പ്രിയപ്പെട്ട എന്റെ അച്ഛന്,
അച്ഛാ, ഞാൻ അച്ഛനെ ഒരുപാട് സ്നേഹിക്കുന്നു. ചെറുപ്പത്തിൽ അച്ഛൻ സൈനിക ജോലിയിൽ ആയിരുന്നത് കൊണ്ട് അച്ഛനെ അധികം അടുത്ത് സ്നേഹിക്കാൻ കഴിഞ്ഞില്ല. കുഞ്ഞിലേ അമ്മയുടെ തണലിൽ മാത്രം ജീവിച്ചു. അമ്മ അച്ഛന്റെയും ഉത്തരവാദിത്തം ഏറ്റടുത്തു വളർത്തി. അമ്മയുടെ ജീവിതം ഒരുപാട് സഹനങ്ങളിൽ കൂടി ആയിരുന്നു. ജോലി, കുഞ്ഞുങ്ങളെ വളർത്തൽ.. ഒറ്റയ്ക്ക് വാടക വീട്ടിൽ കുട്ടികളെയും സുരക്ഷിതം ആയി വളർത്തി കൊണ്ട് വന്നു. വലുതായി വന്നപ്പോൾ ആണ് അച്ഛന്റെ കൂടെ ഒരുമിച്ചു കഴിയാൻ അവസരം വന്നത്.
ഞങ്ങളെ പഠിപ്പിച്ചു, നല്ല വീട് എല്ലാം ഉണ്ടായി. വിവാഹം കഴിപ്പിച്ചു തന്നു. പക്ഷേ ജീവിതത്തിൽ പ്രതിസന്ധികൾ വന്നപ്പോൾ അച്ഛൻ എന്നെ അവഗണിച്ചു. എന്നെ കാണാതെ പോയി. എന്റെ സങ്കടം കേൾക്കാൻ അച്ഛൻ മറന്നു പോയി. ഒരിക്കൽ എങ്കിലും അച്ഛൻ അത് കേട്ടിരുന്നു എങ്കിൽ…
അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളും സങ്കടങ്ങളും മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അമ്മ പോയപ്പോൾ ഒറ്റപ്പെട്ടു പോയ ഒരു കുട്ടിയുടെ സങ്കടം എന്ന് കരുതി എങ്കിലും അച്ഛൻ അത് കേട്ടിരുന്നു എങ്കിൽ… സാരമില്ല എന്നെങ്കിലും അച്ഛൻ എന്നെ അറിയും, മനസ്സിലാക്കും എന്റെ സ്നേഹവും പറയാതെ പോയ സങ്കടങ്ങളും…
സ്നേഹപൂർവ്വം
സ്വന്തം മകൾ
Love❤️ u my Father

