Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • “മൊഞ്ചത്തിപ്പെണ്ണ്”
  • One Moment, Endless Waiting for Forgiveness
  • അച്ഛന്റെ സ്നേഹപ്പൊതി
  • അച്ഛൻ
  • വിലാസമില്ലാത്ത സന്ദേശം
  • എനിക്ക് പേടിയാവുന്നു
  • Love is Only enough to Relationship with a Girl?
  • ആനവണ്ടിയും ഞാനും
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, June 28
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » One Moment, Endless Waiting for Forgiveness
അനുഭവം ജീവിതം ബന്ധങ്ങൾ സ്‌കൂൾ / കോളേജ് സൗഹൃദം

One Moment, Endless Waiting for Forgiveness

By Pranav PradeepJune 28, 2026No Comments2 Mins Read6 Views
Bookmark Now
Please login to bookmark Close

No account yet? Register

കോളേജ് ജീവിതം അവസാനിച്ചു. അത് കഴിഞ്ഞ് വർഷങ്ങൾ ഒരുപാട് പിന്നിട്ടു. പക്ഷെ എവിടെയോ ഇന്നും ഉള്ളിൽ  ബാക്കി നിൽക്കുന്ന ഒരു മുറിവ് ഉണ്ട്. എത്ര വെച്ച് കെട്ടിയാലും ഉണങ്ങാതെ  പോവുന്ന ഒരുതരം മുറിവ്.

മനസ്സറിഞ്ഞു മാപ്പ് പറയണം എന്ന് തോന്നിയ ഒരു വ്യക്തി ഉണ്ടായിരുന്നു ജീവിതത്തിൽ…

കോളേജ് ജീവിതത്തിന്റെ അവസാനം വരെയും പല തവണ മാപ്പ് പറഞ്ഞു എങ്കിലും അവളുടെ മനസ്സിനെ മുറിപെടുത്തിയ എന്നോട് ക്ഷേമിക്കാൻ അവൾ തയ്യാർ ആയിരുന്നില്ല

കാലങ്ങൾ കടന്നു പോയി…

പക്ഷെ കാത്തിരിപ്പ് തുടരുന്നു….

അവൾ മനസ്സ് കൊണ്ട് എന്നോട് ക്ഷമിക്കുന്ന മാപ്പ് നൽകുന്ന ഒരു ദിവസത്തിനായിയുള്ള ആ കാത്തിരിപ്പ് നീണ്ടു പോയി…

ജീവിതത്തിൽ ഏറ്റവും വേദനിപ്പിക്കുന്ന കാത്തിരിപ്പിൽ ഒന്ന്.

പശ്ചാത്താപം കൊണ്ടുള്ള കാത്തിരിപ്പാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് നമ്മളെ വിടാതെ വേട്ടയാടും. നമ്മൾ സന്തോഷിക്കുന്ന നിമിഷങ്ങൾ പോലും ഒരു വേദന പോലെ പല രൂപത്തിൽ കടന്നുവരും. നമ്മുടെ ജീവിതത്തിൽ ഏറ്റവും അടുത്തവരുമായുള്ള ബന്ധങ്ങൾ  ഒരു ഘട്ടത്തിൽ നഷ്ട്ടപെട്ടു പോകും. അങ്ങനെയുള്ള അനുഭവങ്ങളും ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്.

അവൾ കോളേജിൽ എന്റെ ബെസ്റ്റ് friend ആയിരുന്നു. എല്ലാവരും അസൂയയോടെ നോക്കി കാണുന്ന ഒരുത്തരം friendship ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു. അവൾക്ക് ഒപ്പം ഏതു സാഹചര്യത്തിലും ഞാൻ ഒപ്പം ഉണ്ടായിരുന്നു. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യരിൽ ഒന്നാം സ്ഥാനം എനിക്ക് ആയിരുന്നു എന്ന് പലപ്പോഴും അവളുടെ വാക്കുകളിൽ നിന്ന് എനിക്ക് തോന്നാറുണ്ട്

പക്ഷെ….

ആ കാലത്ത് ഞാൻ ഒരു short tempered  ആയിട്ടുള്ള വ്യക്തി ആയിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും പെട്ടന്ന് ദേഷ്യപ്പെടുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. ഒരു പക്ഷെ എനിക്ക് ഉണ്ടായിരുന്ന  ആ ദേഷ്യത്തെ അവൾ ഒരുപാട് തവണ പല സന്ദർഭങ്ങളായി ക്ഷമിച്ചിട്ടും ഉണ്ടായിരുന്നു. പക്ഷെ എവിടെയോ ഒരു നിമിഷം എനിക്ക് എന്റെ ദേഷ്യത്തെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല, എന്നിൽ നിന്നും വന്ന വാക്കുകൾ അവളെ മുറിപ്പെടുത്തി. അതിന് ശേഷം ഞങ്ങൾ തമ്മിൽ ഒരു നീണ്ട മൗനത്തിലേക്കും അതിൽ നിന്നും അപരിചിതത്വത്തിലേക്കും പോയി.

