Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • Do you want a coffee..?
  • പ്രണയ മൽഹാർ : കഥകളിലൂടെ
  • പരാജിതരുടെ പറുദീസ
  • യാത്ര
  • കാത്തിരിപ്പ്
  • “അപൂർവ ഗർഭം!!!”
  •    🌊 ലയനം 🌊
  • “എന്നെ തിരയാൻ ഞാനെത്ര വൈകിയെന്നോ!”
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, July 5
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയ മൽഹാർ : കഥകളിലൂടെ
പുസ്‌തകം പ്രണയം

പ്രണയ മൽഹാർ : കഥകളിലൂടെ

By Anju RanjimaJuly 4, 2026Updated:July 4, 2026No Comments8 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രണയ മൽഹാർ : 35 പ്രണയാതുര ചെറുകഥകൾ

അത്രയും തന്നെ വ്യതസ്ത കാമുകീ കാമുകന്മാരും വിവിധ പ്രണയങ്ങളും…

പ്രണയം പടരുകയാണ്..

മഷിയിലൂടെ..

അവരുടെ മുപ്പത്തഞ്ച് പ്രതിഭാധനരായ എഴുത്തുകാരിലൂടെ….

കഥകളിലൂടെ…

1. നിഴൽ കൂത്ത് : പ്രീജ അഖിൽ

ബാധ്യത നൽകാതെ പരസ്പരമൊരു ബന്ധവുമില്ലാത്ത ബന്ധമായി അന്യോന്യം തുടരാൻ തീരുമാനിച്ചവരിൽ ഒരാളുടെ വിയോഗം തകർത്ത് കളഞ്ഞ മറ്റൊരാളുടെ മൗനനൊമ്പരങ്ങളുടെ ശേഷക്രിയയാണ് നിഴൽക്കൂത്ത്..

അവളുടെ അവസാന ശ്വാസം പോലുമവനിൽ വേദന ഉണ്ടാക്കാതിരിക്കാൻ സ്വയം ഒളിഞ്ഞിരുന്നവളുടെ ആത്മനൊമ്പരവും!

2. വൈറ്റ് റോസസ് : സജ്ന പണിക്കർ

മരണം കൊണ്ട് പോയിട്ടും അവളുടെ ഓർമകളിലൂടെ അവൾക്കൊപ്പം സഞ്ചരിക്കുന്ന പ്രണയത്തിൻ്റെ മുഖമുള്ളവൻ്റെ , അവളുടെ ഓർമകളിൽ എപ്പോഴും പുഞ്ചിരിക്കുന്നവൻ്റെ വെള്ള നിറമുള്ള റോസാ പുഷ്പങ്ങളുടെ ക്യാൻവാസ്!

3. ഉമാ മഹേശ്വരം: ദിവ്യ മധു

പകർന്ന് നൽകാതെയും ചേർത്ത് നിർത്താതെയും സ്നേഹം അനാഥമാകുമ്പോൾ

വഴിവക്കിൽ പൊലിഞ്ഞു പോയൊരു പാവം ഹൃദയത്തിൻ്റെ താളം നിലയ്ക്കും വരെ സ്വയംഉരുകി ഒരുവളെ തീവ്രമായി പ്രണയിച്ചവൻ്റെ നഷ്ടബോധത്തിൻ്റെ തീരാ സങ്കടക്കടലിൻ്റെ ഇരമ്പലാണ് !

4.ലിഫ്റ്റിലെ ബ്രിഡ : ജോയ് ഡാനിയേൽ

Write me a love story….

എഴുതാൻ വൈകിയ ഒരു പ്രണയകഥയുടെ …

വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് പതിയെ ചലിച്ച പ്രണയത്തിൻ്റെ ശുഭാന്ത്യമുള്ളൊരു അഭ്രപാളി ചലച്ചിത്രം പോലെ…

ഒരു പ്രണയകഥ!

5. റോയ ഇഷ്ക്: അനൂജ സനൂബ്

ഇശാൻ്റെയും സൈറയുടെയും ജീവിതത്തിലെ കുറെ ദിവസങ്ങൾ. അവർ കണ്ട സ്വപ്നങ്ങളെ പിന്തുടർന്ന് ഇറങ്ങി പുറപ്പെടുമ്പോൾ തമ്മിൽ അന്വേഷിച്ചത് കണ്ടെത്തി ഒത്ത് ചേരുന്ന അപൂർണ്ണമല്ലാത്ത പ്രേമ കാവ്യം. ഒരു സൂഫി സംഗീതം പോലെ വായനക്കാർക്കായി പ്രണയമഴ പൊഴിക്കുന്നു.

