എന്റേതെന്നൊരു
വിശ്വാസപ്പെ-
രുക്കത്താൽ
നിന്നെ ഞാനൊട്ടുമേ
അവിശ്വസിച്ചില്ല..
അതിനാൽ
മുദ്ര ചാർത്തി
സ്വന്തമാക്കി
താഴിട്ട്
പൂട്ടി വെച്ചില്ല…
എന്റെ വിശ്വാസങ്ങളെ
കവച്ചു കടന്ന്..
നിന്നെയും
എന്നിൽ
നിന്നെന്നെയും
വേരോടെ
പിഴുതെടുത്തു
നീ പോയ്..
തിരസ്കാരങ്ങളുടെ
പുറമ്പോക്കിൽ
വെള്ളിടിയേറ്റ്
പിളർന്ന
മൃതവൃക്ഷം
പോലിന്ന് ഞാൻ
ഒറ്റയ്ക്ക്
നിന്നെരിയുന്നു…