Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മരണാനന്തരം
  • അമ്മയുടെ കാത്തിരിപ്പ്
  • അപ്പൊ പോണോല്ലോ ലേ…
  • വാമൊഴി
  • ചിന്തശകലം
  • വേലിക്കെട്ടുകൾക്ക് അപ്പുറം..
  • ഒരു യാത്ര
  • അവിവേകി കുസുമം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, August 1
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മയുടെ കാത്തിരിപ്പ്
ഓർമ്മകൾ കഥ ജീവിതം ജോലി പാരന്റിങ് ബന്ധങ്ങൾ

അമ്മയുടെ കാത്തിരിപ്പ്

By Gloria RoseAugust 1, 2026No Comments2 Mins Read8 Views
Bookmark Now
Please login to bookmark Close

No account yet? Register

അവസാനമായി അമ്മ എന്നെ കെട്ടിപ്പിടിച്ചത് എയർപോർട്ടിലെ ഗേറ്റിന്റെ അടുത്ത് വെച്ചാണ്.

എന്റെ കഴുത്തിൽ മാലയിട്ട്, നെറ്റിയിൽ ഉമ്മ വെച്ച് അമ്മ പറഞ്ഞു: “മോളെ, നീ പോയിട്ട് വാ. ഞാൻ ഇവിടെത്തന്നെ കാണും. 2 കൊല്ലം പെട്ടെന്ന് പോവും”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “അമ്മേ കരയല്ലേ. ഞാൻ വീഡിയോ കോളിൽ ദിവസവും വിളിക്കാം”

ഗൾഫിലെ ജോലി തുടങ്ങി. ആദ്യത്തെ 6 മാസം എല്ലാ ദിവസവും വിളിച്ചു. പിന്നെ ജോലി തിരക്ക് കൂടി. ആഴ്ചയിൽ ഒരിക്കൽ ആയി. 

രണ്ടാം വർഷത്തെ വീഡിയോ കോളിൽ ആണ് ഞാൻ കാണുന്നത്. അമ്മയുടെ കൈ വിറക്കുന്നു. സംസാരിക്കുമ്പോൾ ശ്വാസം കിട്ടുന്നില്ല.

ഞാൻ ചോദിച്ചു: “അമ്മേ ഡോക്ടറെ കണ്ടോ?”

അമ്മ ചിരിച്ചു: “വെറും പ്രായത്തിന്റെ ബുദ്ധിമുട്ടാ മോളെ. “

മൂന്നാം വർഷം. ദിവസം എണ്ണുകയായിരുന്നു ഞാൻ.

ലീവിന് 15 ദിവസം കൂടി ഉള്ളപ്പോൾ രാത്രി 2 മണിക്ക് ചേച്ചിയുടെ കോൾ.

“മോളെ… അമ്മ പോയി. ഇന്ന് വൈകുന്നേരം കുഴഞ്ഞു വീണതാ. ആശുപത്രിയിൽ എത്തും മുന്നേ…”

 

ഫോൺ കൈയിൽ നിന്ന് വീണു. കരഞ്ഞില്ല. കാരണം, കരഞ്ഞാൽ അമ്മ മുകളിൽ നിന്ന് കാണുകയും വിഷമിക്കുകയും ചെയ്യും എന്ന് തോന്നി.

നാട്ടിൽ ചെന്നപ്പോൾ വീട് മുഴുവൻ ബന്ധുക്കൾ. മുറ്റത്ത് പന്തൽ. ഹാളിൽ അമ്മയുടെ വലിയ ഫോട്ടോ. ആ ഫോട്ടോ എടുത്തത് ഞാൻ നാട് വിടുന്ന ദിവസമാണ്. 

അന്ന് അമ്മ പുതിയ സാരി ഉടുത്ത്, “എന്റെ മോളെ ഒന്ന് നല്ലപോലെ ഫോട്ടോ എടുത്തേ” എന്ന് പറഞ്ഞതാണ്.

