Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഫ്ലാഷ് ബൾബ്
അറിവുകൾ ആരോഗ്യം ജീവിതം

ഫ്ലാഷ് ബൾബ്

By Joyce VargheseDecember 5, 2024Updated:December 27, 202413 Comments3 Mins Read164 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓർമ്മയും മറവിയും ഒന്ന് മറ്റൊന്നിനോടു ചേർന്നിരിക്കുന്നു. ഒരാൾക്ക് ഓർത്തെടുക്കാൻ സാധിക്കാത്ത സംഭവങ്ങൾ, അനുഭവങ്ങൾ, അറിവുകൾ ഇവയെല്ലാം മറവിയുടെ കയത്തിലേക്ക് ഊളിയിടുന്നു.

വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു. വികാരം മുറ്റിനിൽക്കുന്ന കഥകൾക്കിടയിൽ ഈ എഴുത്ത് രസച്ചരട് മുറിക്കുമെങ്കിലും ശാസ്ത്രം മാനവരാശിയുടെ ഉന്നമനത്തിനു നൽകിയ സംഭാവനകൾ വിസ്മരിക്കരുത്.

Karl Lashley, എന്ന സയന്റിസ്റ്റ് 1950-ൽ തലച്ചോറിൽ ‘ഓർമ’യുടെ engram അല്ലെങ്കിൽ physical trace അന്വേഷിച്ച് എലികളിലും കുരങ്ങുകളിലും നിരവധി പരീക്ഷണങ്ങൾ നടത്തി. അവസാനം തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനവും ഏകോപനവുമാണ് ‘ഓർമ’, എന്ന നിഗമനത്തിൽ എത്തിച്ചേർന്നു.

നമ്മുടെ തലച്ചോറിലെ cerebellum, hippocampus, amygdala എന്നിവ ഓർമ്മകൾ process ചെയ്യുന്നതിലും store ചെയ്യുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ ഒന്നുച്ചേർന്നു ഒരു വ്യക്തിയുടെ ഓർമ്മയെ നിയന്ത്രിക്കുന്നു.

ബ്രെയിനിൽ രണ്ടു cerebral hemispheresഇൽ 4 വീതം, മൊത്തം എട്ട് ലോബുകൾ (lobes) ഉണ്ട്.

അതുപോലെ തന്നെ ഓർമ്മകളിൽ ഹൃസ്വക്കാല ഓർമ്മകളും ദീർഘക്കാല ഓർമ്മകളുമുണ്ട്.

Hippocampus: Temporal lobeലെ ഈ ചെറിയ ഭാഗം short-term and long-term memoryയെ നിയന്ത്രിക്കുന്നു.

Hippocampus ഓർമ്മകൾ തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ച് സംഭരിക്കുകയും ആവശ്യം വരുമ്പോൾ, ഓർമയെ തിരിച്ചുവിളിക്കുകയും ചെയ്യുന്നു.

Prefrontal cortex:  short-term വർക്കിംഗ് മെമ്മറിയെ നിയന്ത്രിക്കുന്നു.

Basal ganglia and cerebellum:  Implicit ഓർമ്മകളെ നിയന്ത്രിക്കുന്നു. ഉദാഹരണത്തിന് ചലന സംബന്ധമായ motor memories നെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ ഈ ഭാഗമാണ്.

Neocortex, amygdala, and striatum: ഈ ഭാഗങ്ങൾ long-term മെമ്മറിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Sensory cortex, parietal lobe, and temporal lobe: ഈ ഭാഗങ്ങൾ sensory മെമ്മറിയെ കൈകാര്യം ചെയ്യുന്നു.

ബ്രെയിനിൽ ഉൾവശത്തായി paired limbic system, വികാരം, ഓർമ എന്നിവയെല്ലാം നിയന്ത്രിക്കുന്നതിൽ പങ്കുവഹിക്കുന്നു.

Thalamus, സന്ദേശങ്ങൾ കൈമാറുന്ന spinal cord നും (സുഷുമ്നാനാഡി ) cerebrum ത്തിനും ഇടയിലെ ഗേറ്റ് കീപ്പറാണ്.

Hypothalamus : വികാര പ്രകടനങ്ങൾ നിയന്ത്രിക്കുകയും ശരീരോഷ്മാവിന്റെ നില ക്രമീകരിക്കുകയും ചെയ്യുന്നു

ബ്രെയിൻ തന്നെയാണ് ചില ഓർമ്മകൾ സൂക്ഷിക്കപ്പെടണം എന്ന് തീരുമാനിക്കുന്നത്. ഏന്തെങ്കിലും വികാരം മനസ്സിനെ സന്തോഷം, സങ്കടം, ഉൽക്കണ്ഠ ഇവ ഒരാൾക്ക് തീവ്രമായി അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ അതു Long term ഓർമ്മയായി സംഭരിക്കപ്പെടുന്നു. അനുഭവത്തിന്റെ തീവ്രതയാണ് ഓർമ്മകളുടെ കൃത്യതയുടെ അളവുകോൽ. തീവ്രവികാരങ്ങൾ, ചില neurotransmitter (chemicals ), ചില പ്രത്യേകയിനം ഹോർമോണുകൾ എന്നിവ ഉൽപാദിപ്പിക്കുന്നു. അവ ഓർമ്മയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇതാണ് Flash blub പ്രതിഭാസം. തലച്ചോറിന്റെ ചിത്രത്തിനടുത്തു കത്തി നിൽക്കുന്ന ബൾബു കണ്ടിട്ടില്ലെ? ഗ്രഹിക്കാൻ സമയമെടുക്കുന്നവരെ ട്യൂബ് ലൈറ്റെന്ന് കളിയാക്കുന്നതിലും ശാസ്ത്രമുണ്ട്.