6. കിയാന: അജിത് വള്ളോലി

എഴുതുന്ന സ്ഥലങ്ങളെയും കഥാപാത്രങ്ങളെയും മനസ്സിൽ പതിപ്പിക്കും വിധം വരച്ചിടുന്നതിൽ ഈ എഴുത്തുകാരൻ അനുഗ്രഹീതനാണ്. കിയാന ഉർവി എന്ന വിചിത്ര നാമത്തിൻ്റെ ഉടമയോട് സോഹന് തോന്നുന്ന അതേ സ്നേഹം നമുക്കും തോന്നും.. കുടുംബത്തെ ഉപേക്ഷിച്ച് നഷ്ടപ്രണയത്തിന് പിന്നാലെ യാത്രയാകാൻ നിൽക്കാതെ അത്യന്തികവും സ്ഥിരവും ആയ കുടുംബത്തോട് ചേർന്ന് നിൽക്കാൻ തീരുമാനമെടുക്കുകയാണ് അദ്ദേഹം.

7. കടും കാപ്പി മണമുള്ള പുലരികൾ : രമ്യ ഭാരതി

ഫിലിപ്പിൻ്റെയും ലില്ലിക്കുട്ടിയുടെയും എൽസിയുടെയും കഥ.പ്രണയവും സ്നേഹവും കൊണ്ട് മുറിവേറ്റിട്ടും പരസ്പരം സഹതാപിക്കുന്ന, മനസ്സിലാക്കുന്ന രണ്ട് പെണ്ണുങ്ങളുടെ കഥ കൂടിയാണിത്. കടുംകാപ്പി മണമുള്ള പ്രണയത്തിൻ്റെ നേർത്ത മഷിക്കൂട്ട്.

8.പറയാതിരുന്ന പ്രണയം : ശ്രീരഞ്ജിനി രാജേഷ്.

ആത്മാർത്ഥ പ്രണയം അല്പം താമസിച്ചാലും നമ്മളെ തേടി വരുമെന്ന ശുഭാപ്ത വിശ്വാസമാണ് എഴുത്തുകാരി വായനക്കാരിൽ നിറയ്ക്കുന്നത്.

9.മേഘ മൽഹാർ : മഞ്ജു ദിനേശ്.

പ്രേമം കൊണ്ട് മനം നിറഞ്ഞെങ്കിലും അതിന് ആയുസ്സ് തീരുന്നത് മനുഷ്യൻ പ്രാക്ടിക്കൽ ആയിട്ട് ചിന്തിച്ചു തുടങ്ങുമ്പോഴാണത്രെ. ഹിമ ഭ്രാന്തിയായി ചങ്ങലകൊളുത്തിൽ പിടഞ്ഞപ്പോൾ കർമയുടെ ശിക്ഷ ഏറ്റു വാങ്ങി വെങ്കിടി പിടയുന്നതും മനസ്സിൽ കൊളുത്തിട്ട കുറ്റബോധ ചങ്ങലയിൽ ആകണം.

നല്ലൊരു പാഠമാണ്. പ്രണയത്തെ നേരമ്പോക്കായി കാണുന്നവർക്ക് ഈ കഥ.

10.പ്രണയത്തിൻ്റെ കാൽത്താങ്ങ് : ജയൻ കീഴ്‌പേരൂർ

നോവുള്ള പ്രണയത്തിൻ്റെ മധുരിക്കുന്ന ഓർമകൾ പോലെ കുറച്ച് സ്മരണത്തുണ്ടുകൾ ഉള്ളിൽ കാത്ത് വച്ച് അടങ്ങാത്ത പ്രണയവുമായി ജീവിക്കുന്ന ദിവ്യയുടെയും വരുണിൻ്റെയും ജീവിതം, പ്രകൃതിക്ക് മുന്നിൽ പോലും തോൽക്കില്ലെന്ന അവരുടെ വാശിയും പരസ്പരസ്നേഹവുമാണ്.

