Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു വട്ടം കൂടി വർണ്ണങ്ങൾ വിതറിയ കലാലയത്തിന്റെ തിരുമുറ്റത്തേക്ക്
അനുഭവം ഓർമ്മകൾ ജീവിതം സ്‌കൂൾ / കോളേജ് സൗഹൃദം

ഒരു വട്ടം കൂടി വർണ്ണങ്ങൾ വിതറിയ കലാലയത്തിന്റെ തിരുമുറ്റത്തേക്ക്

By Sayara Fathima KARU KUNNATHJune 30, 2025Updated:August 20, 20255 Comments4 Mins Read142 Views
Bookmark Now
Please login to bookmark Close

No account yet? Register

വർഷങ്ങൾക്ക് മുമ്പ്, ഹൈസ്കൂൾ പഠനം കഴിഞ്ഞ ഉടനെ ഇനി ഏതു കോഴ്സ് എടുക്കണം എന്ന് ആലോചിച്ചു തല പുണ്ണാക്കുന്ന സമയം. പല സ്കൂളുകളിലും തന്നെ പത്താം ക്ലാസ്സ്‌ കഴിഞ്ഞു പ്ലസ് ടു ആരംഭിച്ചു തുടങ്ങിയിരുന്നു. അന്ന് പ്രീഡിഗ്രിയും നിലവിൽ ഉണ്ടായിരുന്നു. ഞാനും എന്റെ കുറച്ചു കൂട്ടുകാരികളും പ്രീഡിഗ്രിക്ക് ആയിരുന്നു ചേർന്നത്. ഞങ്ങൾ ആണ് അവസാനത്തെ പ്രീഡിഗ്രിക്കാർ. അതിനു ശേഷം പിന്നെ പ്രീഡിഗ്രി ഉണ്ടായിട്ടില്ല.

വേറെ കുറേ കൂട്ടുകാരികൾ, മൂർക്കനാടും(ചാലിയാർ പുഴയുടെ അക്കരെ ഉള്ള സ്ഥലം) പെരുമ്പറമ്പും ഒക്കെ പ്ലസ്ടു വിനും ചേർന്ന്. അങ്ങനെ ഞങ്ങളുടെ പക്വത ഇല്ലാത്ത കലാലയ ജീവിതം ആരംഭിച്ചു.

സ്കൂളിലെ യൂണിഫോമിൽ നിന്നും മോചനം ലഭിച്ച കാലം 😂 കൂടി ആയിരുന്നു അത്. ഇഷ്ടം ഉള്ള ഏതു ഡ്രെസ്സും ഇട്ടുകൊണ്ട് കോളേജിൽ വിലസി നടക്കാം, ഇതിൽ പരം വേറെ സന്തോഷം ഉണ്ടോ. അതും പോരാത്തതിന് ഇടുന്ന ഡ്രസിന്റെ നിറത്തിൽ കുപ്പിവളയും ഒപ്പിച്ചു ഇടും, കൈ വിരലിന്റെ നഖം മൈലാഞ്ചി ഇട്ടു എപ്പോഴും ചുവപ്പിച്ചു വെക്കും 😅.   വിരലിൽ എണ്ണാവുന്ന  കൂട്ടുകാരികൾ മാത്രമേ അന്ന് ഞങ്ങളുടെ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ. എല്ലാരും തമ്മിൽ നല്ല അടുപ്പം ആയിരുന്നു. അന്നൊക്കെ വാഴയില അടുപ്പിൽ വാട്ടി എടുത്തു അതിൽ ആയിരുന്നു ഉച്ചയ്ക്ക് കഴിക്കാൻ ഉള്ള ഭക്ഷണം പൊതിഞ്ഞു കൊണ്ട് പോകാറ്. അതിന്റെ രുചി ഒന്ന് വേറെ തന്നെ ആയിരുന്നു.