അതിനാൽ മനസ്സിനെ ശക്തിയായി മഥിച്ച സംഭവങ്ങൾ ഒരു തിരശ്ശീലയിൽ എന്ന പോലെ നമ്മൾ വീണ്ടും കാണുന്നു.

മറവിയുടെ കാരണങ്ങളിൽ ഒന്നായ പ്രായാധിക്യം എന്നതിനോടൊപ്പം മറവിക്ക് മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്.

1. തലക്ക് ഏൽക്കുന്ന മുറിവ്, ക്ഷതം എന്നിവ

2. ബ്രെയിനിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ, ട്യൂമർ, അണുബാധ

3. തൈറോയിഡ്, വൃക്ക, കരൾ എന്നിവയിലെ അസുഖങ്ങൾ

4. ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ

5. വിഷാദം, അമിതമായ ഉൽക്കണ്ഠ തുടങ്ങിയ മാനസികാവസ്ഥകൾ.

6. അമിതമായ മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം

7. ഉറക്കമില്ലായ്മ

8. Vitamin B12 ന്റെ കുറവ്

9. ഭക്ഷണത്തിൽ പോക്ഷകങ്ങളുടെ അഭാവം.

10. സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെ കുറവ്.

മേൽപ്പറഞ്ഞ കാരണങ്ങൾ എല്ലാം മറവിക്ക് ആക്കം കൂട്ടും.

ആരോഗ്യമുള്ള human brain ബില്യൺ കണക്കിനു ന്യൂറോണുകളെ ഉൾക്കൊള്ളുന്നു. ഈ ന്യൂറോണുകൾ electrical and chemical signals ആയി അറിവുകൾ തരം തിരിക്കുകയും (process ) കൈമാറുകയും ചെയ്യുന്നു. ഈ കോശങ്ങൾ തലച്ചോറിൽ നിന്നും പേശികളിലേക്കും മറ്റവയവങ്ങളിലേക്കും സന്ദേശങ്ങളയക്കുന്നു.

Cell body, multiple dendrites, axon എന്നിവയാണ് ന്യൂറോണിലെ പ്രധാനഭാഗങ്ങൾ.

Cell body : സെൽ ബോഡിയിലെ nucleus, ന്യൂറോണിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു.

Dendrites: ശാഖകളായി പിരിഞ്ഞ ഈ ഭാഗം മറ്റു ന്യൂറോണുകളിൽ നിന്നും വിവരങ്ങൾ (informations) ശേഖരിക്കുന്നു.

Axon: കേബിൾ പോലെ നീണ്ടിരിക്കുന്ന ഈ ഭാഗം മറ്റു ന്യൂറോണുകളിലേക്ക് സന്ദേശങ്ങൾ പ്രവഹിപ്പിക്കുന്നു.

എല്ലായെപ്പോഴും ന്യൂറോണുകൾ അടുത്തടുത്ത കോശങ്ങളുമായി സമ്പർക്കത്തിലായിരിക്കും. സന്ദേശങ്ങൾ ലഭിച്ചാൽ ഉടനെ വൈദ്യുതി സിഗ്നലുകളായി കൈമാറ്റം ചെയ്യപ്പെടുന്നു. ഈ electrical charge, axonലൂടെ സഞ്ചരിച്ച് neurotransmitter chemicals പുറത്തു വിടുന്നു. ഇവ ന്യൂറോണുകളുടെ കുറുകെയുള്ള synapse എന്നു വിളിക്കുന്ന ചെറിയ വിടവിലൂടെയാണ് (tiny gap) സാധ്യമാകുന്നത്.
Lock – Key system എന്ന രീതിയിൽ, ഓരോ ന്യൂറോട്രാൻസ്മിറ്ററും specific receptor site ൽ ഒട്ടിച്ചേരുന്നു (bind ). ഇവ പുറപ്പെടുവിക്കുന്ന electrical അല്ലെങ്കിൽ chemical സിഗ്നൽ ന്യൂറോണിന്റെ സ്വീകരിക്കാനുള്ള കഴിവിനെ ഉദ്ദീപിപ്പിക്കുകയോ കുറക്കുകയോ ചെയ്യുന്നു. ഓരോ ന്യൂറോണും ഏകദേശം 7000 synaptic കണക്ഷൻ ഉണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു.

