Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • സാറെ.. ഇവൻ പിള്ളാരെ പിടുത്തക്കാരനാ
  • ആരതിമാർ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ…
  • ബ്യൂട്ടിവ്ലോഗ്ഗിങ്ങിനു പിന്നിലെ ചതികൾ…
  • ബാലന്റെ അമ്മ ടോക്സിക് അല്ല!
  • ഉന്മൂലനം
  • കണക്കുകൂട്ടൽ
  • പ്രിയമുള്ളൊരാൾ
  • മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ വിളക്കായ് തെളിയുമെന്നച്ഛൻ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, July 1
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബ്യൂട്ടിവ്ലോഗ്ഗിങ്ങിനു പിന്നിലെ ചതികൾ…
അനുഭവം ആരോഗ്യം ഫാഷൻ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സൗന്ദര്യസംരക്ഷണം

ബ്യൂട്ടിവ്ലോഗ്ഗിങ്ങിനു പിന്നിലെ ചതികൾ…

By Aswathy Joy ArakkalJuly 1, 2026Updated:July 1, 2026No Comments5 Mins Read5 Views
Bookmark Now
Please login to bookmark Close

No account yet? Register

“അവർ കിണറ്റിൽ ചാടാൻ പറഞ്ഞാൽ നിങ്ങൾ പോയി കിണറ്റിൽ ചാടുമോ? അവരുടെ ജോലിയുടെ ഭാഗമായിട്ടാണ് അവർ വിവിധ സ്കിൻ കെയർ പ്രോഡക്റ്റ്സ് പ്രൊമോട്ട് ചെയ്യുന്നത്. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ അവർ പ്രൊമോട്ട് ചെയ്യുന്ന പ്രോഡക്റ്റ്സ് വാങ്ങുക. വാങ്ങാൻ താൽപര്യമില്ലെങ്കിൽ / അവരുടെ വീഡിയോസ് കാണാൻ താൽപര്യമില്ലെങ്കിൽ ജസ്റ്റ് സ്ക്രോൾ ചെയ്ത് വിടുക. അതിനുള്ള ഓപ്ഷൻ സോഷ്യൽമീഡിയയിൽ ഉണ്ടല്ലോ. അല്ലാതെ അവരെ ഇങ്ങനെ കടന്നാക്രമിക്കേണ്ട കാര്യമൊന്നുമില്ല. അത്രയ്ക്ക് വലിയ തെറ്റൊന്നും അവർ ചെയ്തിട്ടില്ല. പിന്നെ എല്ലാവരും പൈസക്ക് വേണ്ടിത്തന്നെയാണല്ലോ ജോലി ചെയ്യുന്നത്. എന്തിന് മമ്മൂട്ടിയും മോഹൻലാലും ധോണിയും വരെ പരസ്യങ്ങളിൽ അഭിനയിക്കുന്നു. അവരൊക്കെ അഭിനയിക്കുന്ന പരസ്യങ്ങളിലെ പ്രോഡക്ട്സ് എല്ലാം അവർ ഡെയിലി യൂസ് ചെയ്യുന്നുണ്ടാകും എന്നാണോ നിങ്ങൾ കരുതുന്നത്…?”

വെളുക്കാനും, മുഖത്തെ കറുത്തപാടുകളും കുരുക്കളും മാറാനും, ശരീരം മെലിയാനും, മുടി വളരാനും തുടങ്ങി തൊലിപ്പുറത്തുണ്ടാകുന്ന സകല പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്ന ഒരു ബ്യൂട്ടിവ്ലോഗർ ചേച്ചിക്കുട്ടിയുടെ ഇരട്ടത്താപ്പിനെതിരെ രണ്ടാഴ്ച മുൻപ് ഞാനൊരു ആർട്ടിക്കിൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. അതിന്റെ ഭാഗമായി എനിക്ക് പേഴ്സണലായി ലഭിച്ച ചില പ്രതികരണങ്ങളുടെ ആകെ ഉള്ളടക്കമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ചേച്ചിക്കുട്ടിയെ പറഞ്ഞാൽ ചേച്ചിക്കുട്ടിയുടെ ഫാൻസിന് ഇഷ്ടപ്പെടില്ലല്ലോ, സ്വാഭാവികം.