11.പ്രണയാക്ഷരങ്ങൾ : രമ്യമണി

പ്രണയത്തിന് മുഖമില്ല.അതിൻ്റെ രാഗവും താളവും ആത്മാവിൽ നിന്ന് ആത്മാവിലേക്ക് മാത്രമുള്ളതാണ്.മാംസനിബന്ധമല്ലാത്ത പ്രണയം നെഞ്ചില് സൂക്ഷിച്ചു വച്ചിട്ടും തമ്മിൽ കാണാനോ ഒരുമിക്കാനോ ഭാഗ്യമില്ലാതെയായി പോകുന്ന രണ്ട് സ്നേഹാത്മാക്കളുടെ പ്രണയാവസാനം…

ഒരു പക്ഷേ അതിന് ശേഷവും നംതൃൽ താരയെ മനസ്സിൽ നിറച്ച് മുന്നോട്ട് പോകുന്നുണ്ടാവാം.

12.രണ്ട് സ്വർണ മീനുകൾ : ഹുസ്ന റാഫി

മനസിനെ ആഴത്തിൽ സ്പർശിച്ച പ്രമേയവും എഴുത്തും.. ശലോമിയും റബേക്കയും രണ്ട് സ്വർണ മത്സ്യങ്ങളെ പോലെ ലോകത്തിൻ്റെ രണ്ട് അറ്റത്ത് ഇരുന്ന് ഇണയെ കാത്തിരുന്നത് പോലെ..സമൂഹത്തിൻ്റെ വായ് മൂടിക്കെട്ടാൻ..കുടുംബത്തിൻ്റെ മാനം കാക്കാൻ… ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കേണ്ടി വന്ന പ്പെണ്ണുങ്ങളുടെ അത്യന്തം സുന്ദരമായ ഒരു പ്രണയ കഥയാണിത്.

13. ആകാശവഴികളിൽ പറന്ന് പറന്ന് : അഖില സായൂജ്

” നിഖിലേ.. നിനക്ക് മരിക്കാൻ പേടിയുണ്ടോ?”

” ഇല്ല..”

” എന്നാ നമുക്ക് പോകാം…”

അവർ പോയി. ഒരുമിച്ച് തന്നെ.. ജാതിയുടെയോ മതത്തിൻ്റെയോ പണത്തിൻ്റെയോ അന്തസിൻ്റെയോ പേരിൽ പരസ്പരം മുറിച്ച് മാറ്റപ്പെട്ട പ്രേമത്തിൻ്റെ അവസാന ശ്വാസം ഒരുമിച്ച് ഒരേ ആംബുലൻസിൻ്റെ കനത്ത സീറ്റിൽ

കിടന്ന് അപ്പൂപ്പൻ താടികളെപ്പോലെ പറന്ന് പോയി. നെഞ്ച് വിങ്ങിയ ഒരു പ്രണയകഥ .

14. ഒരു പെരുമഴക്കാലത്ത്

എപ്പോഴത്തെയും പോലെ ഹൃദയം നിറയ്ക്കുന്ന ഭാഷാശൈലിയും എഴുത്തും കൊണ്ട് നന്ദേച്ചിയുടെ പെരുമഴക്കാലം പെയ്തിറങ്ങുകയാണ്.മണ്ണിനടിയിൽ പെട്ട് പോയ മനുഷ്യരുടെ ദുരന്തകഥകൾ നമ്മുടെ മനസ്സിൽ നിന്നിനിയും മാഞ്ഞു പോയിട്ടില്ല. ആ മഴയത്ത് ഒലിച്ചും മണ്ണിടിഞ്ഞും ജീവിതവും ജീവനും കൈവിട്ട് പോയ ഒട്ടനേകം ആത്മാക്കളുടെ ഹൃദയവ്യഥ പങ്ക് വയ്ക്കുന്ന എഴുത്തുകാരി മഴ കൊണ്ട് പോയ നൗഷാദിൻ്റെയും ഓസിയുടെയും

പ്രണയത്തെ പകർത്തിവയ്ക്കുമ്പോൾ കലങ്ങുന്നത് വായനക്കാരുടെ ചങ്കാണ്.

15. അന്ന : അജിത് കണ്ടല്ലൂർ

അന്ന എന്ന പെൺകുട്ടിയുടെ നിഷ്കളങ്കതയും ബലഹീനതയും ആശകളെയും മോഹങ്ങളെയും നിസ്സഹായാവസ്ഥയും അക്ഷരങ്ങളിൽ പകർത്തുമ്പോൾ ഉടഞ്ഞു പോയ ഒരു ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ കൂടിയാണ് എഴുത്തുകാരൻ പകർത്തി വയ്ക്കുന്നത്. ജീവിതത്തെ, വിധിയെ, മനുഷ്യരെ സ്വന്തം മരണം കൊണ്ട് തോൽപ്പിച്ചവളുടെ മൗന നൊമ്പരമാണിത്.