 

16-ാം ദിവസത്തെ ചടങ്ങ് കഴിഞ്ഞ് ആളുകൾ എല്ലാം പോയി. രാത്രി 12 മണി. ഞാൻ അമ്മയുടെ റൂമിൽ ഒറ്റയ്ക്ക് ഇരുന്നു. മേശപ്പുറത്ത് അമ്മയുടെ കണ്ണട. കട്ടിലിൽ മടക്കി വെച്ച നീല സാരി. ഞാൻ ആ സാരി എടുത്ത് മണത്തു. അമ്മയുടെ മണം ഇപ്പോഴും ഉണ്ട്. തലയണ ഉയർത്തിയപ്പോഴാണ് ആ കവർ കണ്ടത്. മഞ്ഞനിറത്തിലുള്ള 5 കവർ. റബർ ബാൻഡ് ഇട്ട് കെട്ടി വെച്ചത്.

മുകളിൽ അമ്മയുടെ കൈപ്പട: “എന്റെ മോള് ഗൾഫിൽ നിന്ന് വരുന്ന ദിവസത്തേക്ക്”

വിറക്കുന്ന കൈകളോടെ ഞാൻ ഒന്നാമത്തെ കവർ തുറന്നു.

“ഒന്നാം വർഷം: മോളെ, എങ്ങനെയുണ്ട് പ്രവാസം? ചോറ് നന്നായി കഴിക്കണേ. ഇവിടെ ഞാൻ നല്ലപോലെ ഇരിക്കുന്നുണ്ട്”

രണ്ടാമത്തെ കവർ:

“രണ്ടാം വർഷം: മോളെ, നിന്റെ റൂം ഞാൻ ദിവസവും തുടക്കുന്നുണ്ട്. നീ വന്നാൽ അലങ്കോലം ആക്കാൻ വേണ്ടി”

മൂന്നാമത്തെ കവർ പൊട്ടിക്കുമ്പോൾ എന്റെ കൈ വിറച്ചു.

“മൂന്നാം വർഷം: മോളെ, നീ വരുമ്പോൾ എനിക്ക് പഴുത്ത നാടൻ മാങ്ങയും ചൂട് കഞ്ഞിയും വേണം. നീ വരാതെ ഞാൻ ഉറങ്ങില്ല ട്ടോ. നിന്റെ കഥകൾ കേൾക്കാതെ എനിക്ക് ഉറക്കം വരാറില്ല”

അതിന് താഴെ ഒരു ചെറിയ കുറിപ്പ് കൂടി: “മോളെ, 2 മാസം മുന്നേ ഡോക്ടർ പറഞ്ഞതാ… എനിക്ക് അധികം ആയുസില്ലാന്ന്. പക്ഷേ നീ വരുന്നതുവരെ ഞാൻ കാത്തിരിക്കും”

അന്ന് രാത്രി ഞാൻ ആ കത്ത് നെഞ്ചോട് ചേർത്ത് നിലത്ത് ഇരുന്ന് കരഞ്ഞു.

അമ്മ മരിച്ചിട്ട് 20 ദിവസമായി.

പക്ഷേ അമ്മ എനിക്ക് വേണ്ടി 3 വർഷം കാത്തിരുന്നു.

അവസാന ശ്വാസം വരെ “എന്റെ മോൾ വരും” എന്ന് വിശ്വസിച്ചു.

നാലാമത്തെയും അഞ്ചാമത്തെയും കവർ ഞാൻ ഇതുവരെ തുറന്നിട്ടില്ല.

തുറന്നാൽ അമ്മ ഇല്ലാത്ത 2 വർഷം കൂടി ഞാൻ എങ്ങനെ ജീവിക്കും?

മരണനന്തരവും ഒരു അമ്മയുടെ കാത്തിരിപ്പ് തീരുന്നില്ല.

അത് തീരുന്നത് മോൾ അവസാനത്തെ കത്ത് കൂടി വായിക്കുന്ന ദിവസമാണ്.

#എന്റെരചന – മരണാനന്തരം 

1
Gloria Rose

ഞാൻ ഗ്ലോറിയ റോസ് എഴുതാനും വായിക്കാനും ഒരുപാട് ഇഷ്ടപെടുന്നു തൃശ്ശൂർ ജില്ലയിലെ പളളിക്കുന്ന് താമസിക്കുന്നു മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡ്, പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ എന്റെ കവിതയും ഇടം നേടിയിട്ടുണ്ട്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.