അതൊക്കെ അവിടെ നിൽക്കട്ടെ…

ഞാൻ ആ ലേഖനം എഴുതാൻ കാരണം, ചേച്ചിക്കുട്ടി ഫാൻസ് പറയുന്നതുപോലെ എനിക്ക് അവരോടുള്ള വ്യക്തിപരമായ വിരോധമോ അസൂയയോ ഒന്നുമല്ല. മറിച്ച് താൻ ചെയ്യുന്ന കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ, യാതൊരു റിസർച്ചും നടത്താതെ, പ്രൊമോട്ട് ചെയ്യുന്ന പ്രോഡക്റ്റുകളിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളുടെ സൈഡ് എഫക്റ്റ്സിനെക്കുറിച്ച് പഠിക്കാതെ, യാതൊരു എത്തിക്സും ഇല്ലാതെ സ്റ്റിറോയിഡ് കണ്ടന്റ് ഉള്ള സ്കിൻ കെയർ പ്രോഡക്ട്സ് വരെ അവർ പ്രൊമോട്ട് ചെയ്യുന്നതുകണ്ടിട്ടാണ്.

ലോകത്തുള്ള സകല ചവറും പ്രൊമോട്ട് ചെയ്ത് കാശുണ്ടാക്കുന്ന അവരുടെ സ്കിന്നിൽ ഒരു ഇഷ്യൂ വന്നപ്പോൾ അവർ ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണുകയും ചെയ്തു. ആ സ്കിൻ സ്പെഷ്യലിസ്റ്റ് ഡെർമറ്റോളജി എംഡി അല്ല, ഡെർമറ്റോളജി ഡിപ്ലോമ ആണ്. ആ വിവരം വൈകിയാണ് അവർ അറിഞ്ഞത് എന്നതും വലിയ വിഷയമാക്കി അവർ പറയുന്നുണ്ടായിരുന്നു. അങ്ങനെ നോക്കിയാൽ എന്ത് യോഗ്യത ഉണ്ടായിട്ടാണ് ഇവരൊക്കെ ഈ സ്കിൻ കെയർ പ്രോഡക്റ്റ്സ് ഒക്കെ പ്രൊമോട്ട് ചെയ്യുന്നത്? മാത്രമല്ല, ഇത്രയധികം സ്കിൻ കെയർ പ്രോഡക്റ്റ്സ് പ്രൊമോട്ട് ചെയ്തിട്ടുള്ള ഇവർ എന്തിനാണ് അസുഖം വന്നപ്പോൾ ഡോക്ടറെ കണ്ടത്? പ്രൊമോട്ട് ചെയ്തിട്ടുള്ള ഏതെങ്കിലും പ്രോഡക്റ്റ്സ് വാരിത്തേച്ചാൽ പോരായിരുന്നോ? അപ്പോൾ ഇവർക്ക് തന്നെ അറിയാം താൻ കാണിക്കുന്ന പ്രോഡക്റ്റ്സ് ഒന്നും വർത്ത് അല്ല എന്ന്. സ്വയം യാതൊരു ഉറപ്പുമില്ലാത്ത ഐറ്റംസ് പ്രൊമോട്ട് ചെയ്ത് എത്ര സാമ്പത്തിക നഷ്ടമാണ് ഇവരൊക്കെ മറ്റുള്ളവർക്ക് ഉണ്ടാക്കിവയ്ക്കുന്നത്.

ഇനി, ഇപ്പറഞ്ഞതിലൊക്കെ ഉപരി ഇക്കൂട്ടർ ഒരു വലിയ വിഭാഗം മനുഷ്യർക്ക് ഉണ്ടാക്കിക്കൊടുക്കുന്ന അപകർഷതാബോധം ഉണ്ട്. അതേപ്പറ്റി സംസാരിക്കാം. എന്റെ ജീവിതത്തിലെ വലിയൊരു കാലഘട്ടം ബോഡി ഷെയിമിങ്ങും, കളർ ഷെയിമിങ്ങും ഒക്കെ അനുഭവിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. ഇപ്പോഴും അനുഭവിക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ ഇങ്ങോട്ട് വേദനിപ്പിക്കുന്നവരോട് ചുട്ട മറുപടി പറയാറുള്ളതുകൊണ്ട് പലരും എന്റെ നേരെ വേദനിപ്പിക്കുന്ന വാക്കുകളുമായി വരാറില്ല.