16. എമിലിയയും അമാലിയയും : ലൂക്കോസ് ചെറിയാൻ

കഥാഗതിയിൽ കടന്നുവരുന്ന ‘ബ്രെയിൻ മാപ്പിങ്’ തലച്ചോറിലെ ചിന്തകൾ വായിച്ചെടുക്കാൻ സഹായിക്കുന്ന ‘ന്യൂറൽ ചിപ്പുകൾ’, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ പുത്തൻ സാങ്കേതികവിദ്യകളുടെ ഉപയോഗം വായനക്കാരിൽ കൗതുകം ഉണർത്തുന്നു.സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യന്റെ ചിന്തകളെയും സ്വകാര്യതയെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നും, അതിനെയെല്ലാം മറികടന്ന് പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാൻ കഥാപാത്രങ്ങൾ നടത്തുന്ന ശ്രമങ്ങളും ലളിതമായ ഭാഷയിൽ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു

17. കാമുകൻ : മഞ്ജു ശ്രീകുമാർ

ലളിതവും മനോഹരവുമായ ആഖ്യാനത്തിലൂടെ മഞ്ജു ശ്രീകുമാർ ‘കാമുകൻ’ എന്ന ഈ കഥ വളരെ ലളിതമായ ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പിടിവിട്ട് പോയ ഒരു പ്രണയവും അയാളുടെ കുടിലത അറിഞ്ഞു സ്വയം വിമർശിച്ച് തിരുത്തി മുന്നോട്ട് പോകുന്ന നായികയുടെ വിജയം.ചുരുക്കത്തിൽ പൂത്ത് തളിർക്കും മുന്നേ കൊഴിഞ്ഞു പോയ ഒരു പ്രണയം രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

18. മിഷ്തി: ധന്യ ബിനു

ഹൃദയത്തെ നിശ്ശബ്ദമായി തൊടുന്ന എഴുത്ത്. ലളിതമായ ഭാഷയിൽ ആഴമുള്ള വികാരങ്ങളും ജീവിതത്തിന്റെ യാഥാർഥ്യങ്ങളും മനോഹരമായി പകർത്തിയിരിക്കുന്നു. വായിച്ചു തീർന്നിട്ടും കഥാപാത്രങ്ങൾ മനസ്സിൽ നിന്നുപോകാത്തൊരു അധ്യായം.വെറും ഭ്രമത്തിൽ നിന്ന് യാഥാർത്ഥ്യമായ ഒന്നിലേക്ക് ജീവിതത്തെ തിരിച്ചു വിട്ട മിഷ്തിയുടെ ജീവിതമാണ് എഴുത്തുകാരി പറയുന്നത്.

19. അമ്മു : ബെഷി അഭിലാഷ്

ലളിതവും എന്നാൽ വൈകാരിക തീവ്രതയുമുള്ള ഭാഷയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചെമ്പകപ്പൂമണമുള്ള അമ്മുവിനെ ഹൃദയത്തിൽ സൂക്ഷിച്ച ഒരുവൻ്റെ ഹൃദയത്തെ വളരെ വൈകാരികമായി വരച്ചു വച്ചിരിക്കുന്നു. അമ്മുവിൻ്റെ തിരോധാനം നമുക്കും ഭീതിയുണ്ടാക്കുന്നതാണ്. വേദന നിറഞ്ഞ ഒരു പ്രമേയം.

20: തിരയും തീരവും : ജീന ഷൈജു

ജീവിതത്തിന്റെയും പ്രണയത്തിന്റെയും നേർത്ത വികാരങ്ങളെ ഹൃദയസ്പർശിയായ ഭാഷയിൽ അവതരിപ്പിക്കുന്ന മനോഹരമായ കഥ. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും പ്രണയവും കാത്തിരിപ്പും സമാഗമവും ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു. അഭിയും ജീവയും ഒരുമിക്കുമ്പോൾ മനുഷ്യർ പിരിച്ച സ്നേഹത്തെ വിധി ഒന്നിപ്പിക്കുന്നതായി പ്രഖ്യാപിക്കപ്പെടുന്നു.

