Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • യഥാർത്ഥ AI അപാരത
  • നമ്മൾ ഉടനെയെങ്ങാനും മനുഷ്യത്വ ടെസ്റ്റ് പാസ് ആകുമോ?
  • സൂപ്പർ റോസമ്മ എക്കോ
  • കടൽ
  • കാവ്യ ധ്വനി
  • പുഴയോരം
  • മരിച്ചവരുടെ യുദ്ധങ്ങൾ
  • പ്രണയകാലത്തിനപ്പുറം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, October 30
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നമ്മൾ ഉടനെയെങ്ങാനും മനുഷ്യത്വ ടെസ്റ്റ് പാസ് ആകുമോ?
LGBTQA+ ജീവിതം ലൈംഗീകത സാമൂഹ്യപ്രശ്നങ്ങൾ സിനിമ സൗഹൃദം

നമ്മൾ ഉടനെയെങ്ങാനും മനുഷ്യത്വ ടെസ്റ്റ് പാസ് ആകുമോ?

By Pavithra UnniOctober 30, 20261 Comment3 Mins Read9 Views
Bookmark Now
Please login to bookmark Close

No account yet? Register

Spoiler Alert: Dorothy

ഈയടുത്ത് കാലത്തായി പുതിയതായി പരിചയപ്പെടുന്ന മനുഷ്യരെ റീഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്ന ഒരു ടൂൾ ഉണ്ട്. ചില വിഷയങ്ങളിൽ അവരുടെ അഭിപ്രായം എന്താണെന്ന് ചോദിക്കും, അല്ലെങ്കിൽ ആ വിഷയങ്ങളിൽ അവർ എന്ത് അഭിപ്രായമാണ് പൊതുയിടങ്ങളിൽ പറയുന്നത് എന്ന് ശ്രദ്ധിക്കും. അവരുടെ പോസ്റ്റുകൾ, കമെന്റുകൾ, ഗ്രൂപ്പ് ചാറ്റുകളിലെ വാക്കുകൾ… പിന്നെ അധികം ആലോചിക്കേണ്ടി വരാറില്ല, അവരോട് അധികം അടുപ്പം സൂക്ഷിക്കണോ അല്ലെങ്കിൽ അവരോട് തർക്കിച്ചിട്ട് കാര്യമില്ല അവർക്കത് മനസിലാക്കാനുള്ള കഴിവില്ല എന്നുള്ള let them theory ലേക്ക് മാറണോ എന്നൊക്കെ തീരുമാനിക്കാൻ അത് മാത്രം മതിയാകും. അഭിപ്രായം എപ്പോഴും അവരുടെ ഉള്ളിൽ ഉള്ളത് തന്നെ ആകണം എന്നുമില്ല. എത്രയോ കള്ളനാണയങ്ങളെയും ഇടയ്ക്ക് കണ്ടുമുട്ടാറുണ്ട്. പുരോഗമന മുഖംമൂടി ധരിച്ച ചിലരെങ്കിലും ഉണ്ട്. പറഞ്ഞു വന്നത് ‘dorothy’ എന്ന തമിഴ് സിനിമ കണ്ട കാര്യമാണ്. ഡൊറോത്തിയെക്കുറിച്ച് അഭിപ്രായം ചോദിച്ചും ഇനി ഈ ടെസ്റ്റ് ചെയ്യാവുന്നതാണ്.

 

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ സിനിമ കൈകാര്യം ചെയ്യുന്നത് ജാതി മുതൽ ഹോമോഫോബിയ വരെയാണ്. മനോഹരമായ സ്റ്റോറി ടെല്ലിങ് കൊണ്ട് സിനിമ എന്റെ മനംകവർന്നു. അതിനർത്ഥം സിനിമ രസകരമായി കണ്ടിരിക്കാം എന്നല്ല. വളരെ disturbing ആയൊരു സിനിമയാണ് ‘ഡൊറോത്തി’ Social Horror എന്നൊരു genre ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷെ അത്തരമൊരു ഫീലിംഗ്‌ ലഭിക്കുന്ന സിനിമയാണിത്.

