മനസ്സിൻ്റെ കോണിലെവിടെയോ നട്ടുനനച്ചു വളർത്തിയെടുത്തൊരു പൂന്തോട്ടം വിജയ കിരീടം ചൂടിയാ മന്ത്രകോടി മനസിൻ്റെ അന്തരാളങ്ങളിൽ കടിഞ്ഞാണില്ലാതെയോടുന്നൊരു കുതികണക്കെ നിൽക്കുന്നു ശ്രീകോവിൽ മുന്നിലശ്രു പൊഴിക്കുമാ ചിത്തഭ്രമം നടതുറന്നൊരാ നേരം മനസമാധാനത്തിനായികേണിടുന്നു. ആരോ മൊഴിഞ്ഞൊരാ അശരീരി കണക്കെ വീണ്ടുമാ പൂന്തോട്ടം ഇറങ്ങിത്തിരിച്ചവൾ – വീണ്ടും….സമാധാനം നട്ടുനനച്ചെരാ പൂന്താട്ടം നിറയെ അഴകേറും പൂക്കൾ കൂടെ അവളും ചിരിവിടർത്തി നിൽക്കുന്നു.