ഭക്ഷണം കൊണ്ട് വരാത്ത കൂട്ടുകാരികൾക്കും നമ്മൾ അതിൽ ഒരു പങ്കു കഴിക്കാൻ കൊടുക്കും. ക്ലാസ്സിലെ ഓരോ പിരീയഡും ഞങ്ങൾ നല്ലോണം ആസ്വദിച്ചു. പ്രത്യേകിച്ചും ഹിസ്റ്ററി, ഇംഗ്ലീഷ്, ഒക്കെ ക്ലാസിൽ സർ എടുക്കുമ്പോൾ ഞങ്ങളും അവിടെ ആ കാലത്ത് ഉണ്ടായിരുന്നോ എന്നു തോന്നിപ്പോകും, അത്രയും ജീവൻ ഉണ്ടായിരുന്നു. ഒരിക്കൽ ഗാന്ധിയുടെ ജീവചരിത്രം എടുത്ത് തീരാറായ സമയം ഞങ്ങളുടെ സർ, മക്കളെ ഞമ്മുടെ ബാപ്പുജി died ആയി ന്നു പറഞ്ഞു വളരെ വികാര നിർഭരൻ ആയി കൊണ്ട് ആണ് ക്ലാസ്സ്‌ അവസാനിപ്പിച്ചത്. കേട്ടതും നമ്മുടെ കുടുംബത്തിലെ ആരോ നഷ്ടപ്പെട്ട പോലെ ആയിരുന്നു.

ദിവസങ്ങളും മാസങ്ങളും ഒക്കെ പെട്ടെന്ന് തന്നെ തീർന്നു പോയ പോലെ തോന്നി. അങ്ങനെ ഞങ്ങളുടെ പ്രീഡിഗ്രി ഒന്നാം വർഷം തീരാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി, അങ്ങനെ യൂണിവേഴ്സിറ്റി എക്സാം വന്നു. കനത്ത വേനൽ ചൂടിന്റെ കൂടെ പരീക്ഷയുടെ ചൂടും, വീട്ടിൽ ആണേൽ ജലക്ഷാമവും. അന്ന് ഉമ്മയുടെ കൂടെ എന്റെ കൂട്ടുകാരിയുടെ  വീട്ടിൽ പോയി വെള്ളം ശേഖരിക്കാൻ ഞാനും പോകും.  രണ്ടു കയ്യിലും ബക്കറ്റും എടുത്തു വെള്ളം കോരാൻ പോകൽ  പരീക്ഷയുടെ സ്റ്റഡി ലീവിൽ ഒരു ദിനചര്യ ആയി മാറി.  രാവിലെ കൂട്ടുകാരിയുടെ തറവാട്ടിലെ കുളത്തിൽ പോയി തുണി അലക്കലും പിന്നെ ഒരു കുളിയും പാസാക്കി ഞാനും ഉമ്മയും തിരിച്ചു വീട്ടിലേക്കു നടക്കും.  കുറച്ചു ദിവസത്തെ കഷ്ടപ്പാടുകൾക്ക് ശേഷം, മഴക്കാലം തുടങ്ങി. വീട്ടിലെ ജലക്ഷാമം പരിഹരിക്കപ്പെട്ടു. പതിയെ പ്രീഡിഗ്രി രണ്ടാമത്തെ വർഷത്തിലേക്ക് ഞാൻ പ്രവേശിച്ചു. ഉമ്മ സ്കൂളിൽ നിന്നും വിരമിച്ചു. കുറച്ചു മാസങ്ങൾ കഴിഞ്ഞതും, പ്രീഡിഗ്രി രണ്ടാം വർഷവും തീരാറായി, ഇടയിൽ ചില കൂട്ടുകാരികളുടെ വിവാഹവും കഴിഞ്ഞു.

അന്നൊക്കെ കൂട്ടുകാരികളുടെ വിവാഹത്തിന് പങ്കെടുക്കൽ ഞങ്ങൾക്ക് ഉത്സവ പ്രതീതി ആയിരുന്നു 🥰. കൂട്ടുകാരികൾ ഒരുമിച്ചു കൂടി കല്യാണപെണ്ണിന് ഉള്ള സമ്മാനം ഒക്കെ മേടിച്ചിട്ട് ആയിരിക്കും വിവാഹം കൂടാൻ പോകാറ്. ഇന്ന്‌ എന്റെ ഓർമ്മയിൽ ഓടി വന്നത്, ഞങ്ങളുടെ കൂട്ടുകാരി സബ്നയുടെ വിവാഹത്തിന് പങ്കെടുത്തത് ആണ്.

അന്ന് വിവാഹത്തിന് അവരുടെ വീട്ടിൽ പോയപ്പോൾ കല്യാണപെണ്ണിന്റ കൂടെ പുതുക്കം പോകാൻ വേണ്ടി ഞങ്ങൾക്ക് അവരുടെ വീട്ടുകാർ ഓട്ടോറിക്ഷ ആണ് റെഡി ആക്കി തന്നത്. അങ്ങനെ കോളേജ് കുമാരികൾ എല്ലാരും അതിൽ കേറി,പാട്ട് ഒക്കെ പാടി പുതുക്കം പോയി.

