വിഷാദത്തിനൊപ്പം ജീവിയ്ക്കുകയെന്നാൽ
എപ്പോഴും പൂത്തുകൊണ്ടിരിയ്ക്കുന്ന ഒരു
മാവ് പോലെയാണ്…
കായ്ക്കുമെന്നോ കൊഴിഞ്ഞു
പോവുമെന്നോ കാത്തിരിയ്ക്കേണ്ടതില്ല,
എല്ലാമൊരു തോന്നൽ
മാത്രമെന്ന് തോന്നിപ്പിച്ച്
അതങ്ങനെ പടർന്ന്
പടർന്ന് കേറിക്കൊണ്ടേയിരിയ്ക്കും…
പറിച്ചുകളയാനോ അടർത്തി മാറ്റാനോ
കഴിയാതെ ഒടുവിൽ അതിനൊപ്പം
മറ്റൊരു കായ്ക്കാത്ത കൊമ്പിലെ
എപ്പോഴും പുഷ്‌പ്പിച്ചു കൊണ്ടേയിരിയ്ക്കുന്ന
വിഷാദത്തിന്റെ അടരായി
മാറിക്കൊണ്ടേയിരിക്കും…
അതേ വിഷാദത്തിനൊപ്പം ജീവിക്കുക-
യെന്നാൽ ഒരിക്കലും കായ്ക്കാതെ
പുഷ്‌പ്പിച്ചു കൊണ്ടേയിരിക്കുന്ന
ഒരു ‘ഫല’വൃക്ഷമായി മാറുകയെന്നാണ്..
ഒരു ഫലവുമില്ലാതെ അതങ്ങനെ
പുഷ്‌പ്പിച്ചു കൊണ്ടേയിരിക്കും…