കുട്ടിക്കാലത്ത് എന്നേയും, എന്റെ അമ്മയെയും താരതമ്യം ചെയ്ത് സംസാരിച്ച് എന്നെ കളിയാക്കുക എന്നത് ചിലരുടെ വിനോദമായിരുന്നു. അമ്മ വെളുത്ത നിറമാണ്, അതുപോലെ ആ സമയത്ത് അമ്മക്ക് ഒരുപാട് മുടിയും ഉണ്ടായിരുന്നു. ഞാൻ നേരെ തിരിച്ച് ഇരുനിറമുള്ള, നോർമൽ ആയൊരു മുടിയുള്ള പെൺകുട്ടി ആയിരുന്നു. അതുകൊണ്ടുതന്നെ മോളാണ് എന്നുപറഞ്ഞ് അമ്മ എന്നെ ആർക്കെങ്കിലും പരിചയപ്പെടുത്തുമ്പോൾ ആളുകളുടെ മുഖത്ത് പലപ്പോഴും ഒരു അമ്പരപ്പാണ് ആദ്യം ഉണ്ടാകാറ്. പിന്നെ,
“അയ്യോ, നിന്റെ മോളാണോ ഇത്? കണ്ടാൽ പറയില്ലാട്ടോ. നിന്റെ ഭംഗിയും മുടിയുമൊന്നും കിട്ടിയിട്ടില്ലല്ലോ ഇവൾക്ക്…” എന്നൊരു സഹതാപം ആണ്. ശേഷം “വെളുക്കാനും, മുടി വളരാനുമൊക്കെ എന്തെങ്കിലും വാങ്ങി തേപ്പിച്ചിരുന്നില്ലേ?” എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉപദേശങ്ങളും. അമ്മ എന്നെ ചേർത്തുനിർത്തി സംസാരിക്കുമ്പോൾ തല്ക്കാലത്തേക്ക് ആ സംസാരം അവസാനിക്കും ഏങ്കിലും പിന്നേയും ഇതൊക്കെ തുടരും. അതുപോലെ ഞങ്ങളുടെ വീട്ടിൽ നിന്ന് കഷ്ടി ഒരു കിലോമീറ്റർ ദൂരത്തിലുള്ള സ്കൂളിലാണ് ഞാൻ പഠിച്ചിരുന്നത്. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് തിരികെ നടന്ന് വരാൻ എനിക്ക് പേടിയായിരുന്നു. കാരണം വൈകുന്നേരം സമയത്ത് പാൽ സൊസൈറ്റിയിൽ പാൽ കൊടുത്തിട്ട് തിരികെ പോകുന്ന ഞങ്ങളുടെ നാട്ടിലുള്ള ഒരു സ്ത്രീയെ എനിക്ക് മിക്ക ദിവസവും കാണേണ്ടി വരും. ആ സ്ത്രീക്ക് എന്നോട് വല്ലാത്ത സഹതാപമാണ് – എന്റെ അമ്മയുടെ സൗന്ദര്യം എനിക്കില്ലാത്തതിൽ അവർക്ക് വല്ലാത്ത വിഷമമായിരുന്നു. കാണുമ്പോഴൊക്കെ അവർ എന്നെ നോക്കി സഹതപിക്കും, വെളുക്കാനും മുടിവളരാനും ഉള്ള ടിപ്സ് പറഞ്ഞുതരും, “ആശയുടെ വാലിൽ കെട്ടാൻ കൊള്ളില്ലല്ലോ നിന്നെ” എന്നുപറഞ്ഞു കളിയാക്കും. ഒരുപാട് വർഷങ്ങൾ ഇവരിത് തുടർന്നിട്ടുണ്ട്. ഒടുവിൽ ഒരിക്കൽ ഞാൻ രൂക്ഷമായി പ്രതികരിച്ചപ്പോഴാണ് അവർ ഈ പരിപാടി നിർത്തിയത്.

അന്നൊക്കെ, ഞാൻ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. ബുദ്ധിയും ബോധവും ഉറച്ച കാലത്താണ് “നിറവും മുടിയും ഒന്നുമല്ല, വ്യക്തിത്വമാണ് പ്രധാനം”എന്ന് തിരിച്ചറിഞ്ഞത്.

