ജീവിതം സുന്ദരമാക്കാൻ ഞാൻ പഠിച്ച വഴികൾ.
- ഇതൊരു സ്ഥിരമായ അവസ്ഥ ഒന്നും അല്ല… എന്നാണേലും മരിക്കും. ലക്ഷ്യസ്ഥാനം മുന്നെ അറിയുന്ന യാത്രയാണ്. പിന്നെന്തിനാ ടെൻഷൻ!
- നമുക്ക് എങ്ങനെ ചിന്തിച്ചാലാണോ സമാധാനം ആദ്യം പ്രശ്നത്തിനെ അങ്ങനെ മാത്രം കാണുക. പതുക്കെ വേണമെങ്കിൽ മാത്രം സത്യാവസ്ഥ ചെക്ക് ചെയ്യുക. വേണ്ടാത്തതിനെ വിടുക.
- ഒരാളും മുഴുവനായും ശരിയല്ല ഞാനുൾപ്പെടെ… ഞാൻ എങ്ങനാണോ ചിന്തിക്കുന്നത് അത് പോലെയാണ് നമ്മൾ ഒരു പ്രശ്നത്തിനെ കാണുന്നത്. മറ്റൊരാൾ അങ്ങനെ കാണില്ല. ഓരോരുത്തരും unique ആണ്…
- പ്രയോജനമുള്ള ചിന്തകൾക്കും പ്രവൃത്തികൾക്കും മാത്രം സ്ഥാനം കൊടുക്കുക. സമയം വിലപ്പെട്ടതാണ്. വിശ്രമിക്കുമ്പോൾ പോലും brain relaxed ആയാൽ നിർത്തുക.
- നമ്മൾ ഉണ്ടേലേ ഒരു കാര്യം നടക്കൂ എന്നത് നിലനിന്നു വന്ന ഒരു ആചാരം മാത്രമാണ്. നാളെ നമ്മളിലേല്ലും ഈ ലോകം സുഖമായി പോകും ആവശ്യമില്ലാത്ത ഭാരങ്ങൾ മനസിൽ സൂക്ഷിക്കാതിരിക്കുക.
- നമ്മൾ ചെയ്യേണ്ട ജോലി ചെയ്തിട്ട് പിന്നെ മിണ്ടാണ്ടിരിക്കുക, വേണ്ടിടത്ത് മാത്രം സംസാരിക്കുക. (അതെനിക്ക് ഇനിയും work ചെയ്യാനുള്ള സ്ഥലമാണ്)
7 നമ്മൾ ചെയ്ത് വിജയിച്ച കാര്യങ്ങൾ മാത്രം ഉപദേശിക്കുക. ചെയ്ത് തുടങ്ങുമ്പോളെ ബുദ്ധിമുട്ടറിയൂ, എനിക്ക് വന്ന ബുദ്ധിമുട്ടല്ല മറ്റൊരാൾക്ക് ഇന്നിത്രേം മതി… ഇനി പിന്നെ…. ഇതൊക്കെ ഞാൻ ചെയ്യുന്നതോ ongoing practice ഓ ആണ്


2 Comments
Kollam
Nice…