ഇളം വെയിലിൽ ഇതൾവിടർത്തിയ പെൺപൂവേ,
കുസൃതി മിഴികളിൽത്തിരുകി,
കുളിരുണർത്തും നിൻ ചിരിയിൽ കിനാവുകണ്ടു
അച്ഛന്റെ തോളിൽ കൊഞ്ചിചിണുങ്ങിയും
അമ്മതൻ ചാരത്തൊളിച്ച നീ
നേർത്ത മഴത്തുള്ളിപോൽ
മോഹങ്ങൾ പുൽകിയുണർത്തി
നിൻ ചുണ്ടിളം മൊഴികൾ
അമ്മയ്ക്ക് നിഴലായ്
ഉയിരായി നീ..
പെണ്ണേ,
നിൻ സ്വപ്നങ്ങളുള്ളിലൊളിപ്പിച്ചു നീ
ചിരിക്കാൻ മറക്കരുതേ
പുറത്തേക്കെടുക്കാനാവാതെ വാക്കുകളെ
തൊണ്ടയിൽ കുടുക്കി
ശ്വാസം മുട്ടിക്കരുതേ
നിസ്സഹായ നിമിഷങ്ങ
ളോരോന്നെണ്ണിക്കരയാതെ
ആർദ്രമാം നിൻ മനം
ഉൾനോവിന്നാഴങ്ങളിൽ
വീണുപോകാതെ
നീ ഉയിർക്കണം
അനീതികൾക്കെതിരെ..
ഭയത്തിൻ കടിഞ്ഞാണില്ലാതെ..
-ജെമിനി കെ രാജ് –
