“എന്ത് രുചിയാ ശിഖയുടെ ഫുഡിന്. നീ ശരിക്കും ലക്കിയാടാ അരുൺ. സാമ്പാർ അടിപൊളി.”
ശാലിനി കുറച്ചു സാമ്പാറെടുത്ത് രുചിച്ചു നോക്കി. ഉപ്പ് തീരെ കുറവ്, പുളിച്ചിട്ട് വായിൽ വെക്കാൻ കൊള്ളില്ല.
‘ഇങ്ങോരിതെന്തു കണ്ടിട്ടാ? ഈ പുളിവെള്ളം ഉണ്ടാക്കിയതിനാണോ അവളെയിങനെ പൊക്കുന്നത്?’ അവൾ കെറുവിച്ചു.
തിരിച്ചു വരുമ്പോൾ കാറിലിരുന്നും ശാലിനി ഓരോന്ന് പിറുപിറുത്ത് കൊണ്ടേയിരുന്നു.
“നിനക്കെന്താ ശാലിനി? ഞാൻ അങ്ങനല്ലേ പറയണ്ടേ. അല്ലാതെ ഫുഡ് കൊള്ളില്ലെന്ന് പറയണോ?”
“എന്റെ ഫുഡിനെ കുറിച്ച് ഒരിക്കലും നിങ്ങളൊരു നല്ല വാക്ക് പറഞ്ഞിട്ടില്ലല്ലോ?”
“അതിന്റെ ആവശ്യമെന്താ? നമ്മൾ തമ്മിൽ അങ്ങനൊരു ഫോർമാലിറ്റിയെന്തിനാ?മറ്റൊരു വീട്ടിൽ പോകുമ്പോ അങ്ങനല്ലല്ലോ?”
“അരുണിനെ എത്രയും വേഗം ഒരു ദിവസം നമ്മുടെ വീട്ടിൽ ഫുഡിന് ക്ഷണിക്കണം. ”
“ആ… ഓക്കേ. ആയിക്കോട്ടെ.” എങ്ങനെയെങ്കിലും ആ വിഷയം അവസാനിപ്പിക്കാൻ അയാൾ സമ്മതിച്ചുകൊടുത്തു.
‘എനിക്കും വേണം അംഗീകാരം. അല്ല പിന്നെ. ഹും.’ അവൾ തല വെട്ടിച്ചു പുറത്തേക്ക് നോക്കിയിരുന്നു.
ഷിജു
