പാതിയുറക്കത്തിൽ
വഴുതി വീണ
കിനാക്കളെ
താരാട്ട്
പാടിയുറക്കി
കിടത്തി ഞാൻ…
രാത്രിമഴ
കണ്ണീരൊഴുക്കി
തുടച്ച്
വെടിപ്പാക്കിയ..
നിദ്രയെന്നെ
കൈവിട്ട
രാത്രിയിൽ…
ഏകാന്ത രാവിൻ
വ്യസനങ്ങളെ-
ക്കുറിച്ചൊരു
കവിത
എഴുതണം…
ഇനിയുണരാത്ത
അവസാന
നിദ്രയ്ക്ക് മുൻപേ
കുറിക്കട്ടെ
എന്റെ
ഒടുവിലത്തെ
വരികൾ…