21:പെയ്തൊഴിയാതെ : പ്രിയുഷ സജി

ഗൃഹാതുരത്വത്തിൻ്റെ ഓർമ്മകളെ ഉള്ളിലേക്ക് ആവാഹിക്കാൻ ദിവ്യ നാട്ടിലേക്ക് എത്തുമ്പോൾ കുറച്ച് നേരത്തേക്ക് അവൾ ഓർത്തെടുത്ത ബാല്യത്തിൻ്റെ നിഷ്കളങ്കതയും കൗമാരത്തിൻ്റെ പ്രണയചാപല്യവും എന്ത് സുന്ദരമായാണ് കടലാസിൽ പകർത്തി വച്ചിരിക്കുന്നത്.. സ്വയം സ്നേഹിക്കുക എന്നതിൽ കവിഞ്ഞു ജീവിതത്തിന് മറ്റൊരു നീതി നൽകാനില്ല എന്നൊരു സന്ദേശം കൂടിയാണ് ‘പെയ്തൊഴിയാതെ’.

22.നിലാത്തോറ്റം : അനുവന്ദന നായർ

ദക്ഷ എന്ന എഴുത്തുകാരിയുടെയും സാമുവേൽ തരകൻ എന്ന പ്രമാണിയുടെയും സ്വപ്നത്തിൻ്റെ വേര് ആണ് നിലാവ് എന്ന വീട്. അവിടെ പൂത്ത അവരുടെ പ്രണയം.ഒക്കെയും പറഞ്ഞു തീർത്ത് വിധിക്ക് മുന്നിൽ തോറ്റ് പ്രണയത്തിൽ മരണം കൊണ്ട് വീണ്ടും ഒന്ന് ചേർക്കപ്പെട്ട മനുഷ്യരുടെ ജീവിതപ്പച്ച മണക്കുന്ന എഴുത്ത്.. ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ പ്രണയമെങ്ങനെ തോൽക്കാനാണ്?..

23: പൗള നസിമെൻഡോ : ബിനു

ശീർഷകം തന്നെ സങ്കീർണ്ണമായ ഈ കഥ ഒരു പെണ്ണിൻ്റെ ഏറ്റവും ദുർഘടമായ വഴികളും ജീവിതവും വരച്ചു കാട്ടുന്നുണ്ടെങ്കിലും അവളുടെ ഏകാന്തതയിലും വേദനയിലും സ്വയം നിയന്ത്രിച്ച് സന്തോഷം വാരി വിതറി മുന്നോട്ട് പോകുന്നതും സുമിതിനോടുള്ള അത്യാഗാധ പ്രണയവും അവരുടെ സന്തോഷവും ജീവിതവും എത്ര ഹൃദയഹാരിയരിയായി കാട്ടിത്തരുന്നതാണ്. ഉള്ളിൽ കുരുത്ത കുഞ്ഞ് മുഖം പോലും കാണാൻ കഴിയാതെ പൗള അവന് വേണ്ടി ജീവൻ വെടിയുമ്പോൾ പിന്നീടുള്ള ജീവിതം അവളോടുള്ള പ്രണയത്തിൻ്റെ ബാക്കിയായി ജീവിച്ചു തീർക്കുന്ന സുമിത്. അപൂർണമെങ്കിലും പൂർണമായൊരു പ്രണയം….പ്രണയാവസാനം!!

24: പ്രണയത്തിൻ്റെ ഭാഷ : രേഷ്മ ലച്ചൂസ്

മരണത്തിനിപ്പുറവും അഭിയും ഭാനുവും ഒരുമിച്ച് ജീവിക്കുമ്പോൾ അവിടെ പ്രണയത്തിന് ഭാഷയോ നിർവചനമോ ഇല്ലാഞ്ഞിട്ട് കൂടി ഒരാളുള്ള ഇടത്ത് മറ്റൊരാൾ കൂടി എപ്പോഴും ഉണ്ടാകുമെന്ന ചിന്തയിൽ പ്രണയത്തെ കൈമുതലാക്കി ജീവിക്കുമ്പോൾ തകരുന്നത് വായനക്കാരുടെ ഹൃദയമാണ്. എന്ത് സുന്ദരമാണ് ഈ പ്രണയം അല്ലേ? തമ്മിൽ ഒരുമിക്കാൻ സമ്മതിക്കാത്ത വിധി ക്രൂരനും.

