“അതേയ് ബിയ്യാത്തു ഇഞ്ഞു ആ ഹസ്സൻ മാപ്പിളയുടെ ഇളയ മോൻ കെട്ടി കൊണ്ട് വന്ന പുതുപെണ്ണിനെ കണ്ടിനോ?”
“ഇല്ല കല്യാണിയമ്മേ എങ്ങെനെ ഉണ്ട് നല്ല ചൊറുക്കുണ്ടോ ഓളെ കാണാൻ?
ഉഴ് ന്റെ ബിയ്യാത്തു, ചൊറുക്കുണ്ടോന്നോ ഓള് ബെറും ഈ ടീവീലെല്ലാം കളിക്കുന്ന പെണ്ണിനെ പോലുണ്ട്….!!
ഞാൻ ആ ചെക്കന്റെ കല്യാണദിവസം പെണ്ണിനെ വിളിച്ചു കൊണ്ട് വരുന്ന ആ നേരത്ത് തന്നെ ആ പന്തലിൽ ഉണ്ടായിനും
“എന്തൊക്കെ ആയിരുന്നു പാട്ട് കൂക്കി എന്റെ പോരേൽ ദിനേശൻ വിഷുനു ആകാശത്തു പോയി പൊട്ടുന്ന എന്തോ കുന്ത്രാട്ടം പൊട്ടിക്കില്ലേ അതൊക്കെ ഉണ്ടായിനും ഞാൻ അപ്പാടെ പേടിച്ചു പോയി ബിയ്യാത്തു…..!
ആണോ എനിക്ക് അപ്പളേക്ക് വരാൻ പറ്റിയില്ല കല്യാണി സുഹറയും പുയ്യാപ്ലയും ഉണ്ടായിനം ഈടെ….
ഇഞ്ഞു വരാത്ത വല്ലാത്ത സങ്കടായി പോയി….
“പൂനിലാവ് ഉദിച്ച പോലെ ഉള്ള പെണ്ണിനെ എന്തോ ഒരു കൂട്ടിൽ നിന്ന് എല്ലാരും കൂടെ പിടിച്ചു ഇറക്കി കൊണ്ട് വന്നപ്പോൾ ആട പന്തലിൽ ഉള്ള വെളിച്ചതിനേക്കാൾ ചോങ്കു പെണ്ണിന്റെ മോത്തു ഉണ്ടായിനും…
ആണോ അമ്മക്കൊന്നു ആടം വരെ പോയി നോക്കാ കല്യാണി എനിക്ക് ഇഞ്ഞു പറഞ്ഞ് കേട്ടപ്പോൾ വല്ലാത്ത പൂതി ടീവീൽ നല്ല ചൊറുക്കുള്ള പെണ്ണുങ്ങളെ കാണുമ്പോൾ നിരീക്കും ഇവളൊക്കെ എങ്ങനെയാ ഇത്ര ചൊറുക്ക് വന്നത് ” അമ്മള് മാത്രം ഈ അടുപ്പിന്നു വലിച്ച കൊള്ളി പോലെ ആയിപോയല്ലോ എന്ന്….!
അത് തന്നെ ഞാനും ആലോചിക്കാറുണ്ട് ബിയ്യാത്തു…
അമ്മളൊന്ന് ആടം വരെ പോയി വര ഇഞ്ഞു ആ വാതിൽ പോള ഒന്നിങ് ചാരിയേച്ചും വേഗം വാ… പോരേൽ ഉള്ളോൽ കണ്ടാൽ ചെലപ്പോൾ അസ്സല് കൂട്ടം കേൾക്കും അന്ന് തന്നെ ഞാൻ പോരേൽ വന്നു ആ പെണ്ണിന്റ ചൊങ്കു പറഞ്ഞ് നിന്നപ്പോൾ എന്നെ എല്ലാരും കൂടെ ബയക്ക് പറഞ്ഞിക്ക്… ഇഞ്ഞു ആരാന്റെ മൊഞ്ചും നിരീച്ച് നടന്നോന്ന് അവരാരും കാണണ്ട….
