കുറച്ചു അപ്പാവികൾ ഉണ്ടായിരുന്നു,
പണ്ട്.. പണ്ട്.. ഒരിടത്തുരിടത്തു.. സൂര്യൻ അസ്‌തമിക്കും മുൻപേ ഇരുട്ട് കേറിവരുന്ന നാട്ടിൽ.
പ്രത്യേകിച്ച് വീടൊന്നും ഇല്ലാതെ എന്തൊക്കെയോ പണികൾ ഒക്കെ ചെയ്തു എങ്ങെനെ ഒക്കെയോ ജീവിച്ചുപോന്ന ചിലർ.
നാട്ടിലെ മറ്റുള്ളവർക് അവരോരു തമാശ ആയിരുന്നു. തങ്ങളുടെ തങ്ങൾക്കില്ലാത്ത മൈക്കരുത്തോ അധികാരമോ ഒക്കെ പ്രയോഗിച്ചുനോക്കാൻ മാത്രം ഉള്ള ചിലർ.
ആ പാവങ്ങളുടെ നേരെ അക്രമങ്ങൾ ഏറിവന്നു.
കണ്ണീരിനും വേദനിക്കും മറുപടി കിട്ടാതെ വന്നു.
ചെറുത്തു നിൽപ്പുകൾ പോരാതെ വന്നു..
ഒടുവിൽ അവർക്ക് അത് തീരുമാനിക്കേണ്ടിവന്നു.
തിരിച്ചടിക്കുക!
ചോദിക്കാൻ കയ്യിലുള്ള ആയുധങ്ങളുമായി പോയവർ എല്ലാം തിരികെ വന്നില്ല. തിരികെ വന്നവരെ പിന്നീട് പിടിച്ചുകൊണ്ടുപോയി.
കുഞ്ഞുങ്ങളും വൃദ്ധരും മാത്രം കൂട്ടിനായ സ്ത്രീകൾക്ക്, ശരിയായ രീതി വൈകാതെ മനസിലായി.
തങ്ങളെ വേട്ടയാടുന്നവരുടെ വേട്ടക്കാരുടെ വിശ്വാസങ്ങളെ തന്നെ കടമെടുത്തു, മാനാഭിമാന പ്രശ്ങ്ങളെ തന്നെ കവചമാക്കി ചെറുസംഘമോ ഒറ്റക്കോ ആയി തന്നെ തിരിച്ചടിക്കുക!
അങ്ങനെ കാലൻ കോഴികൾ കൂവുമ്പോൾ, പാലപൂത്ത മരങ്ങളുടെ കീഴെ മുടിയഴിച്ചിട്ടു,
ഇര, വേട്ടക്കാരെ തേടിനിന്നു.
ലക്ഷ്യം കണ്ടുതുടങ്ങി. തിരിച്ചു വരാത്ത ‘പ്രമാണിമാർ’ നാട്ടിൽ ഭീതി പടർത്തി. പാലപ്പൂക്കുമ്പോൾ നാട്ടുകാർ വിറക്കാൻ തുടങ്ങി.
ഒരിക്കൽ, കയ്യിൽ കിട്ടിയവനെ കൊല്ലും മുൻപ് ഒരുത്തിക്ക് ഒരു ബുദ്ധി!
അൽപ്പ പ്രാണൻ മാത്രം ബാക്കിയാക്കി അവനെ രക്ഷപെടാൻ അനുവദിച്ചു.
പേടിച്ചു, സ്ഥിര ബുദ്ധി നശിച്ച അവൻ നാട്ടിൽ വന്നു, അവൾ പറഞല്പിച്ച പോലെ തന്നെ പറഞ്ഞു.
പിന്നെയും പലസ്ഥലത്തിൽ നിന്നും ആളുകൾ തിരികെ വരാതായപ്പോൾ എല്ലാരും അത് തന്നെ പറയാൻ തുടങ്ങി.
“… യക്ഷി തന്നെ! നീലി!”
#KalliyankattuNeeli #yakshi


8 Comments
👌👍
Thanks, glad you liked it!
അപ്പോൾ അങ്ങനെയാണ് യക്ഷി ഉണ്ടായത് അല്ലേ കൊള്ളാം ട്ടോ❤️🌹👌
അങ്ങനെയും ആവാലോന്നാണ്. Anyway,
Thanks, glad you liked it!
അല്ല പിന്നെ 😄
🙂
👌👍❤️💯🙏
Thanks, glad you liked it
🙂