എന്റേതല്ലാത്ത
കാരണത്താൽ
ഞാനിടയ്ക്കൊക്കെ
വിഷാദത്തിന്റെ
പരുക്കൻ
ഭിത്തികളിൽ
ചെന്നിടിച്ചു
വീഴാറുണ്ട്…
അന്നേരം
മൗനം
കൊണ്ടൊരു
മുഖാവരണമണിഞ്ഞ്
കാഴ്ചകൾക്കും
കേൾവിക്കും
നേരെ
ഞാനെന്റെ
ഇന്ദ്രിയങ്ങളെ
പൂട്ടിവെക്കും..
വിഷാദവും
ഏകാന്തതയും
എന്നെ
വിഴുങ്ങാൻ
പരസ്പരം
മത്സരിക്കുമ്പോൾ
അതിന്റെ
ചവർപ്പ്
നുണഞ്ഞ്
തൊണ്ട പൊള്ളി
ഞാനുമൊരു
തീ വിഴുങ്ങി
പക്ഷിയായ്
പരിണമിക്കാറുണ്ട്…