പരിജാതങ്ങൾ പൂത്തുനിന്നൊരാ നാട്ടുവഴിയിൽ
പൂമണമേറ്റുന്മാദിയായൊരാ കാറ്റൊരിക്കൽ ഓർത്തു
നിന്നത് തൻ പ്രിയതോഴി തൻ
സുഗന്ധമാണതെന്നോ അതോ
അതോർമിപ്പിച്ചത് അവളേറ്റു
പാടുമായിരുന്നൊരാക്കുയിൽ
പാട്ടിൻ ഈണമാണതെന്നോ…,
അതറിയാനായോരോ രാവിലും
സൗഗന്ധിക തണലായ് കാത്തു
നിന്നു പൂപൊഴിഞ്ഞ പാരിജാത
ത്തിൻ കൊമ്പിലായോരോ പുലർ കാലവും കോകിലമെന്നുമൊരേ
പാട്ടു മൂളുന്നതാർക്കെന്നോർത്തു
ണർന്നെണീറ്റന്നൊരുനാളിൽ….,
ഉന്മാദിയായി പാഞ്ഞടുത്തൊടുവിൽ
ഒരു മന്ദസ്മിതം പോലെ മധുരമായ് മാരുതനീ കാതിൽ സ്വകാര്യമൊന്നോതി. പൂവിൻ സുഗന്ധമെൻ പ്രണയമെന്നും കോകിലനാദമെൻ പ്രാണനെന്നും.
