ഒരുപിടിപിടിച്ചു
ഒടുവിൽ ഒരു ഏമ്പക്കവും വിട്ടാൽ ഓണസദ്യ കുശാൽ.
റംസീന നാസർ