 

ആണുങ്ങൾ കരയരുത് എന്ന് പറഞ്ഞു പറഞ്ഞു കൊടുത്ത്, വൈകാരികത എക്സ്പ്രസ്സ് ചെയ്യാൻ വയ്യാതെ, സമൂഹത്തിന് മുന്നിൽ അന്തസ് നേടാൻ ഉണ്ടാക്കിയെടുക്കുന്ന ടോക്സിക് മാസ്കുലിനിറ്റിയും സ്ത്രീകളുടെ മേലുള്ള സാമൂഹിക അധികാരം നൽകുന്ന സദാചാര high യും ചേർന്ന് നരകം ആക്കിയിരിക്കുന്ന ഇന്ത്യയിലെ ഏതൊരു ആവറേജ് നാട്ടിലും പ്ലേസ് ചെയ്യാവുന്ന കഥയാണ് ഇത്. ഒരാളുടെ സ്വത്വം എന്താണെന്നത്, കുടുംബത്തിന്റെ, സമൂഹത്തിന്റെ മൊത്തം ഓഡിറ്റിംഗിന് വിധേയമാകുന്ന നരകങ്ങളിൽ നിന്ന് എങ്ങോട്ടാണ് അവർ ഓടി രക്ഷപ്പെടുക? അവരുടേതായ കൂട്ടായ്മകൾ അല്ലാതെ സമൂഹത്തിൽ അവർക്ക് മനുഷ്യരെന്ന അംഗീകാരം നേടാൻ ഇനിയും എത്ര കാലം കൂടി കാത്തിരിക്കണം? അവർക്ക് ജീവിക്കാനും പ്രേമിക്കാനും ജോലി ചെയ്യാനും ഉള്ള തുല്യ അവസരം ബാക്കി ഉള്ളവരുടെ ഔദാര്യമാണോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് ‘ഡൊറോത്തി’

 

ഇതൊക്കെ തമിഴ് നാട്ടിലെ നിരക്ഷരരായ, അന്ധവിശ്വാസികളായ മനുഷ്യരുടെ കാര്യമല്ലേ കേരളത്തിലെ പ്രബുദ്ധ ജനത… എന്നൊക്കെ മനസിൽ വന്നെങ്കിൽ ദയവ് ചെയ്ത കേരളത്തിലെ queer മനുഷ്യരുടെ ഫീഡുകളിലെ കമെന്റ് ബോക്സുകൾ ഒന്ന് നോക്കുക. നമ്മളെത്ര ക്രൂരരും മനുഷ്യത്വം ഇല്ലാത്തവരും ആണെന്നത് കാണാം. അതിൽ ഏറ്റവും വിചിത്രമായ കാര്യം കടുത്ത വിശ്വാസികളാണ് ഇത്തരം bullying ൽ മുന്നിൽ നിൽക്കുന്നത് എന്നതാണ്. ഏകദേശം എല്ലാ മതങ്ങളും ദൈവങ്ങളും ഹോമോഫോബിക് ആണ് എന്നത് വിചിത്രം തന്നെ!

 

സിനിമയിലെ നായകൻ പറയുന്നത് തന്നെയാണ് എനിക്കും പറയാനുള്ളത്, ഒരു പക്ഷെ നമ്മളിൽ മനുഷ്യത്വം എത്ര ബാക്കിയുണ്ടെന്ന് അറിയാൻ queer മനുഷ്യരെ നമ്മൾ എങ്ങനെ നോക്കി കാണുന്നു എന്ന് മാത്രം നോക്കിയാലും മതി. ആ ടെസ്റ്റ് നമ്മൾ പാസ് ആകുമോ എന്ന് നോക്കിയാൽ മതി. സ്ത്രീകളോടുള്ള വെറുപ്പ്, സ്ത്രൈണതയോടുള്ള വെറുപ്പ് ഒക്കെയാണ് queer ആളുകളോടുള്ള വെറുപ്പിന്റെ അടിസ്ഥാനം എന്നാണ് എനിക്ക് തോന്നാറുള്ളത്. ട്രാൻസ് പുരുഷൻമാരോടോ ലെസ്ബിയൻസിനോടോ ഉള്ളതിനേക്കാൾ പതിന്മടങ്ങാണ് ട്രാൻസ് സ്ത്രീകളോടും ക്രോസ്സ് ഡ്രെസ്സ്‌സിങ് ചെയ്യുന്നവരോടും നമുക്ക് ഉള്ളത്. അത്തരം മനുഷ്യത്വ പരീക്ഷകളിൽ ഇങ്ങനെ തോറ്റു തോറ്റു തൊപ്പിയിടുന്ന സമൂഹം ആയിരിക്കുമ്പോൾ ഇനി ലോകം തന്നെ നേടിയിട്ടും എന്ത് കാര്യം?