25 :ബോൺസായ് ബൗഹനിയ : ധന്യ അജിത്

ലളിതമായ അവതരണത്തിൽ, അതിലും വളരെ ലളിതമായ മലയാളത്തിൽ, ഇന്നത്തെ തലമുറയുടെ ക്യാമ്പസ് ഭാഷയും വികാരങ്ങളും ഉൾക്കൊണ്ടാണ് ഇത് എഴുതിയിരിക്കുന്നത്. ഓർമ്മ ആത്മഗതവും ഹാസ്യം മേമ്പൊടി ചേർത്തുള്ള ആഖ്യാനവും കഥയ്ക്ക് കൂടുതൽ മിഴിവ് നൽകുന്നു. പൂക്കും മുന്നേ കരിഞ്ഞു പോയൊരു പ്രണയ മന്ദാരത്തെ കുറിച്ചുള്ള വർണ്ണനയും അവസാന ആത്മഗതവും കഥയ്ക്കൊടുവിൽ പുഞ്ചിരി നൽകുന്നു.

26: ചേതന : ദീപക് നമ്പ്യാർ

ഒരു യാത്രയും അതിനിടയിൽ രണ്ട് പേര് സ്വയം മനസ്സിലാക്കി ഒരാൾ ഒരാൾക്ക് താങ്ങായി നിൽക്കുന്ന അതിതീവ്രമായ എഴുത്താണ് ചേതന. ഉള്ളിൽ കുഴിച്ചിട്ട ചില കയ്പ്പ് നിറഞ്ഞ ചിത്രങ്ങളെയും ഓർമകളും ഓർത്തെടുത്ത് പങ്ക് വച്ചതിന് ശേഷം ലഭിക്കുന്ന ആശ്വാസത്തിൻ്റെയും ചേർത്ത് നിർത്തലിൻ്റെയും ഗന്ധമാണ് കഥയ്ക്കുള്ളത്.. ഓരോ യാത്രയ്ക്കൊടുവിലും വിത്ത് പാകി പ്രണയവും ജീവിതവും തളിർത്ത് പൂത്ത് പുതുനാമ്പ് വിതയ്ക്കുന്നത് നമ്മൾ കാണുന്നു.

27: സുറൂമയെഴുതിയ മിഴികൾ : സജ്ന അബ്ദുള്ള

പ്രണയം അവസാനിച്ചു എന്ന് കരുതി തകർന്ന് പോയിടത്ത് നിന്ന് വീണ്ടും തളിരിട്ട് ഹൃദയത്തിൻ്റെ പിടപ്പ് വായനക്കാരിലേക്ക് എത്തിക്കുന്ന പ്രണയഭാഷ്യം.ഷാജഹാനും റുക്സാനയും പ്രണയത്തിൻ്റെ താജ്മഹൽ പണിത് പരസ്പരം സ്നേഹിക്കുന്നത് കൺ കുളിർക്കെ കാണാം.

28. ഓഫ്‌ലൈൻ :കാദർ ബാങ്ങോടു

നരച്ചു പോയ ഒരു യൗവനത്തിൻ്റെ ബാക്കിപത്രം പോലെ പ്രണയത്തിൻ്റെതോ സ്നേഹത്തിൻ്റെതോ ആയ വിങ്ങലുകൾ മനസ്സിൽ സൂക്ഷിച്ച് ആശുപത്രിക്കിടക്കയിലെ മൂത്രമണത്തിൽ ഞെരുങ്ങിപ്പോയ ഒരു മനുഷ്യൻ്റെ മുന്നിലേക്ക് വെളിച്ചം പോലെ ഒരു മാലാഖയും അവളുടെ കുഞ്ഞ് മാലാഖയും. ഹൃദയഹാരിയായ കഥ. യാഥാർത്ഥ്യത്തിൻ്റെ നേർചിത്രം.

29. പ്രണയസാഗരം : മഹാലക്ഷ്മി മനോജ്

അഞ്ച് വയസ്സിൽ തോന്നിയ പ്രണയവുമായി വാർധക്യത്തിൻ്റെ മുനമ്പിൽ നിൽക്കുമ്പോഴും അതേ പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന മനുഷ്യൻ്റെ നിസ്സഹായതയാണ് പ്രണയസാഗരം.

നല്ലോർമ വച്ചിടം മുതൽ അവളുടെ മരണം വരെയും അതിന് ശേഷവും പ്രണയത്തെയും അവൾ ജീവനെ പോലെ സ്നേഹിച്ച കുറേ അനാഥകുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ച് ആ കെട്ടിടത്തിൽ അയാളിപ്പോഴും കാത്ത് നിൽക്കുന്നുണ്ടാവും.. അവൾ തന്നെ കൂട്ടാൻ വരുന്ന നേരവും കാത്ത്…

30. യാത്രാമൊഴി : മിനി വിശ്വനാഥൻ

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഹൃദയത്തിലുണ്ടായിരുന്ന പ്രണയത്തിൻ്റെ ഓർമകളെ ഇന്നും തലോലിച്ച് ജീവിക്കുന്നത് തന്നെ ഒരു ശിക്ഷയാണ്. ഓർമകളിൽ മുറിവേറ്റ് ജീവിക്കുന്നവർക്ക് ജീവിതം പോലും ഭാരവും.

