Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • വേരറുക്കപ്പെട്ടവർ
  • സ്പെഷ്യൽ സ്കൂൾ
  • വിവാദങ്ങൾ
  • ഋതുഭേദങ്ങൾ പാർട്ട്‌ 2
  • രണ്ടാമത്തെ മകൻ
  • കാരയ്ക്ക മരം – ബാലസാഹിത്യം – എന്റെ ആസ്വാദനക്കുറിപ്പ്
  • അർഹത
  • മരണം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, September 6
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്പെഷ്യൽ സ്കൂൾ
ജീവിതം പാരന്റിങ് ഭിന്നശേഷി

സ്പെഷ്യൽ സ്കൂൾ

By Shahaliya JunaidSeptember 5, 20261 Comment3 Mins Read17 Views
Bookmark Now
Please login to bookmark Close

No account yet? Register

 

ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സ്പെഷ്യൽ സ്കൂളിലോ തെറാപ്പി സെന്ററിലോ പോയിട്ടുണ്ടോ?

 

പോയിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും അവിടേക്ക് പോകണം.

അവിടെ ടീച്ചർമാരും തെറാപ്പിസ്റ്റുമാരും നമ്മുടെ മക്കളെ എത്രത്തോളം സ്നേഹത്തോടെയും ക്ഷമയോടെയും കരുതലോടെയുമാണ് നോക്കുന്നതെന്ന് നേരിട്ട് കണ്ടാൽ മാത്രമേ മനസ്സിലാകൂ.

 

സ്പെഷ്യൽ സ്കൂൾ എന്ന് കേൾക്കുമ്പോൾ അവിടെയും ടീച്ചർമാരുണ്ട് എന്നത് മാത്രമായിരിക്കും പലരുടെയും ധാരണ. എന്നാൽ അവരുടെ ജോലി പാഠപുസ്തകത്തിലെ അറിവുകൾ പകർന്നു കൊടുക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല.

 

ഈ മക്കളെ സ്വയം പര്യാപ്തരാക്കി, കഴിയുന്നത്ര സ്വാതന്ത്ര്യത്തോടെ ഈ ലോകത്ത് ജീവിക്കാൻ പ്രാപ്തരാക്കുകയാണ് അവർ ചെയ്യുന്നത്.

 

ഒരു കുട്ടിക്ക് ഇരിക്കാൻ പഠിക്കാൻ, നിവർന്ന് നിൽക്കാൻ, പിച്ചവെച്ച് നടക്കാൻ, സംസാരിക്കാൻ, ഭക്ഷണം കഴിക്കാൻ, പല്ല് തേക്കാൻ, വസ്ത്രം ധരിക്കാൻ, ബാത്റൂം ഉപയോഗിക്കാൻ തുടങ്ങി നമ്മൾ ജീവിതത്തിൽ സ്വാഭാവികമായി ചെയ്യുന്ന ഓരോ കാര്യവും സ്വയം ചെയ്യാൻ പഠിപ്പിക്കുന്നതിൽ അവരുടെ പങ്ക് വളരെ വലുതാണ്.

 

പാഠപുസ്തകം നോക്കി പഠിപ്പിക്കുകയല്ല അവർ ചെയ്യുന്നത്.

ഓരോ കുട്ടിയുടെയും കഴിവും പരിമിതിയും മനസ്സിലാക്കി, അവന്റെ അല്ലെങ്കിൽ അവളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിശീലനമാണ് നൽകുന്നത്.

 

കളിച്ചും ചിരിച്ചും പാട്ടുപാടിയും ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെയും അവർ പഠിപ്പിക്കുന്നു. ഒരു കാര്യം പഠിപ്പിക്കാൻ ചിലപ്പോൾ മാസങ്ങളും വർഷങ്ങളും വേണ്ടിവന്നാലും ക്ഷമയോടെ വീണ്ടും വീണ്ടും അതേ കാര്യം പരിശീലിപ്പിച്ചുകൊണ്ടിരിക്കും.

 

പ്രത്യേകിച്ച് ഒരു കുട്ടി ആദ്യമായി എന്തെങ്കിലും സ്വന്തമായി ചെയ്യുമ്പോൾ അതിന്റെ സന്തോഷം മാതാപിതാക്കളോടൊപ്പം അനുഭവിക്കുന്നവരാണ് ഈ അധ്യാപകരും തെറാപ്പിസ്റ്റുകളും.

 

ഒരിക്കൽ ഒരു സ്പീച്ച് തെറാപ്പിസ്റ്റ് പറഞ്ഞ അനുഭവം ഇന്നും ഓർമ്മയുണ്ട്.