ബിയ്യാത്തുവും കല്യാണിയും കൂടെ ഹസ്സൻ മാപ്പിളന്റെ വീട്ടിലേക്ക് മന്ദം മന്ദം നടന്നു….
“അല്ലാ ആരിത് കല്യാണി അമ്മയും ബിയ്യാത്തുമ്മയുമോ ഇങ്ങള് കാരി ഇരിക്ക്….”
മംഗലത്തിന്റന്നു ആരേം നോക്കാനൊന്നും നേരം കിട്ടില്ല തിരക്കോ തിരക്ക് ഇങ്ങളൊക്കെ ബന്നിക്കല്ലോ ലേ…?
ആ ബന്നിക്ക് മക്കളെ ഇവള് നേരെത്തെ അങ്ങ് പോയിക്ക് ഞാൻ ഈടെ തന്നെ ഉണ്ടായിനും ഓളെ സുഹറയും പുയ്യാപ്ല യും പൊരേൽ ഉണ്ടായിനും അതോണ്ട് ഓള് ഈടെത്തെ പുയ്യണ്ണിനെ കണ്ടില്ല… ഓള് ഈടെ ഇല്ലേ….
ആ ഉണ്ട് ഞാൻ ഇപ്പോൾ വിളിക്കാം ഇങ്ങള് ഇരിക്ക് ഞാൻ ചായ എടുത്തു ഓടി വരാവേ…
ബിയ്യാത്തും കല്യാണിയും അക്ഷമയോടെ ആത്തേക്ക് നോക്കി….!
അതാ പെണ്ണല്ലേ ആ ബരുന്നത് കല്യാണിയെ…?
ഇഞ്ഞെന്ന ബിയ്യാത്തു ഈ പറേന്നത് ഇഞ്ച തലക്കെന്താ ഓളം ഉണ്ടോ….?
“ആ മോളെ ഇഞ്ഞു ഈടെ ഉണ്ടായിനോ?”
“ഇവര് അമ്മളെ വീട്ടിന്റെ അടുത്തുള്ളത.
മോളെ കാണാനായി വന്നതാ ബിയ്യാത്തുമ്മയും കല്യാണിയമ്മയും….
“കല്യാണി അമ്മയെ ബിയ്യാത്തു ഒരു നോട്ടം നോക്കി ആട നിൽക്ക് നിന്റൊരു ചൊറുക്കുള്ള സിൽമാ നടി ഇനിക്ക് ഞാൻ ബെച്ചിക്ക് കല്യാണി….!!”
“ഇവളെ അല്ലാ ഞാൻ അന്ന് കണ്ടത് പടച്ചമ്പ്രാനാണെ സത്യം ബിയ്യാത്തു!!!”
രണ്ടു പേരും ആടന്നു ചായയും കുടിച്ചെന്ന് വരുത്തി എണീച്ചു നടന്നു..
“തീർത്താൽ തീരാത്ത സംശയങ്ങളും മനസ്സിൽ ഇട്ട് കൂട്ടിയും കുറച്ചും കല്യാണി അമ്മയും ഈ നീണ്ടു മെലിഞ്ഞുണങ്ങിയ പെണ്ണ് ആണോ ഈ കല്യാണി കണ്ട സിൽമാ നടി എന്ന് ബിയ്യാത്തുവും ആലോചിച്ചു!!! “
“ന്നാലും ഇതു അങ്ങനെ വിട്ട പോരാലോ വന്ന സംശയം തീർത്തിട്ട് തന്നെ ബാക്കി കാര്യം രണ്ടു പേരും മിണ്ടാണ്ട് നടന്നു പോകും വഴി നാണു മാഷിന്റെ മോള് ബസ്സിറങ്ങി വരുന്നത് കണ്ട് ഓള് ടൗണിൽ ഏതോ വല്യ പീടിക യിൽ ആണെന്നു രണ്ട് പേർക്കും അറിയാം…
“മോളെ മോള് ഒന്ന് ആട നിൽക്കോ…?