 

റിഷികാന്തും സാനന്തുമാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യംചെയ്തിരിക്കുന്നത്. ഉഗ്രനായി ചെയ്തിട്ടുണ്ട്. അവരുടെ ചെറുപ്പം ചെയ്ത രണ്ട് പിള്ളേരും കിടിലൻ അഭിനേതാക്കളാണ്, പ്രത്യേകിച്ച് സുബ്ബു ജൂനിയർ. ടൈറ്റിൽ കഥാപാത്രമായി ചെറിയ സ്ക്രീൻ ടൈമിൽ കീർത്തി സുരേഷുമുണ്ട്. രക്തരൂക്ഷിതമായ സിനിമയെ ഒരു തണുത്ത കാറ്റ് പോലെ വന്നു വഴി തിരിച്ചു വിടുക മാത്രമായിരുന്നു കീർത്തിക്ക് ചെയ്യാനുണ്ടായിരുന്നത്. അവരുടെ മലയാളി കണക്ഷൻ ആവശ്യം ഇല്ലായിരുന്നു തോന്നി. കിണറ്റിൽ പ്രതീക്ഷിച്ച ഡൊറോത്തിയെ തൂക്കി നിർത്തി എന്നത് unpredictable ആയിരുന്നു. അവിടെ ഒരു closure മിസ്സിംഗ് തോന്നി.

 

പഴയ തമിഴ് ഗാനങ്ങൾക്കൊപ്പം പഴയ ‘വീട്’ തീം മ്യൂസിക്കും പഴയ സിനിമ ഓർമ്മകൾ ഉണർത്തി. സമ്മതിക്കണം, സംഗീതത്തിൽ രാജാധി രാജൻ തന്നെ ഇളയരാജ. ‘നായകനും’ ‘മൗനരാഗ’ വും ഡയലോഗ് റെഫെറെൻസുകളായി കാലഘട്ടത്തെ അടയാളപ്പെടുത്തി. Raymond ന്റെ complete man ചുമർ പരസ്യത്തിന് കീഴിലിരുന്ന് lgbtq ഫിലോസഫി പറഞ്ഞത് ഇഷ്ടമായി. ഇടയ്ക്ക് റോഡ് മൂവി ആയി മാറുന്ന ചിത്രം ട്രാജഡി ആയി അവസാനിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു, അതുണ്ടായില്ല. ‘പാവകതൈകൾ’ ആന്തോളജിയിലെ സത്താർ ഉണ്ടാക്കിയ വേദന ഈ സിനിമയുടെ ക്ലൈമാക്സ് ഹീൽ ചെയ്തു എന്ന് പറയാം. സാധാരണ ഫ്ലാഷ്ബാക്കാണ് ബ്ലാക്ക് ആൻഡ് വൈറ്റിൽ കാണിക്കാറുള്ളത്. ഇതിൽ ആ രീതിയും മാറ്റി ചെയ്തിട്ടുണ്ട്. സിനിമയുടെ മൂഡ് സെറ്റ് ചെയ്യാൻ അത് സഹായിച്ചിട്ടുണ്ട്.

 

Queer മനുഷ്യരെ കാണുമ്പോൾ വൃത്തികേട് എന്നോ ഇവർക്ക് വേറെ പണിയില്ലേ എന്നോ അവരെ ട്രോൾ ചെയ്യണമെന്നോ തോന്നുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ സിനിമ ഒന്നിരുന്ന് കാണുന്നത് നല്ലതാണ്. വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല, എന്നാലും എങ്ങാനും നിങ്ങൾക്ക് പാസ് മാർക്കെങ്കിലും കിട്ടിയാലോ? അതല്ല മനുഷ്യത്വ പരീക്ഷയിൽ നേരത്തെ പാസ് ആയവർ ആണെങ്കിൽ നിങ്ങളുടെ കണ്ണ് നനയിപ്പിക്കാനും മനസിന് ഭാരം നൽകാനും ഈ സിനിമയ്ക്ക് സാധിക്കും. Queer മനുഷ്യരെക്കുറിച്ച് പറയാൻ friends of dorothy എന്ന പ്രയോഗം ഉപയോഗിച്ചിരുന്നു എന്ന് വായിച്ചു. ഞാൻ ആരാണെന്ന് പറയാൻ ആർക്കും ഭയം ഇല്ലാത്ത കാലം വരട്ടെ എന്ന് പ്രത്യാശിക്കാം. അത് വരേയ്ക്കും നമുക്ക് queer മനുഷ്യരെ അവരായി തന്നെ അംഗീകരിക്കുന്ന ഡൊറോത്തികൾ എങ്കിലും ആകാൻ ശ്രമിക്കാം.

നിങ്ങൾ കണ്ടിരുന്നോ ഈ സിനിമ? അഭിപ്രായം കമെന്റ് ചെയ്യൂ.

OTT: Netflix

©പവിത്ര ഉണ്ണി

1
Pavithra Unni

I pen my thoughts here. I am here to make a signature…

1 Comment

  1. Jayasree John on October 30, 2026 4:31 PM

    കണ്ടിട്ട് വായിക്കാമെ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.