Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരിച്ചറിഞ്ഞ സ്നേഹം
കഥ ജീവിതം വിവാഹം

തിരിച്ചറിഞ്ഞ സ്നേഹം

By Ramachandran TVMay 2, 2026No Comments3 Mins Read38 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരിക്കലും ഇഷ്ടമില്ലാത്ത ഒരു ബന്ധം. അത് വിവാഹത്തിൽ കലാശിക്കുമെന്ന് കരുതിയതേയില്ല മുകുന്ദൻ. പെണ്ണ് കാണൽ ചടങ്ങുകൾ ഇങ്ങനെ തുടരുന്നതിനിടയ്ക്കാണ് ബിന്ദുവിനെ കാണാൻ മുകുന്ദനും സുഹൃത്തുക്കളും മുകുന്ദന്റെ അളിയനും കൂടി പോയത്.

നല്ല സാമ്പത്തിക സ്ഥിതി ഉണ്ട് എന്ന് മനസ്സിലായപ്പോൾ തന്നെ അളിയൻ യെസ് മൂളി.

സുഹൃത്തുക്കൾക്കും നല്ല അഭിപ്രായമായിരുന്നു അല്പം നിറം കുറവാണെങ്കിലും സുന്ദരിയാണ് എന്ന് സുഹൃത്തുക്കൾ പറഞ്ഞു.

പക്ഷേ എന്ത് ചെയ്താലും ഈ പെണ്ണ് വേണ്ട എന്ന് മാത്രമേ മുകുന്ദൻ പറയുകയുള്ളൂ. ചെക്കന് ഒഴിച്ച് ബാക്കി എല്ലാവർക്കും ഇഷ്ടമായതിനാൽ വീട്ടിൽ ചർച്ച പൊടി പൊടിച്ചു. പോരാത്തതിന് അമ്മയും അച്ഛനും മറ്റ് രണ്ട് മൂന്ന് അളിയൻമാരും കൂടി വീണ്ടും പെണ്ണിൻ്റെ വീട്ടിൽ പോയതോടെ കാര്യം ഏതാണ്ട് ഉറച്ചമട്ടായി.

അത് കേട്ടതോടെ മുകുന്ദൻ സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടി. “വീട്ടുകാർ എല്ലാവർക്കും ഇഷ്ടമായി. ഇത് നടത്തണം എന്നാണ് അവരുടെ വാദം. അളിയൻമാർക്ക് പെണ്ണിൻ്റെ അച്ഛനെ വല്ലാതെ ഇഷ്ടപ്പെട്ടു. അതിന് ചില സൽക്കാരങ്ങൾ അളിയൻമാർക്ക് ലഭിച്ചു എന്നത് മറ്റൊരു വസ്തുത.”

കൂട്ടുകാരൻമാരോട് മുകുന്ദന് ഒരു കാര്യമേ പറയാനുള്ളൂ.

” എനിക്ക് എന്തായാലും ഇഷ്ടമായില്ല. നിങ്ങളും കണ്ടതല്ലേ. അവളുടെ പെരുമാറ്റം ശരിയല്ല.”

കൂട്ടുകാർ അന്യോന്യം നോക്കി. ” എന്ത് പെരുമാറ്റം? എനിക്ക് നന്നായി തോന്നി. ഒരു കുഴപ്പവുമില്ല” നന്ദകുമാർ.

” അതെ നല്ല സുന്ദരിയായ കുട്ടി. തരക്കേടില്ലാത്ത പണക്കാരുമാണ്. നിന്റെ ഭാഗ്യം അല്ലാതെ എന്ത് പറയാൻ? ഗോപിയുടെ വക.

” നിങ്ങൾക്ക് ഇതൊന്ന് മുടക്കിത്തരാൻ പറ്റുമോ?

എനിക്ക് എന്തായാലും ശരിയാവില്ല. “

അവസാനം കൂട്ടുകാർ അളിയൻമാരെ കണ്ട് സംസാരിച്ചു ശരിയാക്കാം എന്ന് ഉറപ്പു കൊടുത്തു.

മുകുന്ദൻ നിരാശയിലായതിനാൽ മുഴുവൻ സമയവും മദ്യത്തിലാണ്. കൂട്ടുകാരേയും ക്ഷണിച്ചിരുന്നു.