“ഇതാരാ ഇങ്ങള് രണ്ട് ആളും ഏടെ പോയി വരുന്ന
അതൊന്നും പറേണ്ടന്റെ കുഞ്ഞിമ്മോളെ ഹസ്സൻ മാപ്പിളന്റെ മോന്റെ പുയ്യണ്ണിനെ കാണാൻ പോയ…
“ഇഞ്ഞു മിണ്ടാണ്ട് നിന്നോ കല്യാണി ഞാൻ പറയാം ബിയ്യാത്തു ഇടയിൽ കയറി “അതില്ലേ മോളെ ഈ കല്യാണി എന്നെ പിടിച്ചു വലിച്ചു കൊണ്ടോയാ ആട അമ്മളെ ടീവീൽ കളിക്കുന്ന സിൽമാ നടിയെ പോലുള്ള പെണ്ണിനെയാ ഹസ്സൻക്കാന്റെ മോൻ കൊണ്ട് വന്നത് എന്നും പറഞ്ഞ്!
“ന്നിട്ട് ഇങ്ങള് രണ്ടു ആളും ഓളെ കണ്ടില്ലേ ആട ചെന്നിട്ട്?”
ആ കണ്ട് കണ്ടു
പിന്നെന്താ പ്രശ്നം?
അതോ അമ്മള് അന്ന് കണ്ട പെണ്ണ് അല്ലാ ഇന്ന് ആട ഉള്ളത്…!
“ഇങ്ങളെന്ന കല്യാണിയമ്മേ ഈ പറയുന്നത്!!
“അതെന്നെ മോളെ ഓള് സിൽമാ നടി ന പോലെ ഉണ്ടെന്നും പറഞ്ഞ് പിടിച്ചു വലിച്ചു കൊണ്ടോയി കാണിച്ചു തന്നത് അമ്മളെ വീട്ടിലെ സുഹറാനയൊക്കെ പോലെ വെള്ളോം തണ്ണിനോന്നും കിട്ടാത്ത ഒരു ഉണങ്ങിയ പെണ്ണ് മോളെ…!!
അപ്പോൾ അതാണ് ലേ കാര്യം…”
ഹസ്സൻ മാപ്പിളന്റാട കൊണ്ട് വന്ന ആ പുയ്യണ്ണിന്റെ “പുതിയ മുഖം ” ഇങ്ങൾക്ക് തിരിഞ്ഞില്ല ലേ…!!
“അതില്ലേ ഇങ്ങള് രണ്ടു ആളും കുറ്റക്കാരു അല്ലാ…
“അന്ന് പെണ്ണിന്റെ മുഖം മേക്കപ്പ് ചെയ്തിട്ട് മൊഞ്ചാക്കി എടുത്തത് ആണ്. രണ്ടും ഒരാൾ തന്നെയാ നിങ്ങളെ രണ്ട് പേരെയും വേണേൽ അങ്ങനെ മൊഞ്ചത്തി മാരാക്കാൻ ഈ മേക്കപ്പ് കൊണ്ട് പറ്റും… അത് പക്ഷെങ്കിൽ വെള്ളം വെച്ച് കഴുകി കളഞ്ഞാൽ അമ്മളെ പഴയ മുഖം പുതിയ മുഖത്തിന്റെ മേലെ ഇങ്ങു പോരും എന്ന് മാത്രം!!!!
“ബിയ്യാത്തുമ്മ കല്യാണിയുടെ കൈ മുറുക്കെ പിടിച്ചു പറഞ്ഞ് അമ്മളോട് ഇഞ്ഞു ക്ഷമിച്ചു കള കല്യാണി അമ്മക്ക് രണ്ടു ആൾക്കും ഈ കുന്ത്രാട്ടത്തിനെ പറ്റി അറിയാഞ്ഞിട്ടല്ലെ സാരമില്ല… അല്ലേലും അമ്മളെ മൊഞ്ചോക്കെയാ ലേ മൊഞ്ചു രണ്ടു പേരും കോൺഫിഡന്റ് ആയി നടന്നു….
” മാറ്റി മറിക്കാൻ നിൽക്കാത്ത പഴയ മുഖത്തിന്റെ പോരിശയും പറഞ്ഞു “
🫣🫣
(മനസ്സിലാകാത്ത വാക്കുകൾ കമന്റിൽ ചോദിക്ക് ട്ടൊ 🏃♀️🏃♀️🏃♀️🏃♀️🏃♀️