ഒരു മൂന്നു മാസത്തിനുള്ളിൽ ഞങ്ങളുടെ പ്രീഡിഗ്രി കഴിഞ്ഞു. ആ അവധിക്കാലത്തും പിന്നേം ചില കൂട്ടുകാരികളുടെ  വിവാഹം കഴിഞ്ഞു. പിന്നീട് ഞാനും കുറച്ചു കൂട്ടുകാരികളും ബിരുദത്തിനു ചേർന്നു. വിത്യസ്ത കോളേജുകളിൽ ആയിരുന്നു എല്ലാരും. ശേഷം അവരെ കാണൽ ഒക്കെ വല്ലപ്പോഴും ആയി മാറി. കോളേജിലേക്ക് എത്തിയതും ഞങ്ങളുടെ വേഷം വീണ്ടും യൂണിഫോമിലേക്ക് മാറി. പെൻഗ്വിൻ കൂട്ടത്തെ ഓർമിപ്പിക്കുന്ന രീതിയിൽ ഉള്ളത് പോലെ കറുത്ത പർദ്ദയും വെള്ള ഹിജാബും ആയിരുന്നു.

മൂന്നു വർഷത്തെ  കോളേജ് ജീവിതത്തിലും കുറേ കൂട്ടുകാരികളെ കിട്ടി. വയനാട്, തിരുവനന്തപുരം, കുറ്റിയാടി, തൃശൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, മലപ്പുറം തുടങ്ങി എല്ലാ സ്ഥലത്തു നിന്നും കൂട്ടുകാരികൾ ഉണ്ടായിരുന്നു. ഒരു മുറിയിൽ തന്നെ ആയിരുന്നു എല്ലാവരും ഉറങ്ങാറുണ്ടായിരുന്നത്. നമുക്ക് സ്വന്തം എന്ന് പറയാൻ മാത്രം അവിടെ ഒന്നും ബാക്കി ഉണ്ടാകാറില്ല. എല്ലാ വസ്തുക്കളും എല്ലാരും പങ്കു വെച്ചു ഉപയോഗിക്കും, ടൂത്ത് പേസ്റ്റ്, സോപ്പ്, എണ്ണ അങ്ങനെ എല്ലാം.

ഹോസ്റ്റലിലെ ഓർമ്മകളിൽ എപ്പോഴും ഗൃഹാതുരത്വം , ഉണർത്തിയിരുന്നത്  പ്രഭാതസമയത്ത് സുബ്ഹി ബാങ്ക് വിളിക്കുന്ന സമയം ഞങ്ങളെ എണീപ്പിക്കാൻ വേണ്ടി വലിയ ശബ്ദത്തോടെ അടിക്കുന്ന ബെൽ അടി ആയിരുന്നു. കാത് അടപ്പിക്കുന്ന ആ ബെല്ലിന്റെ ശബ്‌ദം ഇന്നും ഒരു ഞെട്ടൽ തന്നെ ആണ്. ആ ശബ്ദം കേട്ടു ആരാണോ ആദ്യം റൂമിൽ എണീക്കുന്നത് അവരുടെ ചുമതല ആണ് ബാക്കി ഉള്ളവരെ വിളിച്ചു ഉണർത്തൽ. പിന്നെ ഒരു ഓട്ടം ആണ് പല്ല് തേക്കാനും, വുളു എടുക്കാനും ആയിട്ട്, നേരത്തെ  ബാത്‌റൂമിന്റെ മുന്നിൽ പോയിട്ട് ക്യു നിന്നില്ലെങ്കിൽ സ്ഥലം കിട്ടില്ല. അതു കഴിഞ്ഞു എല്ലാവരും പ്രഭാത നമസ്ക്കാരത്തിന് വേണ്ടി പള്ളിയിൽ പോകും. ഖുർആൻ പാരായണവും കഴിഞ്ഞു ഞങ്ങൾ നേരെ ഹോസ്റ്റൽ കാന്റീന്റെ മുന്നിൽ എത്തും. അടുത്ത ബെൽ അടിക്കും അപ്പോൾ ആണ് കാന്റീൻ ന്റെ ഉള്ളിൽ എല്ലാരും കേറുക, കട്ടൻ ചായയും വലിയ റസ്ക് ഒക്കെ കഴിച്ചു റൂമിലേക്ക്‌. പിന്നെ ഒരു മണിക്കൂർവായന സമയം ആണ്. ഇടയിൽ ഓരോരുത്തർ ആയിട്ട് കുളിക്കാനും ഡ്രസ്സ്‌ അലക്കാനും ആയിട്ട് പോവും. അടുത്ത ബെൽ പ്രഭാതഭക്ഷണം കഴിക്കാൻ വേണ്ടി അടിക്കും, നല്ല  ചൂടുള്ള പൊറോട്ടയും ചെറുപയർ കറിയും ആയിരിക്കും മിക്കവാറും ദിവസങ്ങളിൽ. ചില ദിവസം ഉപ്പുമാവും നേന്ത്രപ്പഴവും ഉണ്ടാകും. ഞായറാഴ്ചയിലെ പ്രഭാതഭക്ഷണം എല്ലാർക്കും ഒത്തിരി ഇഷ്ടം ആയിരുന്നു. പച്ചക്കറികൾ ഒക്കെ ഇട്ടു ഉണ്ടാക്കിയ നല്ല നെയ്ചോറും തേങ്ങാ ചമ്മന്തിയും ആയിരിക്കും. ഉച്ചയ്ക്ക് ചോറ്, സാമ്പാർ, ഉപ്പേരി, വൈകുന്നേരം മധുരം ഉള്ള ഉണ്ട, നെയ്യപ്പം ഒക്കെ  കിട്ടും, വല്ലപ്പോഴും സേമിയ പായസവും ഉണ്ടാകും.

