ഭാഗം – 2
പ്രായമായ ആ മനുഷ്യൻ.
ബസ്റ്റോപ്പിൽ ചെന്ന് ഇരിക്കുകയായിരുന്നു.
ആ മനുഷ്യൻ ഒരു കണ്ണാടി എടുത്തു അതിൽ നോക്കിക്കൊണ്ട് സ്വയം പറയുകയായിരുന്നു :
”തെയ്യാളി ഗ്രാമത്തിൽ എത്ര ആളുകൾ എന്നെ സ്നേഹിക്കുന്നു…
വിശ്വസിക്കുന്നു.
പക്ഷേ, എന്താണെന്നറിയില്ല, ഇനി ഞാൻ ഈ ഗ്രാമത്തിലേക്ക് വരുമെന്ന് ഒട്ടും പ്രതീക്ഷയില്ല.
എന്റെ ഇനിയുള്ള യാത്ര മുന്നോട്ടുതന്നെയാണ്…”
അപ്പോഴേക്കും ‘മിത്ര ട്രാവൽ’ എന്നൊരു ബസ് അവിടെ വന്നു! ആ മനുഷ്യൻ ആ ‘മിത്ര ട്രാവൽ’ ബസ്സിൽ കയറി ഇരുന്നു…..
അതിന്റെ പുറകിൽ സുബൈറും ആ ബസ്സിൽ കയറാൻ ശ്രമിച്ചു…
എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ, സുബൈറിന്റെ ചിന്ത ആ മനുഷ്യനിൽ നിന്നും മാഞ്ഞുപോയി.
പെട്ടെന്ന് സുബൈറിന്റെ കാൽ തെന്നി അവൻ ബസ്സിൽ നിന്നും താഴേക്ക് വീണു.
നാട്ടുകാർ എല്ലാവരും ഓടിയെത്തി സുബൈറിനെ താങ്ങിപ്പിടിച്ചു.
”എന്തുപറ്റി സുബൈർ?
നിനക്കെന്താണ് സംഭവിച്ചത്?”
നീ എവിടേക്കെങ്കിലും പോവുകയാണോ ?
”എന്താണെന്നറിയില്ല…
എനിക്ക് ഇത്തിരി വെള്ളം തരുമോ?” സുബൈർ ക്ഷീണത്തോടെ ചോദിച്ചു.
സുബൈറിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും കണ്ടെത്തണമെന്നായിരുന്നു സുബൈർ ആഗ്രഹിച്ചിരുന്നത് .
പക്ഷേ പെട്ടെന്ന് തന്റെ കണ്ണുകളിൽ നിന്നും ആ മനുഷ്യൻ മാഞ്ഞുപോയിരിക്കുന്നു!
സുബൈർ അയാളെപ്പറ്റി ഡയറിയിൽ എഴുതിയതെല്ലാം ഒന്നുകൂടി മറിച്ചുനോക്കി.
തുടർന്ന് ആ ഡയറിയുമായി അവൻ നേരെ വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തിയ നിമിഷം മുതൽ തന്റെ ഡയറി എവിടെ സൂക്ഷിക്കണമെന്ന് അവൻ തീരുമാനിച്ചു.
സുബൈർ ഒരു നിമിഷം അലമാരയിലേക്ക് നോക്കി.
” ഈ അലമാരന്റെ ഉള്ളിൽ ഈ ഡയറി സുരക്ഷിതമായി വെക്കാം.”
അതെല്ലാം കഴിഞ്ഞ് സുബൈർ ഭക്ഷണം കഴിക്കാൻ ഇരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ, ആരോ ഒരാൾ ജനൽപ്പാളിയിലൂടെ ഒരു കടലാസിൽ പൊതിഞ്ഞ സാധനം അകത്തേക്ക് എറിഞ്ഞു!
സുബൈർ പെട്ടെന്ന് ജനലിന്റെ ഭാഗത്തേക്ക് ശ്രദ്ധിച്ചു.
“അവിടെ എന്താണ് കിടക്കുന്നത്?”
ഭക്ഷണം കഴിച്ച് കൈയും മുഖവും കഴുകിയ ശേഷം സുബൈർ ആ കടലാസിൽ പൊതിഞ്ഞ സാധനം കയ്യിലെടുത്തു….
അത് തുറന്നു നോക്കിയപ്പോൾ അതിൽ ആ പ്രായമായ മനുഷ്യന്റെ കുടുംബചിത്രവും, ഒപ്പം ഗുജറാത്തി സ്റ്റേറ്റ് ബോർഡിലെ ഭാഷയിൽ എന്തോ എഴുതിയിരിക്കുന്നതും അവൻ കണ്ടു. ആ ചുരുട്ടിക്കൂട്ടി കടലാസിൽ പൊതിഞ്ഞ ചിത്രമാണ്.
ആരായിരിക്കും എന്നെ സഹായിച്ചത് ഒരു അപരിചിതനോ ?”
എനിക്ക് അയാളെ കണ്ടെത്തണം…
ആ മനുഷ്യനെക്കുറിച്ച് മനസ്സിലാക്കണം! അതിനുവേണ്ടി ആ മനുഷ്യനിലേക്ക് എത്താനുള്ള പെട്ടെന്നുള്ള സൂചനയാണ് ഈ അപരിചിതൻ
***************************************
”ട്രെയിൻ എത്രയും പെട്ടെന്ന് ബുക്ക് ചെയ്തേ പറ്റൂ…
അതും ഇന്നുതന്നെ! നാളെ ഉച്ചയാകുമ്പോൾ എനിക്ക് ഇവിടെനിന്ന് യാത്ര ആരംഭിക്കണം.
ആ പ്രായമായ മനുഷ്യന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു?
ആ മനുഷ്യൻ എത്ര യാത്രകൾ ചെയ്തിട്ടുണ്ടാവും? അതുപോലെ, ആ മനുഷ്യൻ എത്രയൊക്കെ യാത്ര ചെയ്തിട്ടുണ്ടോ, അതുപോലെ എനിക്കും ആ മനുഷ്യനെപ്പോലെ യാത്ര ചെയ്യണം!"
”അദ്ദേഹം വെറുതെ മരിക്കുകയായിരുന്നില്ല…
അദ്ദേഹത്തിന്റെ മനസ്സിനെ ആരെങ്കിലും മുറിവേൽപ്പിച്ചത് കൊണ്ടായിരിക്കും! ഞാൻ എന്തായാലും അത് കണ്ടെത്തുകതന്നെ ചെയ്യും.”
(തുടരും…)


1 Comment
Pingback: സുബൈറിന്റെ ഡയറിക്കുറിപ്പുകൾ: ഗോവ, വിജയപുര, ബാങ്കോക്ക് - By Nisam n - കൂട്ടക്ഷരങ്ങൾ