Alzheimer’s എന്ന മറവി രോഗം ഈ വിനിമയം അവതാളത്തിലാക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. ക്രമേണ ന്യൂറോണുകൾ നശിക്കുന്നു. ഓർമ നഷ്ടപ്പെട്ട രോഗി മറവിയുടെ ആഴങ്ങളിൽ മുങ്ങിത്താഴുന്നു.

മറവിരോഗം പൂർണമായും സുഖപ്പെടുത്തുവാൻ കഴിഞ്ഞില്ലെങ്കിലും ചികിത്സയും തെറാപ്പിയും ഈ രോഗത്തിന്റെ കാഠിന്യം കുറക്കുവാൻ സഹായിക്കും. ഈ ശാസ്ത്ര ശാഖയിലെ കൂടുതൽ ഗവേഷണങ്ങൾ ഭാവിയിൽ രോഗികൾക്ക് തുണയാകും എന്ന് പ്രതീക്ഷിക്കാം.

മറവിയെ ഒരു ശാപമായി കാണുന്ന അവസരങ്ങൾക്കൊപ്പം മറവി അനുഗ്രഹമാകുന്ന അവസരങ്ങളുമുണ്ട്. മനസുനീറിയ സംഭവങ്ങൾ, തീരാനഷ്ടങ്ങൾ, ചിലരുടെ വേർപാട് ഇതെല്ലാം മറവിക്ക് മായ്ച്ചു കളയുവാൻ സാധിച്ചെങ്കിൽ എന്ന് നമ്മൾ ആശിച്ചുപോകാറുണ്ട്. ഓർത്തെടുക്കാൻ നല്ല നിമിഷങ്ങൾ തേടുമ്പോൾ ദു:ഖസ്മരണകളെ പറിച്ചെറിയാൻ, മറവിയുമായി സൗഹൃദത്തിലാകാം.
#മറവി.

Post Views: 29
5
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

13 Comments

  1. Pingback: ഓർമ്മ തൻ വാസന്ത നന്ദനത്തോപ്പിൽ - By Suma Jayamohan - കൂട്ടക്ഷരങ്ങൾ

  2. Sabira latheefi on December 7, 2024 7:13 PM

    ഞാൻ ഇതിന്റെയൊക്കെ സൃഷ്ട്ടാവിനെ സ്തുതിക്കുന്നു. മനുഷ്യന്റെ ഏത് പാർട്ട്‌ എടുത്ത് പഠിച്ചാലും സൃഷ്ടവിന്റെ കയ്യൊപ്പ് കാണാം. ആ ന്യൂറോൺസിൽ എന്തെങ്കിലു മാറ്റമുണ്ടാവുമ്പോൾ എന്തെല്ലാം പ്രശ്നങ്ങളാണ് മനുഷ്യൻ ഫേസ് ചെയ്യുന്നത്. നല്ല ഇൻഫർമേറ്റീവ് ആയ ലേഖനം. ഗുഡ് ജോബ് ജോ.. ❤️❤️

    Reply
    • Joyce Varghese on December 8, 2024 5:33 AM

      Thank you, Sabira

      Reply
  3. silvymichael73@gmail.com on December 7, 2024 12:24 PM

    Very informative 👌👌👌.

    Reply
    • Joyce Varghese on December 8, 2024 5:32 AM

      Thank you, silvy

      Reply
  4. Neethu Krishnan on December 6, 2024 6:37 AM

    മുപ്പതുകളുടെ തുടക്കത്തിലേക്ക് എത്തിയതേ ഉള്ളു. ഇപ്പോളെ മറവിയാ. വല്ല ന്യൂറോളജിസ്റ്റിനേം കാണേണ്ടി വരുമെന്ന് തോന്നുന്നു

    Reply
    • Joyce Varghese on December 6, 2024 4:18 PM

      കുറേ കാര്യങ്ങൾ തലയിലൂടെ ഓടിപോകുന്നത് കൊണ്ടാകും. Don’t worry, dear ❤

      Reply
  5. Shybi on December 6, 2024 1:25 AM

    മറക്കാനാഗ്രഹിക്കുന്നത് തന്നെ ഓർത്തു കൊണ്ടേയിരിക്കുന്നതാണ് ഏറെ കഷ്ടം

    Reply
    • Joyce Varghese on December 6, 2024 4:19 PM

      അതെ, അതു നമ്മുടെ മനസ്സിൽ ഉണ്ടാക്കിയ impact വളരെ കൂടുതലാകും.

      Reply
  6. Joyce Varghese on December 5, 2024 9:29 PM

    Thank You.

    Reply
  7. Suma Jayamohan on December 5, 2024 7:41 PM

    മറക്കുവാൻ പറയാനെന്തെളുപ്പം ………
    മറക്കണമെന്നു കരുതുന്നതൊക്കെ തീവ്രതയോടെ ഓർമ്മകളിലേക്കോടിയെത്തും…..
    നല്ല അറിവുകൾ❤️👌🌷

    Reply
    • Sejirajeev on December 9, 2024 10:29 AM

      Super 💯

      Reply
      • Joyce on December 9, 2024 6:12 PM

        Thank you Seji 🙏

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.