Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മണിച്ചിത്രത്താഴ് _2.O
  • നിറക്കൂട്ട് വീണ്ടും
  • രണ്ടാം വരവേൽപ്പ്
  • മടി
  • മടി
  • സുബൈറിന്റെ ഡയറിക്കുറിപ്പുകൾ: ഗോവ, വിജയപുര, ബാങ്കോക്ക്
  • പ്രായം തമ്മിൽ…..
  • മണിച്ചിത്രത്താഴ് തുറന്നതിനു ശേഷം…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, October 12
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മടി
കഥ

മടി

By Mani NOctober 12, 2026No Comments2 Mins Read6 Views
Bookmark Now
Please login to bookmark Close

No account yet? Register

എനിക്ക് എല്ലാത്തിനും മടിയായിരുന്നു. ഉണ്ണാൻ മടി, പഠിക്കാൻ മടി, കളിക്കാൻ മടി, കുളിക്കാൻ മടി, ഒടുവിൽ ഉറങ്ങാൻപോലും വലിയ മടി. ഉറങ്ങാൻ കിടന്നാലോ കട്ടിലിൽനിന്ന് എഴുനേൽക്കാൻ തോന്നാത്ത മടി. എൻ്റെ മടിയുടെ ആഴം അളക്കാൻ ആർക്കും കഴിയുമായിരുന്നില്ല.

അച്ഛനും അമ്മയും പല തരത്തിലും നോക്കി. ഹേമദണ്ഡങ്ങൾ ഒന്നും എൻ്റെ അടുത്ത് ചെലവായില്ല. ആഹാരം കഴിക്കാൻ വായ തുറക്കാൻപോലും മടിയായതുകൊണ്ട് പലപ്പോഴും വിശപ്പറിഞ്ഞിട്ടും പലപ്പോഴും എനിക്ക് പട്ടിണി കിടക്കേണ്ടിവന്നിട്ടുണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾപോലും ഒന്ന് ചെരിഞ്ഞു കിടക്കാൻ മടിയായതിനാൽ രാത്രി മുഴുവൻ ഒരേ കിടപ്പിൽ കണ്ണുതുറന്നുകിടന്ന നാളുകൾ എനിക്കുണ്ട്. മൂത്രമൊഴിക്കണമെങ്കിലും കട്ടിലിൽനിന്ന് എഴുനേൽക്കാൻ മടിയായതിനാൽ ഡയപ്പർ ഉപയോഗിക്കുക എൻ്റെ ശീലമാണ്. ​

ഇങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം എൻ്റെ തലയിലൊരു നവീന ആശയമുദിച്ചത്. മടിയെക്കുറിച്ച് ഒരു ഗവേഷണം നടത്തിയാലോ? ​സാധാരണയായി പിഎച്ച്ഡി എടുക്കണമെങ്കിൽ എത്രയോ പുസ്തകങ്ങൾ വായിക്കണം, ലൈബ്രറികളിൽ ഉറക്കമൊഴിച്ചിരിക്കണം, ഡാറ്റ ശേഖരിക്കാൻ നാടും നഗരവും താണ്ടി നടക്കണം. അതൊക്കെ ആലോചിക്കുമ്പോൾതന്നെ എൻ്റെ ശരീരത്തിലെ സകല ഊർജവും ചോർന്നുപോകും. പക്ഷേ, ഈ മടിയെക്കുറിച്ച് ഗവേഷണം നടത്താൻ എനിക്ക് ഒട്ടും ബുദ്ധിമുട്ട് തോന്നിയില്ല. ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല എന്നതാണ് സത്യം!

