തിരികെ മടങ്ങാനൊരുങ്ങുന്ന എന്നെ
പുറകെ വിളിക്കാനൊരുങ്ങേണ്ടയാരും
പുറം തിരിഞ്ഞങ്ങു ഞാൻ നോക്കില്ലൊരിയ്ക്കലും
പുറപ്പെടാനായൊരുങ്ങിക്കഴിഞ്ഞു ഞാൻ.
പുറമേ ചിരിക്കും മുഖം മൂടിയണിയേണ്ട,
അകമേ അമർഷത്തിൻ ഭാരവും പേറേണ്ട.
അഴലിന്റെയാഴമനുഭവിച്ചനുഭവിച്ച
ഴകിന്റെ ദേവതയായിന്നു മാറി ഞാൻ.
അഴലെനിക്കേകിയ അഭിജ്ഞങ്ങളറിഞ്ഞിടൂ.
പുഞ്ചിരി മായാത്തചെഞ്ചോടികൾ തന്നു.
കരുണ തൻ കടലുള്ള കണ്ണുകളും തന്നു.
സ്നേഹത്തിന്നുറവ തുറന്നിങ്ങു തന്നെന്റെ
ഹൃദയത്തിന്നാഴത്തിൽ നിന്നുമെന്നഴലുകൾ.
