ഇരുണ്ട മേഘങ്ങളാൽ നിരന്തരം വലയം ചെയ്യപ്പെടുമ്പോൾ അവൾ മൂകയായിരികും,
മൗനം ഉള്ളു നീറ്റി തുടങ്ങുമ്പോൾ പതിയെ അവൾ പെയ്യാൻ തുടങ്ങും,
ചാറ്റൽ മഴയിൽ തുടങ്ങി നിശബ്ദം പേമാരിക്കു വഴികൊടുക്കും,
കാറ്റും കോളും അവസാനിക്കുന്നിടത്തു
കാർമേഘങ്ങൾ വിദൂരമായിത്തുടങ്ങും,
ഒരു ദീർഘ നിശ്വാസത്തിനൊടുവിൽ വിറയാർന്ന ചുണ്ടുകളിലവൾ ചിരി പടർത്തും , വെള്ളകീറിയ ചാലിലൂടെയുള്ള ഒരു മഴവിൽ പുഞ്ചിരി!