പറഞ്ഞുവരുന്നത്, ഈ സോ-കോൾഡ് ബ്യൂട്ടി വ്ലോഗേഴ്സ് നെഗറ്റീവ് ആയി സ്വാധീനിക്കുന്നത് മുതിർന്നവരെയല്ല. ടീനേജ് കുട്ടികളെയാണ്. ഞാൻ ഒരുകാലത്ത് അനുഭവിച്ചിട്ടുള്ളത് പോലെ ബോഡി ഷെയിമിംഗും, കളർ ഷെയിമിംഗുമൊക്കെ അനുഭവിച്ച് അപകർഷത നിറഞ്ഞ മനസ്സുമായി നിരാശയിൽ വളർന്നുവരുന്ന ഒരുപാട് കുട്ടികളുണ്ട്. അങ്ങനെയുള്ള കുട്ടികളാണ് ഇവരുടെ ഇരകൾ. അതും പേരെന്റ്സിനാൽ പോലും കളിയാക്കലുകൾ അനുഭവിക്കുന്നവരുണ്ട്. ഇങ്ങനെയുള്ള കുട്ടികളുടെ മനസ്സിലുള്ള അപകർഷത കൂട്ടുന്ന തരത്തിൽ സംസാരിച്ച്, ചൂണ്ടയിൽ ഇരയിട്ട് മീൻ പിടിക്കുന്നപോലെ ഇവർ ഓരോ പ്രോഡക്റ്റ്സും വാങ്ങിപ്പിക്കും. പ്രത്യേകിച്ച് ഈ ബ്യൂട്ടി വ്ലോഗർ ചേച്ചിമാരൊക്കെ നമുക്കിടയിലേക്ക് കടന്നുവരുന്നത് നമ്മളിൽ ഒരാളായിട്ടാണ്. അവർ ഉറങ്ങുന്നതും, കഴിക്കുന്നതും, കുടിക്കുന്നതുമൊക്കെ കാണിക്കുന്നതിനിടയിൽ ഇങ്ങനെ ഓരോ പ്രോഡക്റ്റ്സ് പരിചയപ്പെടുത്തുമ്പോൾ അവർ ജെനുവിൻ ആണെന്ന് നമ്മൾ വിശ്വസിക്കും. ആ വിശ്വാസം ഇവർ മുതലെടുക്കും.

“അവർ കിണറ്റിൽ ചാടാൻ പറഞ്ഞാൽ നിങ്ങൾ ചാടുമോ?” എന്ന് ചോദിക്കുന്നവരോട്:
ഒരു 13 വയസ്സുകാരിയുടെ മനസ്സിൽ ഒളിഞ്ഞും തെളിഞ്ഞും അപകർഷത വരുന്ന രീതിയിലുള്ള വാക്കുകൾ കുത്തിനിറച്ചിട്ട് അതിനൊക്കെ പരിഹാരം പോലെ ക്രീമുകളും ലോഷനുമൊക്കെ നിർദ്ദേശിക്കുന്നത് കിണറ്റിൽ തള്ളിയിടുന്നതിന് തുല്യമാണ്. അതാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇത് ജോലി അല്ല ചൂഷണമാണ്. ഇൻസെക്യൂരിറ്റി ഉള്ള കുട്ടികളെ ഇമോഷണലി മാനിപ്പുലേറ്റ് ചെയ്തിട്ട് “ഞാൻ നിർബന്ധിച്ചില്ലല്ലോ. നിങ്ങൾക്ക് വേണമെങ്കിൽ വാങ്ങിയാൽപ്പോരായിരുന്നോ?” എന്ന് പറയുന്നത് ഏറ്റവും വലിയ ചതിയാണ്. അപകർഷതയുള്ള ഒരു 13 വയസ്സുകാരിക്ക് ഇതൊക്കെ വെറുതെ സ്ക്രോൾ ചെയ്ത് വിടാൻ ഉള്ള പക്വത കാണില്ല. അതുകൊണ്ട് തന്നെ ഇത് ചൂഷണം ആണ്. ഇവരൊക്കെ ഒരുപാട് പണം മുടക്കി ഏറ്റവും നല്ല ട്രീറ്റ്മെന്റ് ശരീരത്തിന് എടുക്കും. എന്നിട്ട് സ്റ്റിറോയിഡും മറ്റും ഉള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ഫാൻസിനെ പ്രേരിപ്പിക്കും. “ചേച്ചി പറഞ്ഞാൽ എന്തും അനുസരിക്കുന്ന, എങ്ങനെയെങ്കിലും വെളുത്താൽ മതി” എന്ന് പറഞ്ഞ് ജീവിക്കുന്ന കുട്ടികൾ ഇത് എന്ത് വില കൊടുത്തും വാങ്ങും. ഫലം, ചേച്ചിമാരുടെ കീശ വീർക്കും. വാങ്ങുന്നവരുടെ കുടുംബം വഴിയാധാരമാകും.

