അറിഞ്ഞു കഴിഞ്ഞെന്നു
നിനക്കുമെങ്കിലും
കെട്ടുപിണഞ്ഞ
അഴിയാ ദൂരങ്ങൾ
ബാക്കിവയ്ക്കും
പെണ്ണുടലുകൾ!
ബലാത്സംഗം,
ആസിഡാക്രമണം,
ഭരണകൂടഭീകരത!
ഇത്യാദിയാലെത്ര
ചെത്തിയെറിഞ്ഞെന്നാലും
നാഡികൾ തീണ്ടിയാളും
ഹാ! ജ്വാലകൾ
ഖാണ്ഡവസീൽക്കാരങ്ങൾ
രൗദ്രദംശങ്ങൾ
എത്രയെത്ര!
സോണി സോറി,
സുനിത കൃഷ്ണൻ!
സ്വന്തം സാമ്രാജ്യത്തിൻ
ഹരിതകണം വാരിച്ചുറ്റും
ഉടൽവളവുകൾ..
