Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും
  • 💜എൻ പൊന്നുണ്ണിക്കണ്ണാ  💜
  • ഒരു ചെറിയ വയറുവേദന
  • ഓർമ്മ
  • പുനർജന്മം
  • “ഒരു  നിമിഷം  വൈകിയില്ലല്ലോ“
  • കാടിന്റെ കാവൽ
  • ഇനി ഞാനങ്ങനെ ചെയ്യുമോ?
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, September 23
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും
കഥ കുട്ടികൾ പാരന്റിങ്

കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും

By Reshma LechusSeptember 22, 20261 Comment2 Mins Read32 Views
Bookmark Now
Please login to bookmark Close

No account yet? Register

“അമ്മേ… എന്റെ കണ്ണ് അടിച്ചു പോയേ! എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ലേ അമ്മേ, ഓടി വായോ…”

എൽ.കെ.ജിയിൽ പഠിക്കുന്ന ഉണ്ണിക്കണ്ണൻ നിലവിളിച്ചുകൊണ്ട് ഹാൾ മുറിയിലൂടെ തപ്പിത്തടഞ്ഞു നടന്നു. കാൽ എവിടെയോ തട്ടി നിലത്തു വീഴാൻ പോയതും അവൻ പേടിച്ച് ഉച്ചത്തിൽ കരയാൻ തുടങ്ങി.

“ടാ ഉണ്ണി, കിടന്നു കാറാതെ… നിന്റെ കണ്ണ് അടിച്ചു പോയതൊന്നുമല്ല, കറന്റ് പോയതാ!”

അടുക്കളയിൽ നിന്ന് ചിരിയോടെ മെഴുകുതിരിയുമായി അമ്മ എത്തുമ്പോൾ ഉണ്ണി ഹാളിന്റെ മൂലയിൽ ഭയന്നു വിറച്ചു നഖം കടിച്ചിരിക്കുന്നുണ്ടായിരുന്നു.

“അത് എന്തുവാ അമ്മേ ഈ കറന്റ് പോവുക എന്ന് പറഞ്ഞാൽ?” ഇത്തിരി വെളിച്ചം കണ്ട ആശ്വാസത്തിൽ ഉണ്ണി കണ്ണ് മിഴിച്ചു ചോദിച്ചു.

“അതൊക്കെയുണ്ട്. അമ്മയുടെ ചെറുപ്പത്തിലൊക്കെ ദിവസവും ഇതുപോലെ കറന്റ് പോകുമായിരുന്നു. അന്ന്, വൈകുന്നേരമായാൽ ആകെ ഈ ഒരു വിളക്കിന്റെ വെളിച്ചമേ കാണൂ. ചുറ്റും കാറ്റും മരങ്ങളുടെ ഇളക്കവും മാത്രം. ആ കാലം തിരിച്ചു വന്നോ എന്ന് എനിക്കൊരു സംശയം…” അമ്മ ഒരു നെടുവീർപ്പോടെ മെഴുകുതിരി മേശപ്പുറത്തു വെച്ചു.

“ങേ! അമ്മ അന്ന് ആ പണ്ടത്തെ കാലത്തെ ഫോട്ടോ ആരോടോ പറഞ്ഞു കളർ ആക്കി മാറ്റിയില്ലേ? ആ കാലമാണോ ഇത്? അവിടെ മൊബൈലും ടിവിയും ഒന്നും ഇല്ലേ അമ്മേ?”

“അങ്ങനെയും പറയാം എൻറെ കുഞ്ഞേ…” അമ്മ ചിരിച്ചു.

“അമ്മേ, അച്ഛൻ പുറത്തുപോയിരിക്കുകയല്ലേ, വരുമ്പോൾ വഴി കാണാതെ വല്ല കുഴിയിലും വീഴുമോ? അച്ഛനെ ഒടിയൻ പിടിക്കുമോ ?” ഉണ്ണിയുടെ ശബ്ദത്തിൽ ആശങ്ക നിഴലിച്ചു.

“ഇല്ലടാ… നിന്റെ അച്ഛന് ഇരുട്ട് വലിയ ഇഷ്ടമാ. അതുകൊണ്ട് എങ്ങനെയെങ്കിലും തപ്പിയും തടഞ്ഞും വന്നോളും. അച്ഛനെ പിടിക്കാൻ മാത്രം ധൈര്യമുള്ള ഒടിയനൊന്നും ഇപ്പോൾ ജീവനോടെയില്ല,” അമ്മ ആശ്വസിപ്പിച്ചു.

ഇരുട്ടിന്റെ ഭയം കാരണം ഉണ്ണി അമ്മയുടെ സാരിത്തുമ്പിൽ മുറുക്കെ പിടിച്ച് ഒട്ടിനിന്നു, “അമ്മേ, എന്റെ അടുത്ത് തന്നെ നിൽക്കണേ… എനിക്ക് നല്ല പേടിയാവുന്നു. ഒരടി പോലും ഇവിടുന്ന് മാറിയേക്കരുത്. നമുക്ക് വെറുതെ ഇരിക്കാതെ ഒരു കഥ പറഞ്ഞിരുന്നാലോ?”