ഹൃദയത്തിൽ ഒരു ചൂണ്ടകൊളുത്ത് വീണത് പോലെ നീറുന്ന എഴുത്ത്.

31. കൽപ്പടവുകൾ: പ്രവീൺ ശ്രീനിവാസ്

പ്രവാസത്തിൽ നിന്ന് ഇടനേര വിശ്രമത്തിന് എത്തിയ രാജീവ് തൻ്റെ കളിക്കൂട്ടുകാരി ആലീസിനെ കുറിച്ച് ഉള്ള ദുരന്തം അറിഞ്ഞ് വിഷമിക്കുന്നതും വിരഹവേദനയുടെ അറ്റത്ത് നിന്ന് കൊണ്ട് പറയാതെ പോയ പ്രണയത്തിൻ്റെ ചൂളയിൽ ഉരുകുന്നതും വായനക്കാർക്ക് മനസ്സിലാകും. ഒരു ദുരന്ത പ്രണയത്തിൻ്റെ ഓർമ്മയ്ക്ക്…!

32. പുനർജന്മം : ഹരിദാസ് പാച്ചേനി

കഥയുടെ കേന്ദ്രത്തിൽ പ്രണയം മാത്രമല്ല, വിശ്വാസം, തെറ്റിദ്ധാരണ, ആത്മസംഘർഷം, മനുഷ്യബന്ധങ്ങളുടെ സങ്കീർണത എന്നിവയും ശക്തമായി നിൽക്കുന്നതായി തോന്നുന്നു. സംഭാഷണങ്ങൾ സ്വാഭാവികമാണ്; വികാരങ്ങൾ അതിരുകടക്കാതെ ഹൃദയത്തെ സ്പർശിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.പ്രണയമെന്ന പേരിൽ പലതിനെയും ഒറ്റി കൊടുക്കുകയും കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന ക്രൂരമായ മനുഷ്യമനസ്സിനെ തീവ്രമായി അവതരിപ്പിച്ചിരിക്കുന്നു.

” Love is the light of the soul- but without wisdom, even the brightest light can cast long shadows’

33. ഗുൽമോഹർ പൂക്കുമ്പോൾ : അഖിൽ ജയചന്ദ്രൻ

നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങളെയോ പഴയകാല പ്രണയങ്ങളെയോ ഓർമ്മിപ്പിക്കുന്ന, മനസ്സിന് കുളിർമ നൽകുന്ന ഒരു നല്ല വായനാനുഭവമാണ് “ഗുൽമോഹർ പൂക്കുമ്പോൾ” എന്ന ഈ കഥ നൽകുന്നത്. ക്യാമ്പസ് കഥകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇതൊരു നല്ല വായനയായിരിക്കും.ചിലപ്പോൾ ഇതൊരു പ്രണയകഥയുടെ തുടക്കവും ആയേക്കാം.

34. മരുഭൂമിയും വസന്തവും തമ്മിൽ : ഇബ്രു ചെറുകുന്ന്

ലളിതവും എന്നാൽ വായനക്കാരുടെ മനസ്സിൽ തട്ടുന്നതുമായ ഭാഷാശൈലി.കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളും പ്രണയത്തിന്റെ ആഴവും ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു.

കത്തുകളിലെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്, തന്റെ യഥാർത്ഥ പ്രണയമായ അവന്തികയെ അഥവാ അനിതയെ രാജേന്ദ്രൻ ചേർത്തുപിടിക്കുന്നതോടെ കഥ ശുഭപര്യവസായിയായി മാറുന്നു. “വറ്റി വരണ്ട മരുഭൂമിയിലേക്ക് വീണ്ടും വസന്തം കടന്നുവരുന്ന” രീതിയിലാണ് കഥ അവസാനിക്കുന്നത്. നല്ലൊരു വായനാനുഭവമാണിത്.

