എന്റെ കൂട്ടിന്,
എന്റെ കൂട്ട് സ്നേഹ നിധിയായ എന്റെ പങ്കാളിയാണ്. ആ കൂട്ടില്ലാത്ത ലോകം എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. ഏതു മഴയിലും വെയിലിലും ഒരു കുട പോലെ… ഏതു കൊടുങ്കാറ്റിലും ആടി ഉലായത്ത വൻ മരം പോലെ… കുളിർ മഞ്ഞിൽ ഒരു പുതപ്പ് പോലെ.. ഒരു കൂട്ട്..
എന്റെ കൂട്ട് എനിക്കൊരു വസന്ത കാലമാണ്.. ശിശിര കാലത്തു പുതിയ തളിർ നാമ്പിട്ടുന്നപോലെ എന്റെ കൂട്ട് എനിക്ക് ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നൽകുന്നു. നിഴൽ പോലെ എപ്പോഴും എന്റെയൊപ്പം നിൽക്കുന്ന കൂട്ട്… അദ്ദേഹത്തിൽ ഞാനും എന്നിൽ അദ്ദേഹവും ഇഴ പിരിയാൻ വയ്യാത്ത സ്നേഹമായി നിൽക്കുന്നു. കൂട്ട് കൂടി കൂട്ടുകാരായി എന്നും ഉറച്ചു നിൽക്കുന്നു ഞങ്ങളുടെ സ്നേഹം.
കൂട്ടുകാരാ.. എന്നും ഞാൻ നിന്റെ ഹൃദയത്തിന്റെ കൂട്ടിനുള്ളിൽ, സ്നേഹത്തിന്റെ കൂട്ടിനുള്ളിൽ…. എല്ലാ ജന്മത്തിലും ആ കൂട്ട് മതി… പൂർവ്വ ജന്മത്തിൽ എവിടെയോ ഞങ്ങൾ സ്നേഹ നൂലിനാൽ ബന്ധിക്കപെട്ടിരുന്നു… സ്നേഹമായും സാന്ത്വനമായും എന്റെ കൂട്ട്,.. എന്റെ ഒപ്പം… എന്നും…
Lisha. K. S

