ഒരു നിലാവുള്ള രാത്രിയിൽ ഏകാന്തതയുടെ വീർപ്പുമുട്ടലിനിടയിൽ, കാറ്റിന്റെ രൂപത്തിൽ എന്നെ ആരോ ജനാലക്കരികിലേക്ക് മാടി വിളിച്ചു…
പാതി തുറന്ന ജനൽവാതിലുകൾ എന്നെ കണ്ടതും കാറ്റിൽ ഒന്ന് ആടി എന്നെ സ്വാഗതം ചെയ്തു… എത്രെയോ രാത്രികൾ കടന്നു പോയി, പക്ഷേ ഇത്രമേൽ എന്റെ നയങ്ങളെ അതിശയിപ്പിച്ച ഒരു രാത്രി ഞാൻ കണ്ടിട്ടേയില്ല… വിജനമായ റോഡും താരകങ്ങൾ വാരിവിതറിയ ആകാശവും എന്നോട് കണ്ണിറുക്കിച്ചിമ്മുന്ന ചന്ദ്രനും കൈകൾ മാടി വിളിക്കുന്ന പോലെ എനിക്ക് തോന്നി… ചലനമറ്റ പ്രകൃതിയും ചുറ്റും ചീവീടുകളുടെ സംഗീതവും മാത്രം…
ഇരുട്ടും നിലാവും കൂടിയ ആ വെളിച്ചം എന്റെ കണ്ണുകൾക്കു ഊർജജം പകർന്നു…
എനിക്കും ആകാശത്തിനും ഇടക്കിനി തടസങ്ങളൊന്നും ഇല്ലാത്തപോലെ….
കുറച്ചു അതികനേരം ഞാനാമായലോകത്തു അതിശയത്തോടെ നിന്നു.
ഒരു രാത്രിയുടെ ഭംഗിയറിയാൻ “ഏകാന്തത “എന്തെന്ന് അറിയേണ്ടി വന്നതിലും ഏകാന്തതയെ ഇത്ര മനോഹരമാക്കാംഎന്നറിഞ്ഞതിലും ഈ രാത്രിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു..✍🏻
