ഒരു കാലത്ത് നമ്മൾ ഏറെ ആഗ്രഹിച്ച ചില കാര്യങ്ങൾ ഉണ്ടാകും. കിട്ടാൻ ഒത്തിരി പ്രാർത്ഥിച്ചിട്ടുള്ള കാര്യങ്ങൾ. പിന്നെപ്പോഴോ മറന്നു പോയ കാര്യങ്ങൾ.
ഒരു പക്ഷേ വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായിട്ടാവും, ആ ആഗ്രഹം സഫലമാകുന്നത്. നമ്മളാഗ്രഹിച്ചത് കയ്യിൽ വന്നു ചേരുന്ന ആ നിമിഷം !
പക്ഷേ, അപ്പോൾ അത് സ്വീകരിക്കാനുള്ള ഒരു സാഹചര്യമോ മാനസികാവസ്ഥയോ നമുക്ക് ഇല്ലെങ്കിലോ? അല്ലെങ്കിൽ നമ്മുടെ ഇഷ്ടങ്ങൾ അത്രമേൽ മാറിയിട്ടുണ്ടെങ്കിലോ? ഇപ്പോഴത്തെ നമ്മുടെ ജീവിതത്തിൽ അതിനു പ്രസക്തി ഇല്ലെങ്കിലോ?
ഉദാ: സന്യാസത്തിന് പോവാൻ റെഡിയായി നിൽക്കുന്നൊരാൾക്ക് ലോട്ടറി അടിച്ചെന്ന് വയ്ക്കുക. ആ കാശ് എന്ത് ചെയ്യും?
അതുകൊണ്ട് മാതാ ദീപാനന്ദമയി മൊഴിയുന്നത് ചെവിക്കൊൾക !
“കരുതലോടെ ആഗ്രഹിക്കുക; ആഗ്രഹങ്ങൾക്കൊരു വിലയുണ്ട്. അനന്തരഫലങ്ങളുണ്ട്.”
– ദീപ പെരുമാൾ