എന്നെയോർക്കുമ്പോൾ
ചൂടാറി
തണുത്തുറഞ്ഞു
പോമൊരു
ഹൃദയത്തിൽ
നിന്നാണ്
അന്യയായ്
ഞാനെന്നേക്കുമായ്
പടിയിറങ്ങിയത്..
ഇനി വരും കാലം
ചിരപരിചിതരാം
അപരിചിതർ നാം
എങ്കിലും…
നിസ്സ്വയാമെൻ
പ്രാണനിൽ
ഭാരമില്ലാതലിഞ്ഞു
ചേർന്നു പോയ്
നിന്റെ ഓർമയും
ഗന്ധവും
നീ തന്ന നോവും …
നിന്നിൽ ഞാൻ
മരിച്ചെന്നാലും
എന്നിൽ
നിനക്ക്
മരണമില്ലല്ലോ…!