Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഏലിയന്റെ മരുമകൾ
കഥ നര്‍മം വീട്

ഏലിയന്റെ മരുമകൾ

By Neethu KrishnanDecember 1, 20246 Comments2 Mins Read49 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്തൊരു തണുപ്പാ ഇത്. പ്രായമായതിന്റെ ആണെന്ന് തോന്നുന്നു. തണുപ്പ് ഒട്ടും സഹിക്കാൻ പറ്റുന്നില്ല. ഭൂമിലോട്ട് താമസം മാറേണ്ടി വരുമെന്നാ തോന്നുന്നേ. അവിടെ ചൂട് കൂടുതലാണത്രേ. സാരമില്ല, അന്റാർട്ടിക്കയിലെങ്ങാൻ പോയി അഡ്ജസ്റ്റ് ചെയ്യാം. അവിടെ ഇപ്പൊ മൈനസ് 60 ഡിഗ്രി കാണുമെന്നാ ഭൂമി നിരീക്ഷകനായ മോൻ പറഞ്ഞത്. മഞ്ഞുകാലമാ വരാൻ പോകുന്നത്. ഇവിടെ താപനില മൈനസ് 190 ഡിഗ്രി വരെ താഴുമത്രേ. ഹോ ഓർക്കാൻ പറ്റുന്നില്ല. കിടുങ്ങി വിറക്കും. അതാരാ മുറ്റത്തുകൂടെ നടക്കുന്നത്?

“ആരാ അത്?”

“ഞാനാ അച്ഛാ ഏലിയാനായാ”

“കൊച്ചൊണ്ടോ കൂടെ?”

“ഉണ്ട്‌ അച്ഛാ.”

“ആഹ്. എന്നാൽ കൊച്ചിനേം കൊണ്ട് അധികം വെളിയിൽ ഇറങ്ങി നിക്കണ്ട. എപ്പോളാ ഭൂമിയിൽ നിന്നുള്ള മനുഷ്യരുടെ പേടകം ലാൻഡ് ചെയ്യുന്നതെന്ന് പറയാൻ പറ്റില്ല. ഇപ്പൊ തന്നെ പറമ്പ് മുഴുവൻ കുഴിയായി. കൊച്ചു പോയി കുഴിയിൽ ചാടാതെ നോക്കിക്കോ.”

“നോക്കിക്കോളാം അച്ഛാ.”

വന്ന് വന്ന് ഞങ്ങൾ ഭൂമിക്ക് വെളിയിലുള്ള ഗ്രഹങ്ങളിൽ താമസിക്കുന്നവർക്ക് ജീവിക്കാൻ മേലാത്ത ഗതിയായെന്നെ. ഇപ്പൊ തന്നെ നോക്ക്, വ്യാഴ പര്യവേഷണം എന്നോ മറ്റോ പേരിട്ട് എത്ര പേടകങ്ങളാണെന്നോ ഓരോ ദിവസവും വന്നിറങ്ങുന്നത്. മകൻ ഒരു ഭൂമി നിരീക്ഷകൻ ആയതുകൊണ്ട് രക്ഷപെട്ടു പോകുന്നു. ഈ ഭൂമിയിൽ നിന്നുള്ള അന്യഗ്രഹ ജീവികൾ വരുന്നത് അവന് അറിയാൻ പറ്റും. അപ്പോളേക്കും ഞങ്ങൾ താഴെയുള്ള ഒളിയിടത്തിൽ പോയി ഇരിക്കും. അവർ കുറേ മണ്ണും മാന്തിക്കൊണ്ട് പൊക്കോളും. മാന്തി മാന്തി പറമ്പ് മുഴുവൻ ഇപ്പൊ കുഴിയാ.

