ആദ്യമേ ഒരു കാര്യം പറയട്ടെ ഞാൻ ഇതിൽ പ്രതിപാദിക്കുന്ന പെൺകുട്ടിയുമായി യാതൊരു പരിചയമോ അടുപ്പമോ എനിക്കില്ല. മനുഷ്യ സഹജമായ ഒരു പരിഗണന അല്ലെങ്കിൽ സഹതാപം അത്രയുള്ളൂ. കുറച്ചു ദിവസങ്ങളായി ഈ പെൺകുട്ടി നേരിടുന്ന സാമൂഹ്യ മാധ്യമങ്ങളുടെ ആക്രമണം കണ്ടു വേദന തോന്നി അതു കൊണ്ടാണ് ഇത് എഴുതുന്നത്.
അന്തരിച്ച പ്രശസ്ത കോമഡി കലാകാരൻ സുധിയുടെ ഭാര്യയും താരവുമായ രേണു സുധി അവരുടെ reels ഉം videos ഉം മാധ്യമങ്ങളിൽ വൈറൽ ആവുക മാത്രമല്ല ചെയ്യുന്നത് അതോടൊപ്പം പെൺകുട്ടിയും മാനസിക പിഡനത്തിന് ഇരയാവുന്നു. എന്തു കൊണ്ടാണ് പൊതു ജനങ്ങൾ ഈ കുട്ടിയോട് ഇങ്ങനെ പെരുമാറുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല.
എന്താണ് രേണു സുധി ചെയ്തത്? ഇത്ര മാത്രം അപഹാസ്യയാവാൻ ! എന്തു കുറ്റമാണ് അവർ ചെയ്തത്?
വിധവയായിട്ടാണോ?
അതൊ ഒരു പാട് സുന്ദരി അല്ലാത്തതു കൊണ്ടോ?
അതുമല്ലെങ്കിൽ കുറഞ്ഞ സാമ്പത്തിക നിലവാരം ഉള്ളതു കൊണ്ടോ?
കഷ്ടം, സഹതാപം തോന്നുന്നു !
“ദൈവത്തിൻ്റെ സ്വന്തം നാടേ, ലജ്ജിക്കുക “
ജീവിക്കാൻ വേണ്ടി, സ്വന്തം മക്കളെ പഠിപ്പിക്കാൻ വേണ്ടി, അവർ അഭിനയിക്കുന്നു, അതിൽ എന്താണ് തെറ്റ്? അവർക്ക് അഭിനയമേ അറിയൂ. അത് അവർ ചെയ്യട്ടെ. അവരുടെ റീൽസിനു താഴെ വരുന്ന കമന്റുകൾ നോക്കിയാൽ മതി, സാക്ഷര കേരളത്തിൻ്റെ വൈകല്യം !
മറ്റുള്ള പല താരങ്ങളും എന്തെല്ലാം വിക്രിയകൾ കാണിച്ചാലും കൈ അടിച്ച് പ്രോൽസാഹിപ്പിക്കുന്ന പൊതുജനം ഈ പെൺകുട്ടിയെ മാത്രം വേട്ടമൃഗത്തെപ്പോലെ ഉപദ്രവിക്കുന്നു. മനസ്സിലാവുന്നില്ല ഇതിലെ ഔചിത്യം.
ഈ അടുത്ത ദിവസങ്ങളിൽ വളരെ മദാലസയായി മറ്റുള്ളവർക്ക് അറപ്പു തോന്നുന്ന വിധത്തിൽ വസ്ത്ര ധാരണം നടത്തി പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ ജനത്തെ മഹാഭാരതത്തിലെ ഒരു കഥാപത്രത്തോട് ഉപമിച്ചു എന്നു പറഞ്ഞ് ഒരു പാട് പുകിലുകൾ നാം കണ്ടതാണ്.
മഹാഭാരതത്തിലെ ഏറ്റവും നല്ല സ്ത്രീ രത്നം ആയ ആ ദേവിയോട് ഉപമിക്കാൻ എന്തെങ്കിലും ഒരു ഗുണനിലവാരം ഇവർക്കുണ്ടോ? ഒരു അക്ഷര പിശകിൻ്റെ പ്രശ്നം ആണെങ്കിലും ഇത്രയ്ക്കും വേണ്ടിയിരുന്നില്ല.
എന്തൊക്കെയാണ് രേണുവിനെ പറയുന്നത്, നിനക്ക് ചത്തുക്കൂടെ, വിലക്കുറവ്, @#പ്പ് തീർക്കുന്നു, അങ്ങിനെ പലരും പലതും. സമൂഹമേ ഒന്നറിയുക, അവരും ഒരു സാമൂഹ്യ ജീവിയാണ്. അവർക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. പിന്നെ എന്തിന് നമ്മൾ അവരെ ടോർച്ചർ ചെയ്യണം. അവർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ.
വെറുതെ വിട്ടേക്കൂ ആ പാവം പെണ്ണിനെ, അവളും ജീവിച്ചോട്ടെ കാണാൻ സുന്ദരിയല്ല, സമൂഹത്തിൽ ഉന്നത സ്ഥാനമില്ല, നല്ല സാമ്പത്തികമില്ല, നല്ല വിദ്യഭ്യാസമില്ല, ഇതൊക്കെയാണൊ ഒരു അഭിനേത്രിയുടെ മാനദണ്ഡങ്ങൾ.. എന്തൊക്കെയായാലും അവൾ ഒരു സ്ത്രീ അല്ലേ? അവൾക്കും കാണില്ലേ മോഹങ്ങളും സ്വപ്നങ്ങളും, തൻ്റെ മക്കളെ താൻ പണിയെടുത്ത് നല്ല രീതിയിൽ വളർത്തണം എന്ന് ഒരമ്മ ആഗ്രഹിച്ചാൽ എന്താ തെറ്റ്, അവർ അവരുടെ സ്വപ്നങ്ങൾ പൂവണിയാൻ പരിശ്രമിക്കട്ടെ. അവരെ നിരുൽസാഹപ്പെടുത്താതെ 🙏🙏🙏
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


2 Comments
അതേ, ചില പ്രിവിലേജഡ് ആയവർ ചെയ്യുമ്പോൾ പതുങ്ങിയിരിക്കുന്നവർ ഇവർക്കെതിരെ ചന്ദ്രഹാസമിളക്കുമ്പോൾ പുച്ഛം തോന്നുന്നു.
നല്ല രചന. 👏
അതേ അവരും ജീവിച്ചോട്ടെ സഹായങ്ങളൊക്കെ കുറച്ചു കാലമേ ഉണ്ടാവൂ പിന്നീടു ജീവിക്കണമെങ്കിൽ സ്വയം അധ്വാനിക്കണം. അഭിനയവും ഒരു ജോലി തന്നെ. ഒരു പണിയുമില്ലാതെ കമൻ്റിടാൻ മാത്രം ജീവിക്കുന്നവരെ കണ്ടില്ലെന്നു നടിക്കുകയാണു നല്ലത്
. നല്ലെഴുത്ത് സെജി❤️❤️🌹👌