മനസ്സിൻ്റെ കോണിലെവിടെയോ
നട്ടുനനച്ചു വളർത്തിയെടുത്തൊരു
പൂന്തോട്ടം
വിജയ കിരീടം ചൂടിയാ മന്ത്രകോടി
മനസിൻ്റെ അന്തരാളങ്ങളിൽ
കടിഞ്ഞാണില്ലാതെയോടുന്നൊരു
കുതികണക്കെ നിൽക്കുന്നു
ശ്രീകോവിൽ മുന്നിലശ്രു
പൊഴിക്കുമാ ചിത്തഭ്രമം
നടതുറന്നൊരാ നേരം
മനസമാധാനത്തിനായികേണിടുന്നു.
ആരോ മൊഴിഞ്ഞൊരാ
അശരീരി കണക്കെ
വീണ്ടുമാ പൂന്തോട്ടം ഇറങ്ങിത്തിരിച്ചവൾ –
വീണ്ടും….സമാധാനം
നട്ടുനനച്ചെരാ പൂന്താട്ടം നിറയെ
അഴകേറും പൂക്കൾ കൂടെ അവളും
ചിരിവിടർത്തി നിൽക്കുന്നു.