35. സ്വപ്നത്തേരിലേറി: ജ്യോതി ആർ.എം

വളരെ പെട്ടെന്ന് വായിച്ചുതീർക്കാവുന്നതും, മനസ്സിനെ ഒന്നു വിഷാദത്തിലാഴ്ത്തുന്നതുമായ ഒരു നല്ല കൊച്ചുകഥയാണിത്. പ്രകൃതിദുരന്തങ്ങൾ മനുഷ്യന്റെ വലിയ സ്വപ്നങ്ങളെ എങ്ങനെയാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്നത് എന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു. കാർത്തികയുടെ നിസ്സഹായാവസ്ഥയും, മനുവിന്റെ അധ്വാനവും സ്നേഹവും വായനക്കാരിൽ അവരോട് അനുഭാവം ജനിപ്പിക്കുന്നു. മനു അവളെ ‘കാത്തു’ എന്ന് വിളിക്കുന്നതും, ആ വിളിയിൽ അവൾ അനുഭവിക്കുന്ന സുരക്ഷിതത്വവും ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.

പ്രണയത്തിന്റെ മനോഹരമായ സ്വപ്നങ്ങളിൽ നിന്ന് പെട്ടെന്നൊരു നിമിഷം കൊണ്ട് വായനക്കാരെയും കഥാപാത്രത്തെയും വലിയൊരു ദുരന്തത്തിലേക്ക് കൊണ്ടെത്തിക്കുന്ന രീതി ആകാംഷയും സങ്കടവും ഉണർത്തുന്നതാണ്.

“പ്രണയ മൽഹാർ” വെറും പ്രണയകഥകളുടെ സമാഹാരമല്ല; പ്രണയത്തിന്റെ മുപ്പത്തഞ്ച് വ്യത്യസ്ത മുഖങ്ങളെ വായനക്കാരന്റെ ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുന്ന ഒരു മനോഹരമായ സാഹിത്യയാത്രയാണ്. ഓരോ എഴുത്തുകാരനും തന്റേതായ ഭാഷയും ഭാവവും കാഴ്ചപ്പാടും കൊണ്ട് പ്രണയത്തെ പുനർനിർവചിക്കുന്നു.

ഈ സമാഹാരത്തിൽ നഷ്ടപ്രണയമുണ്ട്, വിരഹമുണ്ട്, കാത്തിരിപ്പുണ്ട്, പുനഃസംഗമമുണ്ട്, മരണത്തിനപ്പുറവും നിലനിൽക്കുന്ന സ്നേഹമുണ്ട്. ചില കഥകൾ കണ്ണുനനയിപ്പിക്കുമ്പോൾ, ചിലത് പ്രതീക്ഷയുടെ വെളിച്ചം പകരുന്നു. ക്യാമ്പസ് പ്രണയങ്ങളിൽ നിന്ന് കുടുംബജീവിതത്തിലേക്കും, യാഥാർത്ഥ്യത്തിൽ നിന്ന് സാങ്കേതികവിദ്യയുടെ ലോകത്തിലേക്കും, പ്രകൃതിദുരന്തങ്ങളിൽ നിന്ന് ആത്മീയ പ്രണയത്തിലേക്കും നീളുന്ന വൈവിധ്യമാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ശക്തി.

ലളിതമായ ഭാഷയും ഹൃദയസ്പർശിയായ ആഖ്യാനവും ഓരോ കഥയെയും വായനക്കാരനോട് അടുപ്പിക്കുന്നു. ചില കഥാപാത്രങ്ങൾ വായിച്ചു തീർന്നിട്ടും മനസ്സിൽ നിന്ന് ഇറങ്ങിപ്പോകാതെ കൂടെയുണ്ടാകും. പ്രണയത്തെ ഒരൊറ്റ നിർവചനത്തിൽ ഒതുക്കാതെ, അതിന്റെ വേദനയും സൗന്ദര്യവും ത്യാഗവും പ്രതീക്ഷയും ഒരുപോലെ അനുഭവിപ്പിക്കുന്ന സമാഹാരമാണിത്.

മഷി കൂട്ടായ്മയുടെ “പ്രണയ മൽഹാർ” പ്രണയസാഹിത്യം ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മികച്ച സമാഹാരമാണ്. ഓരോ കഥയും ഓരോ അനുഭവം…ഓരോ എഴുത്തുകാരനും ഓരോ മഴത്തുള്ളി…. അവയെല്ലാം ചേർന്ന് ഹൃദയത്തിൽ പെയ്യുന്ന ഒരു മനോഹര പ്രണയമഴയാണ് ഈ പുസ്തകം!!

Post Views: 2
0
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.