അളിയൻമാരെ കാണാൻ പോയ കൂട്ടുകാർ, അവരുടെ കൂടെ മിനുങ്ങിയപ്പോൾ നേരെ തിരിച്ചായി. അളിയൻമാർ പറഞ്ഞത്” ഇത് നല്ല ബന്ധമാണ് എന്ന് നിങ്ങൾക്ക് തന്നെ അറിയാം. അത് എങ്ങനെയെങ്കിലും നടത്താൻ നോക്ക് അവനെ പറഞ്ഞ് മനസ്സിലാക്ക്”

കല്യാണം മുടക്കാൻ പോയവർ തിരിച്ചു വന്നപ്പോൾ സന്തോഷിച്ചു മുകുന്ദൻ. പക്ഷെ കൂട്ടുകാർ മലക്കം മറിയുന്ന കാഴ്ചയാണ് കാണുന്നത്. കുറച്ചുകാലം നിരാശയോടെ മദ്യപാനവുമായി മുകുന്ദൻ നടന്നുവെങ്കിലും അവസാനം ഗതികെട്ട് സമ്മതിച്ചു.

വിവാഹം നടന്നു.

 

എന്തായാലും കൂട്ടുകാർക്ക് നല്ല കോളായിരുന്നു കുറച്ചു കാലം. മുകുന്ദന്റെ കയ്യിൽ നിന്നും അളിയൻമാരുടെ കയ്യിൽ നിന്നും ആവശ്യത്തിന് സൽക്കാരങ്ങൾ ലഭിച്ചു.

വിവാഹം കഴിഞ്ഞ് മധുവിധു നാളുകൾ കഴിഞ്ഞു.” എങ്ങനെ ഉണ്ടായിരുന്നു ആദ്യരാത്രി? നിങ്ങളുടെ മധുവിധു എങ്ങനെ? എന്ന് സുഹൃത്തുക്കളുടെ ചോദ്യം.

അപ്പോഴാണ് മുകുന്ദൻ പറയുന്നത്, ” ആചാരങ്ങൾ ഒക്കെ നടന്നുവെങ്കിലും അന്യോന്യം സംസാരിക്കുക വരെ ഉണ്ടായിട്ടില്ല.പിന്നെയല്ലേ ആദ്യരാത്രിയും മധുവിധുവും ഒക്കെ.”

” വീട്ടുകാർക്ക് വേണ്ടി വിവാഹം കഴിച്ചതല്ലേ?

ഞാൻ എന്റെ കാര്യങ്ങളുമായി ജോലിയുമായി മുന്നോട്ടു പോകും.അവൾ അവളുടെ കാര്യങ്ങളും നോക്കി കഴിഞ്ഞു കൊള്ളട്ടെ.”

വലിയ വാശിക്കാരനായതിനാൽ പറഞ്ഞ പോലെ തന്നെ ആയിരുന്നു അവരുടെ ജീവിതം. തറവാട്ടിൽ ആണ് താമസം എന്നതിനാൽ ആരും ഒന്നും അറിഞ്ഞില്ല.

ഒരു മുറിയിൽ ആണ് താമസം എങ്കിലും അവരുടെ മനസ്സുകൾ എത്രയോ ദൂരം ആയിരുന്നു. അവളിലേയ്ക്കുള്ള ദൂരം എത്രയോ!

 

സുഹൃത്തുക്കളോട് എല്ലാം പറയുമെങ്കിലും അതിനുള്ള പരിഹാരം ഒന്നുമുണ്ടായില്ല. പുറമെ നോക്കിയാൽ ആദർശ ദമ്പതികൾ, വിരുന്നിന് പോക്കും വരവുമൊക്കെ നടന്നു.

മുകുന്ദൻ സുഹൃത്തുക്കളുടെ അടുത്തേക്ക് വരും ഒരുമിച്ച് ബാറിലുമൊക്കെ പോകും.

ഒരിക്കൽ മുകുന്ദൻ നല്ല ലവലിലായിരുന്നു. ടൂ വീലർ എവിടെയോ കൊണ്ടിടിച്ച് അപകടം സംഭവിച്ചു.

രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്. ഒരു കാലും.

ഹെൽമറ്റ് ഉണ്ടായിരുന്നത് ഭാഗ്യം. തലയ്ക്ക് പരിക്കേറ്റില്ല.

പക്ഷേ ഒരു കാര്യം ചെയ്യണമെങ്കിൽ മറ്റൊരാളുടെ സഹായം വേണം. ബിന്ദുവിന്റെ ആവശ്യം ശരിക്കും ബോധ്യപ്പെട്ടത് അപ്പോഴാണ്.

ഭക്ഷണം കഴിക്കാൻ, കുളിക്കാൻ, ബാത് റൂമിൽ പോകാൻ, എല്ലാറ്റിനും ബിന്ദു തന്നെ വേണം.

