മനുഷ്യമനസ്സിൻ ഇരുണ്ടതാം
കോണുകളിൽ,
താനേ പടർന്നു പന്തലിച്ചിടും
അസൂയ തൻ മുൾച്ചെടി,
വലിച്ചെടുത്തിടുന്നു, പിന്നെ പതിയെ വറ്റിച്ചിടുന്നു,നന്മ തൻ
ഉറവുകളെ.
വാടിക്കരിഞ്ഞിടുന്നു കരുണ തൻ
ചെറുതളിരുകൾ,
പിഴുതുകളഞ്ഞിടേണമാ പാഴ്ച്ചെടിയെ മടിയാതെ,
വിവേകത്തിൻ മൂർച്ചയേറും
ആയുധത്താൽ.
