ഉള്ള് വേവിച്ച ഓർമകൾക്ക്
എടുത്താൽ പൊങ്ങാത്ത കനമാണ്,
തലക്കനം മൂക്കുമ്പോൾ
ഉള്ളിലിരിക്കുന്ന ചിതലുകളുടെ
പിരുപിരുപ്പ് കേൾക്കാം
അവ കൂട്ടത്തോടെ പുറ്റ്
കെട്ടുകയാണ്, നോവുകൾക്കും
വേവുകൾക്കും മേലെ…
അങ്ങനെ കെട്ടിക്കെട്ടിയൊടുക്കം
മറവിയെ ബാക്കിയാക്കും
മറവിയുടെ പുറ്റ് നിറഞ്ഞ
തലയ്ക്ക് കനമുണ്ടാവില്ലായിരിയ്ക്കാം
അവ നോവിന്റെ കഥ
നിരന്തരം പാടിപ്പാടി
ഉറക്കം കളയില്ലായിരിയ്ക്കാം…