“ആവാമല്ലോ… കുറുക്കന്റെയും മുന്തിരിയുടെയും കഥ പറയാം.”

“അത് വേണ്ട അമ്മേ, എനിക്ക് ആ പഴയ ബോറിംഗ് കഥകൾ കേട്ടു മടുത്തു. സ്കൂളിൽ ടീച്ചർ എപ്പോഴും പറയുന്നതാ. എനിക്കൊരു അടിപൊളി പ്രേതകഥ മതി ഒടിയന്റെ കഥ ആയല്ലോ?

മതി!”

“ടാ ചെറുക്കാ, വെറുതെ ഒടിയന്റെ കഥ കേട്ട് നീ രാത്രി പേടിച്ചു തൂറും!”

“ഇല്ല അമ്മേ, ഞാൻ ഒട്ടും പേടിക്കില്ല! അച്ഛൻ ഇന്നലെ പറഞ്ഞല്ലോ ഞാൻ ഭയങ്കര ധൈര്യശാലിയാണെന്ന്,” ഉണ്ണി നെഞ്ച് വിരിച്ചു കാട്ടി.

“ഉവ്വ ഉവ്വ… പരീക്ഷിച്ചു തന്നെ അറിയാം,” അമ്മ സംഭാഷണം തുടർന്നു. “ഇതുപോലെ നല്ല കറുത്ത കട്ടി ഇരുട്ടുള്ള രാത്രി. ആ കാലത്തൊന്നും വഴികളിലൊന്നും കറന്റും വെളിച്ചവുമൊന്നുമില്ല. ഇടവഴികളിലെ കാട്ടുപൊന്തകൾക്കിടയിലൂടെ ഒടിയൻമാർ നടക്കും. കാളയുടെയും പോത്തിന്റെയും നായയുടെയുമൊക്കെ വേഷത്തിലും രൂപത്തിലുമാണ് അവരുടെ വരവ്. ഒടിയൻ ചെവിയുടെ പുറകിൽ മന്ത്രപ്പശ തേച്ച് ഒരൊറ്റ മന്ത്രം ചൊല്ലിയാൽ പിന്നെ…”

അമ്മ കഥയുടെ ഏറ്റവും രസകരവും പേടിപ്പെടുത്തുന്നതുമായ ഭാഗത്തേക്ക് കടന്നതും… “ടപ്!”

വീട്ടിലെയും വഴിയിലെയും ലൈറ്റുകൾ ഒക്കെ ഒന്നിച്ച് തെളിഞ്ഞു. കറന്റ് തിരിച്ചു വന്നു!

കണ്ണഞ്ചിക്കുന്ന വെളിച്ചത്തിലേക്ക് കണ്ണ് ചിമ്മി നോക്കി ഉണ്ണി ദേഷ്യത്തോടെ വിളിച്ചു കൂവി, “ശേടാ! എന്തൊരു ശല്യമാ! പെട്ടെന്ന് കറന്റ് വന്നോ? ഈ കറന്റുകാരെക്കൊണ്ട് തോറ്റു! ഒരു കഥ മുഴുവൻ കേൾക്കാനും സമ്മതിക്കില്ല.”

അമ്മ ചിരിച്ചുകൊണ്ട് എഴുന്നേറ്റു, “ബാക്കി കഥ നാളെ… പോയി പുസ്തകം തുറന്നു വെച്ച് പഠിക്കാൻ നോക്ക് മിടുക്കാ!”

“അമ്മയുടെ ഒരു കാര്യം!” ഉണ്ണി വീണ്ടും ചുണ്ടുപിളർത്തി പിറുപിറുത്തുകൊണ്ട് പുസ്തകമെടുക്കാൻ മുറിയിലേക്ക് നടന്നു.

#എന്റെരചന #കൂട്ടക്ഷരങ്ങൾ #രാത്രിയും പവർകട്ടും.

1
Reshma Lechus

ജീവിതം മൊത്തത്തിൽ സസ്പെൻസ് ത്രില്ലറാണ്. ഇനി സംഭവിക്കാൻ പോകുന്നത് പോലും ആർക്കും പിടി തരാതെ അങ്ങ് പോയി കൊണ്ടിരിക്കും..✍️✍️💫💫💫

1 Comment

  1. Joyce Varghese on September 22, 2026 5:29 PM

    ഒടിയൻ കഥ മുഴുവൻ കേട്ടാൽ, ഉണ്ണി രാത്രി ഉറങ്ങുമോ? എനിക്കും ചെറുപ്പത്തിൽ ഇരുട്ടിനെ ഭയങ്കര പേടിയായിരുന്നു. അതിനാൽ, വായിക്കാൻ രസം തോന്നി.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.