പിന്നേ കുറേ മനുഷ്യരുമായിട്ട് അവന് ചങ്ങാത്തവുമുണ്ട് കേട്ടോ. എന്നാ പറയാനാ.വേണ്ടെന്നു പറഞ്ഞാൽ കേൾക്കില്ല. പുതിയ പിള്ളേരല്ലേ…അവന്റെ പിള്ളേരുടെ പേരൊക്കെ കേൾക്കണം. മൂത്തവൻ ആസ്ട്രോ. ഇളയവൻ കോസ്മോ. ഭൂമിക്കാരുടെ കയ്യിൽ നിന്നും കിട്ടിയ പേരുകളാണത്രേ! അവർ ഓരോ രാജ്യക്കാരും അവിടെ നിന്നും ബഹിരാകാശത്തോട്ട് പോകുന്ന ആൾക്കാർക്കിടുന്ന പേരുകളാണത്രേ ഇതൊക്കെ. ഇതിന്റെ ബാക്കി എന്തോ നട്ടെന്നോ വിത്തെന്നോ ഒക്കെ പറയുന്നത് കേൾക്കാം. എനിക്കീ പരിഷ്കാരങ്ങളൊന്നും അത്ര അറിയില്ലെന്നേ. ഇവൻ ഒരിക്കൽ ഭൂമിയിൽ പോയിരുന്നു. അന്ന് അവിടെ നിന്നും കെട്ടിക്കൊണ്ട് വന്ന പെങ്കൊച്ചാ ഈ ഏലിയാന. ആദ്യം എനിക്കത്ര ഇഷ്ടപ്പെട്ടൊന്നുമില്ല. പിന്നേ ഞങ്ങടെ കൂട്ടരുടെ പേരുപോലൊക്കെ ഉണ്ടല്ലോ എന്നോർത്ത് അങ്ങ് സ്വീകരിച്ചു. അവിടെ കേരളം എന്നൊരു സ്ഥലമുണ്ടത്രേ. അവിടെ പാലാക്കാരിയാ ആ പെങ്കൊച്ച്. അതിനോട് മിണ്ടി മിണ്ടി ഇപ്പൊ അവരുടെ വർത്താനത്തിന്റെ രീതി പോലെ ആയി എനിക്കും. ഇവിടുത്തെ രീതികളും ആൾക്കാർ താമസമുണ്ട് എന്നുള്ള കാര്യങ്ങളുമൊന്നും ഭൂമിയിലുള്ളവരോട് മിണ്ടിയേക്കരുത് എന്ന കർശന നിർദ്ദേശം കൊടുത്താ അവളെ ഇവടെ നിർത്തീരിക്കുന്നത്.

ആരാത്? ഓ വീണ്ടും അവളാ,ഏലിയാന. വാതിലിന്റെ മറവിൽ വന്ന് നോക്കി നിക്കുന്നുണ്ടല്ലോ.

“എന്താ മോളേ?”

“ഞാൻ അച്ഛനെ വിളിക്കാൻ വന്നതാ. അകത്തോട്ടു കേറിപ്പോരാൻ ചേട്ടൻ പറഞ്ഞു. ഭൂമിയിൽ നിന്നും പേടകം വരുന്നുണ്ടത്രേ.”

“അയ്യോ.. ഇന്നിനി ആരാണാവോ വരുന്നത്. ഞാൻ അകത്തോട്ടു പോട്ടേ. ഒളിച്ചില്ലെങ്കിൽ അവര് കാണും. പിടിച്ചോണ്ടും പോകും. അയ്യോ. അത് വന്നു. ഞാൻ പോട്ടേ ”

“ആരാ കൊച്ചേ ആ ഓടിയത്?”

“ഓ.. ഒന്നും പറയണ്ട പപ്പാ. ഇവിടുത്തെ അച്ഛനാ. കാലം മാറിയതൊന്നും അച്ഛനറിഞ്ഞില്ലെന്നേ. ഇപ്പോളും നമ്മൾ മനുഷ്യരെ പേടിയാ. നമ്മൾ വ്യാഴഗ്രഹത്തിലോട്ട് കുടിയേറിയതൊന്നും പാവം അറിഞ്ഞിട്ടില്ല. പരിചയമില്ലാത്ത ആരേ എങ്കിലും കണ്ടെന്നു തോന്നിയാൽ ആരാത് ആരാത് എന്ന് ചോദിച്ചോണ്ടിരിക്കും. എന്നാ പറയാനാ.”

“നീയിനി പുള്ളിക്കാരനോട് ഇതൊന്നും പറയാനൊന്നും നിക്കണ്ട കേട്ടോ. വെറുതെ പേടിപ്പിക്കേണ്ട. വയസായ മനുഷ്യനല്ലേ. സോറി. ഏലിയനല്ലേ”

Post Views: 40
3
Neethu Krishnan

ദേ.. ഇതാണ് ഞാൻ

6 Comments

  1. Nishiba M on December 7, 2024 4:56 PM

    മനോഹരം. രസകരം

    Reply
    • Joyce on December 10, 2024 11:41 PM

      ചിരിച്ചു മണ്ണുകപ്പി 👌😄

      Reply
  2. Suma Jayamohan on December 7, 2024 1:57 PM

    നന്നായിരിക്കുന്നു.👌🌹❤️

    Reply
    • Neethu Krishnan on December 12, 2024 1:18 PM

      Thank you 🥰🥰🥰

      Reply
  3. മിനി സുന്ദരേശൻ on December 7, 2024 1:52 AM

    വ്യത്യസ്തതയുള്ള രസകരമായ കഥ ….. ഈ കാലം വിദൂരമല്ല👍❤️

    Reply
    • Neethu Krishnan on December 7, 2024 11:17 AM

      സാധ്യതയുണ്ട്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.