കടന്ന് വന്ന മനുഷ്യരൊക്കെ
കാരണം പറയാതെ
ഇറങ്ങി പോകുന്നതാണെനിക്കിഷ്ടം!!
കാരണമറിഞ്ഞാലും
ഞാനെന്നെ മാറ്റാനൊന്നും
പോകുന്നില്ല…
കയറി വന്നപ്പോൾ സ്വാഗതം
പറയാത്തത് പോലെ തന്നെ
ഇറങ്ങിപ്പോകുമ്പോഴും
വിട പറയില്ല ഞാൻ!
കൗതുകം തീർന്ന കുഞ്ഞുങ്ങൾ
കളിപ്പന്ത് ചവറിലിട്ടിട്ട്
പോകുന്നത്
മുതിർന്നത് കൊണ്ടാണെന്ന്
പറയേണ്ടതില്ല ല്ലോ !!!