അവളാണെങ്കിൽ ഇത്ര കാലം അയാളുടെ അവഗണനയും സഹിച്ച് പെരുമാറ്റങ്ങളും കണ്ട് ഉണ്ടായ വിഷമങ്ങൾ ഒന്നും തന്നെ പുറത്തു കാണിക്കാതെ എല്ലാം ചെയ്തു കൊടുത്തു.

വേദന വരുമ്പോൾ അയാൾ അലറിക്കരഞ്ഞത്, അയാളുടെ മനസ്സിലെ വേദനകളായിരുന്നോ എന്തോ!

 

കുറച്ചു മാസങ്ങളായി കിടപ്പിലായ മുകുന്ദനെ കാണാൻ വല്ലപ്പോഴും സുഹൃത്തുക്കൾ വരാറുണ്ട്.അവരിൽ പലരും വിവാഹിതരായതോടെ കൂട്ട് കെട്ടുകൾ ഉപേക്ഷിച്ചു നന്നായിത്തുടങ്ങി.

മദ്യപാനവും പുകവലിയും തോന്നിയവാസങ്ങളൊന്നും ഇല്ലാതായി, അനങ്ങാൻ വയ്യാതെ കിടന്നപ്പോൾ ആണ് കുടുംബജീവിതമൊക്കെ അയാളുടെ മുന്നിൽ തെളിഞ്ഞു കാണാറായത്.

 

താൻ കരുതിയ പോലെ അത്ര മോശമല്ല, തന്റെ ഭാര്യ എന്ന് അയാൾക്ക് മനസ്സിലായിത്തുടങ്ങി. എല്ലാം സഹിച്ച് ഇങ്ങനെ നിൽക്കണമെങ്കിൽ അവൾക്ക് തന്നോട് അത്രയും സ്നേഹം ഉണ്ടാകുമല്ലോ!

അല്ലെങ്കിൽ ഇതെല്ലാം വലിച്ചെറിഞ്ഞ് എന്നേ പോയേനെ! തന്റെ വാശിയും വൈരാഗ്യവും ദേഷ്യവും എല്ലാം മറന്ന് ഇപ്പോഴും അവൾ സ്നേഹിക്കുന്നുണ്ട് എന്ന തിരിച്ചറിവ് ഉണ്ടായത് ഇപ്പോഴാണ്.

ഇങ്ങനെ ഒരു അപകടവും സംഭവിച്ചിട്ടില്ല എങ്കിൽ ചിലപ്പോൾ ഇതൊക്കെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.

 

സുഹൃത്തുക്കളും വീട്ടുകാരും കണ്ടെത്തിയ അവൾ അത്ര മോശക്കാരിയല്ല എന്ന അറിവ് തന്നെ അയാളുടെ ജീവിതം മാറ്റി മറിച്ചു.

 

എഴുന്നേറ്റു നടക്കാറായതോടെ ജോലിക്ക് പോയി വരുമെങ്കിലും സുഹൃത്തുക്കളുമൊരുമിച്ചുള്ള മേളങ്ങൾ വേണ്ട എന്ന് വച്ചു. വീട്ടുകാര്യങ്ങൾ നോക്കാനും വീട്ടുകാരിയെ നോക്കാനും തുടങ്ങി. പുതിയൊരു ജീവിതം തുടങ്ങി എന്ന് പറയാം.

” നമുക്ക് ഒരു ഡോക്ടറെ കാണാൻ പോകണം” എന്ന് ബിന്ദു പറഞ്ഞപ്പോൾ

“എന്ത് പറ്റി” എന്നാണ് ചോദിച്ചത്.

പക്ഷേ അതൊരു പുതിയ തുടക്കം ആണെന്ന് മനസ്സിലായപ്പോൾ ആണ് സമാധാനമായത്.

ഇനി അല്പം ഭാരം കൂടും. ഒരു കുട്ടിയൊക്കെ ജീവിതത്തിൽ വന്നാൽ സംഭവിക്കുന്ന മാറ്റം ചെറുതല്ല.

#കൂട്ടക്ഷരങ്ങൾ

#എന്റെരചനാമത്സരം

#ബ്ളോഗ്

#വിഷയം_നിന്നിലേയ്ക്കെത്തുവാനുള്ളദൂരം

#കഥ_തിരിച്ചറിഞ്ഞസ്നേഹം

#രചന_രാമചന്ദ്രൻടിവി

Post Views: 18
1
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.