അതിജീവിത
ആവില്ലയെന്നിലെ മോഹമാക്കാന്‍
ഇരുളില്‍ വന്നെന്നെ കവര്‍ന്ന നിന്നെ
വയ്യെന്റെ പ്രേമമെന്നു കരുതാന്‍
അടങ്ങാത്ത നോവിലെന്നെ തളച്ച നിന്നെ
എന്‍ നഗ്ന ദേഹത്തിന്‍ ഉര്‍വരതയെ മാത്രം
കണ്ടുമോഹിച്ചെന്നെ കയ്യേറിയ
പാന്ഥനായിരുന്നില്ലേ നീ
നീച നീ പ്രാപിക്കുവനല്ലയെന്നമ്മ
പാലൂട്ടി , പിന്നെ താരാട്ടി
ആ നെഞ്ചിലിന്നു നീ പരശതം കനലേറ്റി
താതനോമലായ് വളര്‍ന്നോരെന്‍
സ്വപ്‌നങ്ങള്‍ ഒക്കെയും നീ കെടുത്തി
ആര്‍ത്തുവരിയും പ്രേമമല്ല ഞാനാശിച്ചു
എന്നെ നെഞ്ചോടു ചേര്‍ക്കും കരങ്ങള്‍ മാത്രം
എന്റെ മാറുലക്കും കാമമല്ല ഞാനാശിച്ചു
എന്‍ നെറ്റിമേല്‍ ചുംബിക്കുമധരങ്ങള്‍ മാത്രം
ഉൾനീറിയെങ്കിലും പേറുന്നു എന്നിലിനിയും
നീ തന്ന നോവിന്‍ ശേഷിപ്പുകള്‍
എന്തെന്നാല്‍ , ഇരുളില്‍ നീ
അറിയാതെ പോയതെന്തോ
അതല്ലേ ഞാനെന്ന , പെണ്ണെന്ന
സ്നേഹത്തിന്‍ പദമെന്ന അമ്മ !!!
