കവിത : ചിതറുന്ന മനസ്സ്
നോവുന്നു നോവുന്നു പിടയുന്നു പിടയുന്നൊരീ മനസ്സ്
മനുഷ്യന്റെ അകത്തളങ്ങളിൽ പിടിയുന്നൊരാ ഇളം മനസ്സ്
ജീവിതമാകുന്ന ഈ യാത്രയിൽ വിധിയുടെ ഉഗ്ര പ്രഹരങ്ങൾ ആഞ്ഞടിക്കുമ്പോൾ, അലതല്ലി ഉലയുന്നോരീ മനസ്സ്.
മനസ്സിന്റെ ദുഃഖം ഭാരങ്ങളാൽ കണ്ണീരിറ്റ് തുളുമ്പാതെ, ഹൃദയത്തിൻ അടിത്തട്ടിൽ നീറി നീറി മനസ്സ് നോവുന്ന വേളയിൽ, പുറമെയൊരു പുഞ്ചിരി വിതറി ശാന്തമാകുന്നു.
മനസൊന്നു പിടയുമ്പോൾ കണ്ണീരായി അണപ്പൊട്ടി ഒഴുകുന്നോരീമനസ്സ്…
ശാന്തമായി മനസ്സിനെ പിടിച്ചുയർത്താൻ
മനമാകെ വെല്ലുന്നൊരീ മനസ്സ്
നോവുന്നു നോവുന്നു പിടയുന്നു
പിടയുന്നോരീമനസ്സ് .