മടിയെക്കുറിച്ച് എനിക്ക് എന്തുവേണമെങ്കിലും എഴുതാം. ​മടിയുടെ വിവിധ രൂപങ്ങളെക്കുറിച്ചും ഭാവങ്ങളെക്കുറിച്ചും എഴുതാൻ എനിക്ക് പ്രത്യേകിച്ച് റെഫറൻസുകളുടെ ആവശ്യമില്ല. എൻ്റെ മുറിയിലെ കട്ടിലിൽ അനങ്ങാതെ കിടന്നുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വലിയ മടിയുടെ സിദ്ധാന്തങ്ങൾ എനിക്ക് രൂപീകരിക്കാം. മടിയുടെ ഡിഗ്രികളും തലങ്ങളും അളക്കാൻ എന്നെക്കാൾ വലിയൊരു ‘സബ്ജക്റ്റ്’ വേറെ എവിടെ കിട്ടാനാണ്? ​ഏത് യൂണിവേഴ്സിറ്റിയിലും സബ്മിറ്റ് ചെയ്യാൻ കഴിവുള്ളതാണ് എൻ്റെ ഗവേഷണ പ്രബന്ധം. കാരണം, അതിൻ്റെ കാമ്പ് എൻ്റെ ഉള്ളിൽ തന്നെയുണ്ട്. വിയർപ്പൊഴുക്കാതെ, വിരലനക്കാതെ, വെറുതെ കിടന്നുകൊണ്ട് ചിന്തിക്കുന്ന ഈ ഗവേഷണത്തിന് ‘ഡോക്ടറേറ്റ്’ നൽകാൻ ലോകത്തൊരു യൂണിവേഴ്സിറ്റിക്കും മടികാണില്ല, അവർക്കും മടിയുടെ ആത്മാവ് അറിയാമല്ലോ!

എല്ലാം ശരിയാണ്; പക്ഷേ, ഈ ഗവേഷണ പ്രബന്ധം എഴുതാൻ പേപ്പറും പെന്നുമെടുക്കാനും അത് ടൈപ്പ് ചെയ്ത് യൂണിവേഴ്സിറ്റിയിൽ കൊണ്ടുപോയി കൊടുക്കാനുമുള്ള ആ ഒരു ചെറിയ പണി… അതാണ് പ്രശ്നം. മടി…. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ സുഹൃത്ത് പ്രദീപ് മുറിയിലേക്ക് കടന്നുവന്നത്. കട്ടിലിൽ അനങ്ങാതെ കിടക്കുന്ന എന്നെയും എന്റെ സ്ഥിരം ഡയപ്പറിനെയും നോക്കി അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു, “മണിയേട്ടാ, പുറത്ത് വലിയൊരു കവറിൽ ചൂടുള്ള പരിപ്പുവടയും ചായയും ഫ്രീയായി കൊടുക്കുന്നുണ്ട്. പക്ഷേ, അത് വാങ്ങാൻ അല്പം നടക്കണമല്ലോ”.

അതുവരെ അനങ്ങാൻ മടിച്ചിരുന്ന എന്റെ ചെവിയിൽ ആ ‘ഫ്രീ’ എന്ന വാക്ക് അമർന്നു പതിഞ്ഞു! ഫ്രീയായി എന്ത് കിട്ടിയാലും അത് വിട്ടുകളയാത്ത ഒരു പ്രത്യേകത എനിക്കുണ്ട്. അത് കേട്ട നിമിഷം, എന്റെ ശരീരത്തിലെ ഉറങ്ങിക്കിടന്ന സകല മടിയും ഒരേയൊരു നിമിഷംകൊണ്ട് ആവിയായിപ്പോയി. ഞാൻ ഒറ്റച്ചാട്ടത്തിന് കട്ടിലിൽനിന്ന് എഴുന്നേറ്റു, ഡയപ്പറും ഊരിയെറിഞ്ഞ് പ്രദീപിനെ കടത്തിവെട്ടി വാതിലിലേക്ക് കുതിച്ചു. ആ ഒരു ചെറിയ ഫ്രീ ഓഫർ എന്റെ വർഷങ്ങളായുള്ള മടിയെ ഒറ്റയടിക്ക് പറപ്പിച്ചുകളഞ്ഞു!

പിന്നീട് ഗവേഷണപ്രബന്ധം ടൈപ്പ് ചെയ്യാനും യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കാനും ഒക്കെ ഞാൻതന്നെ മുന്നിട്ടിറങ്ങി. മനുഷ്യന്റെ ഏത് വലിയ മടിയും മാറ്റാൻ മരുന്നുകളേക്കാൾ നല്ലത് ഒരു കൊച്ചു ‘സൗജന്യ ഓഫർ’ ആണെന്ന് അന്നാണ് എനിക്ക് മനസ്സിലായത്!

0
Mani N

റിട്ടയേർഡ് സർക്കാർ ജീവനക്കാരൻ. ഇപ്പോൾ എഴുതാൻ സമയം കണ്ടെത്തുന്നു. രണ്ട് നോവലുകളും (സൈകതം ബുക്സ്2025,2026) ഒരു യാത്രാവിവരണവും പ്രസിദ്ധീകരിച്ചു.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.