അന്ന് മുതൽ എന്റെ കാത്തിരിപ്പ് അവൾക്ക് വേണ്ടിയായിരുന്നു

അതൊരിക്കലും പഴയ സൗഹൃദത്തിലേക്ക് അവളെ തിരിച്ചു കൊണ്ട് വരാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നില്ല. അവൾ മനസ്സ് കൊണ്ട് ക്ഷമിച്ചു എന്ന് പറയുന്ന ആ ഒരു ചെറിയ നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

അതിനായി ഞാൻ എന്നെ തന്നെ മാറ്റിയെടുത്തു. ദേഷ്യം നിയന്ത്രിക്കാനും ക്ഷമ കൊണ്ട് വരാനും ഞാൻ പല മാർഗങ്ങളും സ്വികരിച്ചു. അത് എന്നിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി.

അവൾ പോയപ്പോ ഉണ്ടായ  നഷ്ടം മറ്റൊരാളിൽ ആവർത്തിക്കാതിരിക്കാൻ  ഞാൻ പരമാവധി ശ്രമിച്ചു. ദേഷ്യം പല ഇടങ്ങളിലും സൈലൻസ് ആയി മാറി. വിഷമം വരുമ്പോൾ പോലും ദേഷ്യപെടുന്ന വ്യക്തിത്വത്തിൽ നിന്നും കരയാൻ പ്രേരിപ്പിക്കുന്ന മനസ്സിലേക്ക് ഞാൻ മാറി വന്നു.

സ്വയം വേദനിപ്പിക്കപ്പെട്ടാലും മറ്റൊരാൾ വേദനിപ്പിക്കപെടുന്ന ഒരു നിലയിലേക്ക് ഇനി ഒരിക്കൽ പോലും പോകാതിരിക്കാൻ അന്ന്  മുതൽ ഇന്ന് വരെ ശ്രമിച്ചു കൊണ്ടേയിരുന്നു. ജീവിതത്തിൽ ഏറ്റവും അടുത്ത ബന്ധം ഉള്ളവർ പോലും വേദനിപ്പിച്ചാൽ ഒരക്ഷരം തിരിച്ചു പറയാനാവാതെ ഇതെല്ലാം അന്ന് പറഞ്ഞ വാക്കുകളുടെ കർമഫലമായി കണ്ടു മുന്നോട്ട് പോവുന്നു.

അവൾ ഈ മാറ്റങ്ങൾ ഒന്നും അറിയാൻ സാധ്യത ഇല്ല, കാരണം അവളിലേക്ക് എത്തിക്കുന്ന മനുഷ്യർ ആരും ഞങ്ങൾ ഇടയിൽ ഇല്ല. ഞാൻ ചെയ്ത പാപങ്ങൾക്ക് ഞാൻ തന്നെ ശിക്ഷ അനുഭവിക്കുന്നു.

ഈ കാത്തിരിപ്പ് അവൾക്ക് വേണ്ടിയാണ്.

“വാക്കുകൾ  കൊണ്ടും പ്രവർത്തികൾ  കൊണ്ടും വേദനിപ്പിച്ചിട്ടുണ്ട്. അതിനു അനുഭവിക്കാൻ ഉള്ളതൊക്കെ ഞാൻ ഈ നീണ്ട വർഷങ്ങളോളം അനുഭവിച്ചു. ഇനി എങ്കിലും മനസ്സറിഞ്ഞു എനിക്ക് ഒരു മാപ്പ് തന്നുടെ, ഒന്ന് ക്ഷമിച്ചൂടെ തനിക്ക് എന്നോട് മനസ്സ് കൊണ്ട് ” എന്ന് ചോദിക്കാനും.

ക്ഷമ നൽകുന്ന അവളുടെ മനസ്സിനും മാപ്പ് നൽകുന്ന അവളുടെ വാക്കുകൾക്കും ഇന്ന് എന്റെ ഉള്ളിൽ ഉണങ്ങാതെ പഴുത്തു കൊണ്ടിരിക്കുന്ന ആ മുറിവിനെ  എന്നെന്നേക്കുമായി  ഇല്ലാതെയാക്കാനുള്ള ശക്തിയുണ്ട്.

ദിവസങ്ങളാറിയാതെ വർഷങ്ങൾ പോവുന്നതറിയാതെ തീരാ വേദനകളും പശ്ചാത്താപവുമായി  ഈ കാത്തിരിപ്പ് തുടരും….

Post Views: 4
1
Pranav Pradeep

എഴുതുകളോട് ഉള്ള അടങ്ങാത്ത പ്രണയം...!!!

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.