 

ഒരു കുഞ്ഞിനെ തെറാപ്പിയിൽ “അമ്മ” എന്ന് പറയാൻ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ആ കുഞ്ഞ് “അമ്മേ” എന്ന് വിളിച്ചു. ആ ശബ്ദം കേട്ടപ്പോൾ അമ്മ ഓടിവന്ന് മകനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആ കാഴ്ച കണ്ടപ്പോൾ താനും സന്തോഷം കൊണ്ട് കരഞ്ഞുപോയി എന്നാണ് ആ തെറാപ്പിസ്റ്റ് പറഞ്ഞത്.

 

ഇതുപോലെയുള്ള എത്രയോ വിലമതിക്കാനാവാത്ത നിമിഷങ്ങൾ ഈ അധ്യാപകരുടെയും തെറാപ്പിസ്റ്റുകളുടെയും ജീവിതത്തിലുണ്ടാകും.

 

പക്ഷേ, വളരെ സങ്കടപ്പെടുത്തുന്ന ചില വാക്കുകളും അവർ കേൾക്കേണ്ടി വരാറുണ്ട്.

 

ഒരിക്കൽ ഒരു തെറാപ്പിസ്റ്റ് അവളുടെ അനുഭവം എന്നോട് പങ്കുവെച്ചത് ഓർമ്മ വരുന്നു.

 

“ഈ ബുദ്ധിയില്ലാത്ത കുട്ടികളെ പഠിപ്പിച്ചാൽ നിനക്ക് കല്യാണാലോചന ഒന്നും വരില്ല.”

 

അവളുടെ ഉമ്മയോട് ഒരു ബന്ധു പറഞ്ഞ വാക്കുകളായിരുന്നു അത്.

 

ആദ്യം കേട്ടപ്പോൾ തന്നെ എനിക്ക് അതിശയം തോന്നി. പിന്നീട് മറ്റൊരു തെറാപ്പിസ്റ്റിനോട് ഇതേ കാര്യം സംസാരിച്ചപ്പോൾ, “ബുദ്ധിയില്ലാത്ത മക്കളെ പഠിപ്പിക്കുന്ന ജോലിയല്ലേ” എന്ന് പറഞ്ഞ് അവളെയും പലരും കളിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞു.

 

അപ്പോഴാണ് വീണ്ടും തോന്നിയത്

ഈ ജോലിയുടെ മഹത്വം സമൂഹം ഇനിയും പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല.

 

വളരെ പ്രയാസമുള്ള ജോലിയാണ് ഇത്. എന്നിട്ടും ഒരു മടുപ്പുമില്ലാതെ, ഒരുപാട് ക്ഷമയോടെ നമ്മുടെ മക്കൾക്കായി അവർ പരിശ്രമിക്കുന്നു.

 

ഒരു ഫിസിയോതെറാപ്പിസ്റ്റ് ഒരു കുട്ടിയെ പിച്ചവെച്ച് നടക്കാൻ പ്രാപ്തനാക്കാൻ എടുക്കുന്ന പരിശ്രമം നമ്മൾ ഓരോരുത്തരും തിരിച്ചറിയണം. അവർ ചെയ്യുന്നതുപോലെ വീട്ടിൽ ചെയ്യാൻ പോലും പലപ്പോഴും നമുക്ക് എളുപ്പമല്ല. അത്രയും ശ്രദ്ധയും ക്ഷമയും അറിവും ആവശ്യമാണ് ഈ പരിശീലനങ്ങൾക്ക്.

 

ഹൈപ്പർ ആക്ടിവിറ്റിയുള്ള കുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്താനും അവർ ക്ഷമയോടെ പരിശ്രമിക്കുന്നു. സ്പീച്ച് തെറാപ്പിസ്റ്റുകൾ ആശയവിനിമയം സാധ്യമാക്കാൻ പരിശ്രമിക്കുന്നു. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ ദൈനംദിന ജീവിതത്തിലെ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്നു. ഓരോരുത്തരും ഓരോ രീതിയിൽ നമ്മുടെ മക്കളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു.

 

അതുകൊണ്ടുതന്നെ ഞാൻ പറയാറുണ്ട്

വ്യത്യസ്ത പൂക്കളുള്ള ഒരു വലിയ പൂന്തോട്ടമാണ് സ്പെഷ്യൽ സ്കൂൾ.

 

ഓരോ പൂവിനും അതിന്റേതായ നിറവും ഭംഗിയും സ്വഭാവവുമുണ്ട്. ആ പൂക്കളെ ദിവസവും ഇത്രയും സ്നേഹത്തോടെയും കരുതലോടെയും പരിപാലിക്കുന്നവരാണ് നമ്മുടെ അധ്യാപകരും തെറാപ്പിസ്റ്റുകളും.