ഇന്നലെ ഒരു ഡെർമ ഡോക്ടറുടെ ഇന്റർവ്യൂ കണ്ടു. ഇതുപോലെയുള്ള ബ്യൂട്ടി വ്ലോഗേഴ്സിനെ വിശ്വസിച്ച് ഓരോന്ന് വാങ്ങി സ്കിന്നിൽ പുരട്ടിയിട്ട് ശാരീരികമായും മാനസികമായും സാമ്പത്തികമായും തകർന്നിട്ടാണ് പലരും ക്ലിനിക്കിൽ എത്തുന്നത് എന്ന് ഡോക്ടർ പറയുന്നു. കണ്ണിൽക്കണ്ട ക്രീമൊക്കെ വാങ്ങിത്തേച്ച് കിഡ്നി രോഗങ്ങൾ വരുന്നവരുടെ ഏണ്ണം കൂടി വരുന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇനി മമ്മൂട്ടിയും മോഹൻലാലും അല്ല, ലോകത്തെ തന്നെ പ്രമുഖനായ നേതാവ് ആണെങ്കിലും വിശ്വാസ്യത ഇല്ലാത്ത പ്രോഡക്റ്റ്സ് പ്രൊമോട്ട് ചെയ്യുന്നത് തെറ്റാണ്. മമ്മൂട്ടി വെളുക്കുമെന്ന് പറഞ്ഞു പരസ്യം ചെയ്ത സോപ്പ് തേച്ചിട്ട് വെളുത്തില്ല എന്ന് പറഞ്ഞ് മമ്മൂട്ടിക്കെതിരെയും, പ്രൊമോട്ട് ചെയ്ത പ്രോഡക്ട്സ് തേച്ചിട്ട് മുടി വളർന്നില്ല എന്ന് പറഞ്ഞ് അനൂപ് മേനോനെതിരെയുമൊക്കെ കേസ് വന്നതും, അവരൊക്കെ ഫൈൻ അടച്ച് കേസിൽ നിന്നും ഒഴിവായതുമൊകക്കെ ഈ നാട്ടിൽ തന്നെയല്ലേ?. എന്തിന് ഷാരൂഖ് ഖാൻ അടക്കമുള്ള പല പ്രമുഖർക്കും എതിരെ ഇത്തരത്തിൽ കേസുകൾ ഉണ്ട്‌. പിന്നെ ഒരു ഫിലിംസ്റ്റാർ ചെയ്യുന്ന പരസ്യം വെറും പരസ്യം ആണെന്ന് ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകും, പക്ഷേ വീട്ടിലെ കുട്ടി ഇമേജ് ഉള്ള ചേച്ചിമാരെ എല്ലാവരും പെട്ടെന്ന് വിശ്വസിക്കുകയും, അവർ പറയുന്നതൊക്കെ കുറച്ചുപേരെങ്കിലും വാങ്ങുകയും ചെയ്യും. അതാണ് വ്യത്യാസം. ഇതുപോലുള്ള ചതികളൊക്കെ തിരിച്ചറിയാൻ നമുക്ക് സാധിക്കണം.

ഈ കുറിപ്പ്, ഒരു ബ്യൂട്ടി വ്ലോഗറിന് എതിരെ മാത്രമല്ല. ഇതുപോലെ മനുഷ്യരെ ചൂഷണം ചെയ്യുന്ന എല്ലാവർക്കും എതിരെയാണ്…

#StopColorism
#mentalhealthmatters
#ConsumerRights

Aswathy Joy Arakkal

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 6
1
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.