മാസത്തിൽ ഒരിക്കൽ മാത്രം ആയിരുന്നു വീട്ടിലേക്കു പോകാൻ പറ്റുമായിരുന്നുള്ളൂ. വീട്ടിൽ നിന്നും തിരിച്ചു വരുമ്പോൾ വൈകുന്നേരം സൊറപറഞ്ഞു ഇരിക്കുന്ന നേരം കൊറിക്കാൻ വേണ്ടി കുറേ പലഹാരങ്ങൾ ഒക്കെ ആയിട്ട് ആണ് എല്ലാരും വരുക. കൂട്ടത്തിൽ പല തരത്തിൽ ഉള്ള അച്ചാറ്, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, വറുത്ത കായ,കല്ലുമ്മക്കായ നിറച്ചത്, കൊയാട ഒക്കെ ഉണ്ടാകും. വർഷങ്ങൾക്ക് ഇപ്പുറം ഇരുന്ന് കൊണ്ട് ആ കാലങ്ങൾ ഒരിക്കൽ കൂടി, വന്നിരുന്നെങ്കിൽ എന്നു വെറുതെ  ഓർത്തു പോകുന്നു.

#എന്റെരചന

ഒരു വട്ടം കൂടി 2025

Post Views: 40
4
Sayara Fathima KARU KUNNATH

My Name is Sayara Fathima w/o Muhamed Ramees & have 3boys,i am from Areacode,Malappuram (dist) staying here in Fremont city California. Recently moved to Austin My fovorite hobbies are reading,writing,cooking,stitiching and love to travel & explore.

5 Comments

  1. SHEEJITH C K on July 1, 2025 5:25 PM

    പോയകാലങ്ങളേ
    തിരികെ വന്നീടുമോ

    മധുരമാമോർമ്മയായ്
    ഓടിയെത്തീടുന്നു

    കൈവിട്ടു പോയൊരാ
    നല്ല കാലങ്ങൾ❤️

    Reply
    • Sayara Fathima Karu Kunnath on July 1, 2025 8:31 PM

      💗🥰

      Reply
  2. Sajna on July 1, 2025 12:40 PM

    എനിക്കും പ്രീ ഡിഗ്രി ഫസ്റ്റ് ഇയറിനു പഠിക്കുമ്പോൾ എന്റെ ഒരു കൂട്ടുകാരിയുടെ വിവാഹത്തിന് ഞങ്ങൾ ഫ്രണ്ട്‌സ് ഒന്നിച്ചു പോയതും പുതുക്കത്തിന് പോയതും ഒക്കെ ഓർമ്മയിൽ തെളിഞ്ഞു.🥰
    കഴിഞ്ഞ കാല ഓർമ്മകൾ സുന്ദരമായി പകർത്തി.
    👌👌

    Reply
    • Sayara Fathima Karu Kunnath on July 1, 2025 3:11 PM

      🥰💗 Thank you dear

      Reply
      • Joyce on August 24, 2025 6:00 PM

        കോളേജു പഠന സമയത്തെ കൂട്ടുകാരും തമാശകളും ഒന്നു കൂടി എന്നേയും ഓർമ്മിപ്പിച്ചു. ഹൃദ്യം.💖

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.