 

രാവിലെ സ്കൂൾ ബസ് എത്തുമ്പോൾ തന്നെ സ്നേഹത്തോടെ കുട്ടികളെ വരവേൽക്കുന്നു. വൈകുന്നേരം വരെ അവർ നമ്മുടെ മക്കൾക്കൊപ്പം ഉണ്ടാകും.

 

ഞങ്ങൾ വീട്ടിൽ അവരെ സ്നേഹിക്കുന്നതുപോലെ തന്നെയല്ലേ പലപ്പോഴും ഇവരും നമ്മുടെ മക്കളെ നോക്കുന്നത്. അതുകൊണ്ടുതന്നെ വെറുമൊരു ടീച്ചർ അല്ലെങ്കിൽ തെറാപ്പിസ്റ്റ് എന്നതിലുപരി, ഞങ്ങളുടെ മക്കളുടെ ജീവിതത്തിലെ ഒരു അമ്മയുടെയും അച്ഛന്റെയും സ്ഥാനമാണ് പലപ്പോഴും അവർ വഹിക്കുന്നത് എന്ന് ഞാൻ പറയും.

 

ഞങ്ങളെപ്പോലുള്ള സ്പെഷ്യൽ പേരന്റ്സിന് മാത്രമേ പലപ്പോഴും ഈ അധ്യാപകരുടെയും തെറാപ്പിസ്റ്റുകളുടെയും യഥാർത്ഥ പ്രാധാന്യം അടുത്തറിയാൻ കഴിയൂ. അവർ കുട്ടികളോടൊപ്പം മാത്രമല്ല, മാതാപിതാക്കളോടൊപ്പവും പ്രവർത്തിക്കുന്നു. ഓരോ കുട്ടിയിലും ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും മാതാപിതാക്കളെ മനസ്സിലാക്കി കൊടുക്കുന്നു. വീട്ടിൽ എങ്ങനെ പരിശീലിപ്പിക്കണം എന്നും പഠിപ്പിക്കുന്നു.

 

നമ്മുടെ പൊന്നോമനകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നിങ്ങൾ എടുക്കുന്ന കഠിന പരിശ്രമം സമൂഹവും തിരിച്ചറിയണം. ഒരുപാട് കാര്യങ്ങൾ നമ്മൾ പരസ്പരം പഠിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നു. നമ്മുടെ മക്കൾക്ക് വേണ്ടി ഒരുമിച്ച് നിൽക്കുന്നതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.

 

സമൂഹം ഇവരെ കൂടുതൽ മനസ്സിലാക്കണം.

അർഹിക്കുന്ന ബഹുമാനവും സ്ഥാനവും നൽകണം.

 

സമയം കിട്ടുമ്പോൾ ഒരു സ്പെഷ്യൽ സ്കൂളിലോ തെറാപ്പി സെന്ററിലോ സന്ദർശനം നടത്തൂ. അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ സ്വയം കണ്ടു മനസ്സിലാക്കണം.

 

ഞങ്ങളുടെ മക്കൾക്ക് വേണ്ടി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച് പ്രവർത്തിക്കുന്ന എല്ലാ സ്പെഷ്യൽ എഡ്യൂക്കേറ്റർസ് , തെറാപ്പിസ്റ്റുകൾക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ. ❤️🌺

എല്ലാ അർത്ഥത്തിലും നിങ്ങൾ ഓരോരുത്തരും Special ആണ്.

 

നമ്മുടെ മക്കൾക്കായി നമുക്ക് ഒരുമിച്ച് ഇനിയും ഒരുപാട് കാലം പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️

 

സ്നേഹം മാത്രം എല്ലാവരോടും. 🌺

 

ഷഹലിയ ഇലാൻ ജുനൈദ് ✍️

സെപ്റ്റംബർ 5

ലോക അധ്യാപക ദിനം.

3
Shahaliya Junaid
  • Website

എന്റെ ഇലു മോൻ 🥰

1 Comment

  1. Suma Jayamohan on September 6, 2026 2:25 PM

    +1 +2 ക്ലാസുകളിൽ Special children മററുകുട്ടികളോടൊപ്പം തന്നെ പഠിക്കാറുണ്ട് അങ്ങനെ പലരേയും കണ്ടിട്ടുണ്ട്. അവരെ പരിശീലിപ്പിക്കുന്നവർ അസാമാന്യക്ഷമയും സ്നേഹവുമുള്ളവരാവണം.
    മററുള്ളവർക്കില്ലാത്ത പല കഴിവുകളും അവരിൽ ഒളിഞ്ഞു കിടപ്പുണ്ടാവും അതുകണ്ടെത്തി പരിപോഷിപ്പിച്ചാൽ അവർ മിടുമിടുക്കരാവും❤️👌🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.