കഴിഞ്ഞ ശനിയാഴ്ച ഒക്ടോബർ 12 ന് കൊച്ചി മറൈൻ ഡ്രൈവിൽ നിന്ന് മിനാർ ക്രൂയ്‌സിൽ ഒരു യാത്ര ചെയ്തിരുന്നു. സീനിയർ സിറ്റിസൻസിന് വേണ്ടി സംഘടിപിച്ച ഒരു 4 മണിക്കൂർ യാത്രയായിരുന്നു. സീനിയർ സിറ്റിസൻസിൽ മെമ്പർഷിപ്പ് എടുത്തവർക്കും അവരുടെ ഫാമിലിക്കും പോകാൻ പറ്റുന്ന ട്രിപ്പ് ആയിരുന്നു. അച്ഛൻ സീനിയർ സിറ്റിസൺസിന്റെ ഗ്രൂപ്പിൽ മെമ്പർ ആയിരുന്നു.
അങ്ങനെ വീടിന്റെ അടുത്തുള്ള ആളുകളും ബന്ധുക്കളും ചേർന്ന് ഒരു 150 പേര് അടങ്ങുന്ന ഒരു യാത്ര ആയിരുന്നു. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു ആ യാത്ര. ആദ്യമായിട്ടാണ് മിനാർ ക്രൂയിസ് ഷിപ്പിൽ ഇങ്ങനെയൊരു ഒരു യാത്ര. ഞങ്ങൾ വീടിന്റെ അവിടെ നിന്ന് രാവിലെ 8.45 പുറപ്പെട്ടു 10.30 മണിയായപ്പോൾ 3 ബസ് അടങ്ങുന്ന യാത്രക്കാർ ചേർന്ന് മറൈൻ ഡ്രൈവിൽ ചെന്നു. പിന്നീട് അവിടെ നിന്നാണ് ആ യാത്ര ആരംഭിക്കുന്നത്.
മിനാർ ക്രൂയ്‌സിൽ മുകളിലും താഴെയായിട്ടും സ്പേസ് ഒരുക്കിയിട്ടുണ്ട്. പാട്ടും, മെന്റാലിസവും, ഡി ജെ പാർട്ടിയും ഒക്കെ ചേർന്ന ഒരു മനോഹരമായൊരു ട്രിപ്പ് ആയിരുന്നു. വെൽക്കം ഡ്രിങ്ക്, വെജിറ്റേറിയനും നോൺ വെജിറ്റേറിയനും അടങ്ങുന്ന രുചിയൂറുന്ന വിഭവങ്ങൾ അടങ്ങിയ ലഞ്ച്, ഐസ്ക്രീം, ഈവെനിംഗ് കോഫീ, ടീ ആൻഡ് സ്നാക്ക്സ് എല്ലാം ഒരുക്കിയിട്ടുണ്ട്.
മണിക്കൂർ അനുസരിച്ചാണ് അവരുടെ പേയ്‌മെന്റ്. 4 മണിക്കൂർ അടങ്ങുന്നതാണ് ഞങ്ങൾ പോയ ട്രിപ്പ്. 4 മണിക്കൂറിനു 1500 രൂപയാണ് അവരുടെ പേയ്‌മെന്റ്. 10 വയസ്സിനു മുകളിൽ ഉള്ളവർക്കാണ് 1500 രൂപ അവർ പേയ്‌മെന്റ് വാങ്ങുന്നത് . ഷിപ്പിൽ കേറുമ്പോഴേ നമ്മുടെ എണ്ണം അനുസരിച്ച് ബോർഡിങ് പാസ്സ് ഒക്കെ നൽകും.
ഗ്രാൻഡ് ഹയാട്ട് , ബോൾഗാട്ടി പാലസ്, വല്ലാർപ്പാടം കണ്ടെയ്നർ, അങ്ങനെ കൊച്ചി ഫുൾ ആസ്വദിച്ച് അടിച്ചു പൊളികാവുന്ന ഒരു ട്രിപ്പ് തന്നെയായിരുന്നു. എന്റെ മൊബൈൽ ക്യാമെറയിലൂടെ കുറെ അധികം വീഡിയോസ് പകർത്താൻ സാധിച്ചു. കുറച്ചു അധികം ദൂരെ പുറംകടൽ വരെ ഞങ്ങൾ പോയിരുന്നു. കായലിൽ നിന്ന് കടലിലേക്ക് ചെന്നെത്തുന്ന ഭാഗത്തു വല്ലാത്തൊരു എക്സ്പീരിയൻസ് ആണ്. കടലിലെ വേവ്സ് അത് ഞങ്ങൾക്ക് ഒരു ചാഞ്ചാട്ടം അനുഭവപെടുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ഡോൾഫിനുകൾ ഇങ്ങനെ പൊങ്ങി താഴുന്നത് കാണാൻ സാധിച്ചു.
ഞാനും എന്റെ ഫാമിലിയും ഈ ഒരു ട്രിപ്പ് വളരെ അധികം എൻജോയ് ചെയ്തിരുന്നു. പെട്ടന്ന് തീരുമാനിച്ച ഒരു യാത്രയായിരുന്നു അതുകൊണ്ട് എനിക്ക് ഭയങ്കര ഒരു എക്സൈറ്റ്മെന്റ് ആയിരുന്നു. ലൈഫിൽ അങ്ങനെ അധികം യാത്രകൾ ഒന്നും ചെയ്യാത്തതു കൊണ്ട് ഈ ട്രിപ്പ് വളരെ സന്തോഷം തരുന്ന ഒന്നായിരുന്നു. ഈ ട്രിപ്പ് ജീവിതത്തിൽ എപ്പോഴും എന്റെ ഓർമ്മയിലുണ്ടാവും.
#എന്റെരചന ബ്ലോഗ് മത്സരം
#യാത്ര


1 Comment
നല്ല കുറിപ്പ് 👍♥️