വളരെ ആഗ്രഹത്തോടെ കാത്തിരുന്ന വായിക്കാൻ കൊതിച്ച പുസ്തകമായിരുന്നു “കലാച്ചി “. സോഷ്യൽ മീഡിയ കുറെയധികം നന്നായി ആഘോഷിച്ച ഒരുപാടു എഴുത്തുകാരും വായനാ പ്രേമികളും ഈയടുത്ത കാലത്തു ഇത്രയും നല്ല വായനാനുഭവം തന്ന അപൂർവ്വം പുസ്തകങ്ങളിൽ ഒന്ന് എന്നു വിശേഷിപ്പിച്ചത്.
കെ.ആർ മീരയുടെ ഏറ്റവും പുതിയ രചനയാണ് കലാച്ചി. എഴുത്തുകാരി യാത്ര ചെയ്ത വഴികളിലൂടെ അധിനിവേശത്തിന്റെ അടിച്ചേൽപ്പിക്കപ്പെട്ട വിദേശ സംസ്കാരത്തിന്റെ നശിപ്പിക്കപ്പെട്ട ജനതയുടെ ആത്മാവിന്റെ ഒരു മതമാണെങ്കിലും അന്ധമായ വിശ്വാസങ്ങൾ സ്വാതന്ത്ര്യത്തിനു വിലങ്ങു തടിയാകുന്ന മനുഷ്യരുടെ കഥ പറയുന്ന പ്രമേയം. പലയിടങ്ങളിൽ ഒരേ മതത്തിലെ വിവിധ മനുഷ്യർ അതിൽ തങ്ങളും അവരുടെ മൂല്യങ്ങളുമാണ് വലുതെന്നും സ്ത്രീകൾക്കു സ്വാതന്ത്ര്യം അവരവളന്നു നൽകുന്നതാണ് എന്നൊക്കെ കാലി പ്രസക്തിയോടെ പറഞ്ഞു പോകുന്ന അക്ഷരങ്ങൾ.
എങ്കിലും കൂടുതൽ പരത്തി പറഞ്ഞാലും പത്തു പേജിൽ നിർത്താവുന്ന ഒരു പ്രമേയമായാണ് എനിക്ക് തോന്നിയത്. ഓരോ സംസ്കാരത്തിന്റെ, പശ്ചാത്തലങ്ങളുടെ ഭൂപ്രദേശങ്ങളുടെ ജീവികളുടെ ഒക്കെ വിവരണം ഒരു യാത്രാവിവരണത്തിന്റെ എഴുത്തുപോലെ നോവലിൽ മുഴച്ചു നിൽക്കുന്നു. എല്ലാ യുദ്ധവും പൗരത്വ പ്രശ്നങ്ങളും എപ്പോഴും പലസ്തീൻ ഇസ്രായേൽ പ്രശ്നം പോലെയാണ് എന്നുള്ള വിലയിരുത്തൽ.
പതിവ് മീര കഥകളിൽ നിന്നും ഒട്ടും വ്യത്യസ്തമായ സ്ത്രീ കഥാപാത്രമല്ല നായിക – സ്നേഹം തേടി പോകുന്ന ഫിദ. മറ്റെല്ലാ നായികമാരെയും പോലെ പുരുഷന്റെ സ്നേഹത്തെ വർണ്ണിക്കുകയും ഒടുവിൽ വഞ്ചിക്കപെടുമ്പോൾ പൊട്ടിത്തെറിക്കുകയും സ്വയം കുറ്റപ്പെടുത്തുകയും ക്ഷമിക്കുകയും ചെയ്യുന്നു. പുരുഷന്മാരെല്ലാം തെറ്റ് ചെയ്യുന്നുണ്ടെങ്കിലും അതിനും ന്യായീകരണങ്ങൾ സമർഥിക്കുന്നു. നഷ്ടപ്പെടുന്ന സ്നേഹം മനഃപൂർവ്വം നിഷേധിക്കുന്ന അമ്മ വാത്സല്യo ഇങ്ങനെയുള്ള ചുരുക്കം നല്ല രീതിയിൽ എഴുതിയിരിക്കുന്ന ഭാഗങ്ങളുണ്ട്.
എവിടെയൊക്കെയോ ഇടയ്ക്കിടെ തുടർച്ചയില്ലാതെ കാലം തെറ്റി പറഞ്ഞു പോകുന്ന ഭൂതകാല സംഭവങ്ങൾ വായനയുടെ സുഖം നഷ്ടപ്പെടുത്തുന്നു. പ്രണയത്തിന്റെ ജീവിത രഹസ്യത്തിന്റെ വഴി തേടിയുള്ള പെണ്ണിന്റെ യാത്ര. കസാഖിസ്ഥാന്റെ ചരിത്രം ഭൂപ്രകൃതി ഇതൊക്കെ നന്നായി എഴുതി നമ്മുടെ കണ്മുന്നിൽ നിൽക്കും പോലെ തോന്നും.
പിൻകുറിപ്പായി നോവിലിന്റെ പ്രമേയം, യാത്ര, അതെഴുതി വന്ന വഴികൾ ഒക്കെ കൊടുത്തിട്ടുണ്ട്. മീരയുടെ സൂര്യനെ അണിഞ്ഞ സ്ത്രീയിലെ നായിക മാത്രമാണ് എനിക്കിഷ്ടപ്പെട്ട സ്ത്രീ കഥാപാത്രം. സാഹചര്യങ്ങൾ സ്നേഹം നിഷേധിച്ചിട്ടും അവളുടെ കുറ്റമല്ലാതെ പരാജയപ്പെട്ട ദമ്പത്യത്തിന്റെ ഇര. പുസ്തകവിവാദത്തിൽ ഇതിനോട് ചേർത്ത് പറഞ്ഞിരുന്ന കൃതി എന്തുകൊണ്ടോ എഴുത്തിൽ പ്രമേയത്തിൽ ഭാഷയിൽ അവതരണത്തിലൊക്കെ എന്റെ വായനാനുഭത്തിൽ കലാച്ചിയ്ക്കും ഒരുപടി മേലെയാണ്. സോഷ്യൽ മീഡിയ ഹൈപ്പ് നൽകിയ ഒട്ടുമിക്ക പുസ്തകങ്ങളും വായനയിൽ നിരാശ തരാറുണ്ട്.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

