അഞ്ജലിക്ക് 24 വയസ്സ്. B.Com കഴിഞ്ഞ് ജോലി ചെയ്യുന്നു. 3 മാസമായി വീട്ടിൽ കല്യാണാലോചന നടക്കുന്നു.
അവൾക്ക് ഒരു ചെറിയ പഴയ കഥയുണ്ട്. 10-ാം ക്ലാസിൽ പഠിക്കുമ്പോൾ പരീക്ഷ ടെൻഷൻ സ്റ്റേജ് പേടി ഒക്കെ കാരണം 4-5 തവണ അവൾ കാലിന് ബലമില്ലാതെ വീണുപോയിട്ടുണ്ട്.
Neuro ഡോക്ടറും General Physician-ഉം ഒരേ ഉത്തരമാണ് തന്നത്:
മറ്റൊരു രോഗവുമില്ല. ഇത് Anxiety ആണ്. പ്രായം കൂടുമ്പോൾ മാറും. പേടിക്കണ്ട.
Vitamin B കോംപ്ലക്സും ഇരുമ്പിന്റെ ഗുളികയും കുറച്ചു മാസം കഴിച്ചു. അതിനുശേഷം 8 വർഷമായി ഒരു വീഴ്ചയും ഇല്ല. ആരോഗ്യപരമായി ഒരു കുഴപ്പവുമില്ല.
ആദ്യമായി പെണ്ണുകാണാൻ വന്നത് അർജുനും വീട്ടുകാരുമാണ്. നല്ല ചെറുപ്പക്കാരൻ.
സംസാരത്തിനിടെ അർജുൻ ചോദിച്ചു: എന്തെങ്കിലും പറയാനുണ്ടോ?
അഞ്ജലി ആലോചിച്ചില്ല. ഒളിക്കാൻ തോന്നിയില്ല.
സ്കൂളിൽ ടെൻഷൻ കൂടുമ്പോൾ ഇടയ്ക്ക് വീഴുമായിരുന്നു. ഡോക്ടറെ കണ്ടു. പ്രശ്നമില്ലെന്ന് പറഞ്ഞു. മരുന്ന് കഴിഞ്ഞപ്പോൾ മാറി. ഇപ്പോൾ 8 വർഷമായി ഒന്നുമില്ല എന്ന് സത്യം തുറന്നു പറഞ്ഞു.
അവർ വീട്ടിൽ ചെന്ന് ആലോചിക്കാം എന്ന് പറഞ്ഞു പോയി.
രാത്രി 9-ന് ഫോൺ വന്നു. അർജുന്റെ അമ്മ.
“കുട്ടിയെ ഇഷ്ടമായി. പക്ഷേ കല്യാണത്തിന് 100% ആരോഗ്യമുള്ള കുട്ടിയെ മതി. ഭാവിയിൽ എന്തെങ്കിലും ആയാൽ… അതുകൊണ്ട് സമ്മതമല്ല.”
അമ്മയുടെ കണ്ണ് നിറഞ്ഞു. “പറയാതിരുന്നെങ്കിൽ” എന്ന് അമ്മ പിറുപിറുത്തു.
അഞ്ജലി ജനലിലൂടെ പുറത്തേക്ക് നോക്കി. 8 വർഷമായി തന്നെ ബാധിക്കാത്ത കാര്യം, 8 മിനിറ്റിൽ അവളെ ‘അയോഗ്യ’ ആക്കി.
അവൾ പതിയെ പറഞ്ഞു: “അമ്മേ, കുഴപ്പമില്ല. ഡോക്ടർ പറഞ്ഞ പോലെ ‘പേടിക്കണ്ട, മാറും’.
പക്ഷേ മാറേണ്ടത് എന്റെ പ്രശ്നമല്ല. അവരുടെ ചിന്തയാണ്.
ആ രാത്രി അവൾ കരഞ്ഞില്ല. ഒരു ഡയറി തുറന്നു എഴുതി:
എന്റെ കല്യാണം Medical Report നോക്കി നിശ്ചയിക്കുന്നവരുമായി വേണ്ട. എന്നെ മുഴുവനായി കാണുന്ന ഒരാൾക്ക് വേണ്ടി കാത്തിരിക്കാം.
ഇന്നും പല വീടുകളിലും ടെൻഷൻ ‘ഒരിക്കൽ വീണു’ എന്ന് കേട്ടാൽ മതി. ഡോക്ടറുടെ വാക്കിനേക്കാൾ വലുതാണ് നാട്ടാരുടെ ഭയം.
പക്ഷേ അഞ്ജലിമാർ കുറയുന്നില്ല. കാരണം അവർക്കറിയാം. സുഖപ്പെടേണ്ടത് അവരല്ല, സമൂഹമാണ്.

