പുഴയുടെ കൈയിലൊതുങ്ങി അവർ കിടന്നു
ഒന്നും പറയാനാവാതെ,
ഓളങ്ങളുടെ നിശ്ശബ്ദ സംഗീതം
മനം നിറച്ച് ഒഴുകി.
കാറ്റ് വന്നു
ഓളങ്ങൾക്കും ഒരു താളം കിട്ടി,
ശ്രുതിയുയർന്നു, വെള്ളം പാടി തുടങ്ങി.
തണുപ്പ് പതുക്കെ മുറുകി;
പുഴയുടെ തണുത്ത കൈകളിൽ
മറഞ്ഞ നിലാവിന്റെ കിളുങ്ങുകൾ
വെളിച്ചം തേടി പൊന്തിവന്നു.
മയക്കത്തിന്റെ മറവിൽ നിന്നു കണ്ണുകൾ തുറന്നപ്പോൾ
ആകാശം മേഘങ്ങളുടെ മുഖമായി മാറിയിരുന്നു;
വസന്തം ശ്വാസംമുട്ടിയ മണ്ണിൽ
പൂവിന്റെ മണം വിതറി നടന്നു.
ഒരു മരം
ഇലകൾ നഷ്ടപ്പെട്ടതും,
പൂക്കളെ മാത്രം പിടിച്ചു നിന്നതും
പുഴയിലേക്കു ചായുന്നു.
കാറ്റ് തൊട്ടപ്പോൾ,
രക്തവർണ്ണം വെള്ളത്തിലേക്ക് വീണു;
ഓളങ്ങൾ അതിനെ തോളിലേറ്റി
ഒഴുക്കിനൊപ്പം യാത്രയാക്കി.
അവ പോകുന്നു
ഇളംകാറ്റിന്റെ കൈ പിടിച്ച്,
പുഴയുടെ മൗനഗാനം കേട്ട്,
അകലത്തേക്കു..
അകലത്തേക്കു..
കെ. ആർ. സി
