കാത്തിരിപ്പിൻ സുഖം അറിയാൻ
കാത്തിരിക്കുക നിൻ പ്രണയത്തെ
കാത്തിരിപ്പിൻ നോവറിയാൻ
കാത്തിരിക്കുക നിൻ സ്വപ്നത്തെ
കാത്തിരിപ്പിൻ രസമറിയാൻ
കാത്തിരിക്കുക നിൻ വിജയത്തെ
കാത്തിരിപ്പിൻ വിങ്ങലറിയാൻ
കാത്തിരിക്കുക നിൻ നഷ്ടത്തെ
കാത്തിരിപ്പിൻ മടുപ്പറിയാൻ
കാത്തിരിക്കുക നിൻ മരണത്തെ
കാത്തിരുന്നു കിട്ടുന്നതെന്തെയാലും
കാത്തിരിപ്പിൽകിട്ടുന്നതിനൊക്കില്ലത്രെ
