Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കനിവിന്റെ കൂടാരം തേടുന്നവർ
  • സ്നേഹം ചാലിച്ച കണങ്ങൾ
  • നിങ്ങളെ നിങ്ങൾക്ക് നഷ്ടമാകുമ്പോൾ!
  • ഒരു ട്രെക്കിങ് അപാരത
  • നാഗനന്ദിനി നാഗയക്ഷി അധ്യായം 2
  • കുട്ടിക്കാലം ഒരു ചിത്രം
  • ഓർമ്മകളിൽ ഒരു ബാല്യം
  • ഓർമ്മയിൽ ഒരു ജൂൺ മാസം…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, November 18
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കനിവിന്റെ കൂടാരം തേടുന്നവർ
കഥ ജീവിതം ബന്ധങ്ങൾ വിവാഹം

കനിവിന്റെ കൂടാരം തേടുന്നവർ

By സിന്ധു അപ്പുക്കുട്ടൻNovember 18, 2026No Comments4 Mins Read6 Views
Bookmark Now
Please login to bookmark Close

No account yet? Register

രാത്രി മുഴുവൻ ചെവിക്കുള്ളിൽ സൂചിക്കുത്തുപോലുള്ള വേദനയായിരുന്നു. ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊടുവിൽ കിടപ്പുറക്കാതെയായപ്പോൾ എഴുന്നേറ്റിരുന്നു. കൊടിയ വേദനയോടെ…

കുട്ടിക്കാലത്ത് ഏറ്റവുമധികം നോവിച്ചിട്ടുള്ളത് ചെവികളായിരുന്നു. അന്നൊക്കെ അമ്മയൊരു വറ്റൽമുളകെടുത്ത് അതിലെ അരിയെല്ലാം ഊർത്തിക്കളഞ്ഞ് കുറച്ചു വെളിച്ചെണ്ണയൊഴിക്കും. പിന്നെയത് വിളക്കിന്റെ നാളത്തിൽ കാണിച്ച് ചൂടാക്കിയെടുക്കും. ചെറു ചൂടോടെ ചെവിയിൽ ഇറ്റിക്കും. ഒരുമാതിരി വേദനയൊക്കെ അതിൽ അലിഞ്ഞു പോകും. അമ്മമ്മയാണെങ്കിൽ ഉപ്പുനീരായിരുന്നു ചെവിയിൽ ഒഴിച്ചു തന്നിരുന്നത്. 

ഒരിക്കൽ അതിലൊന്നും നിൽക്കാത്ത വേദനയുമായി ഡോക്ടറെ കാണാൻ ചെന്നപ്പോൾ അമ്മയുടെ പൊടിക്കൈ പ്രയോഗം പറഞ്ഞു കൊടുത്തു. 

ആ.. ബെസ്റ്റ്. ഇച്ചിരി ചുണ്ണാമ്പ് കലക്കി ഒഴിക്കാരുന്നില്ലേ ചേച്ചി എന്നയാൾ അമ്മയെ കളിയാക്കി. 

ഓർത്തപ്പോൾ വേദനയിലും ചിരിച്ചു പോയി. 

കുത്തിപ്പിടിക്കുന്ന വേദന സഹിക്കാൻ കഴിയുന്നില്ലന്ന് തോന്നിയപ്പോൾ വറ്റൽമുളക് പ്രയോഗം ഒന്ന് പരീക്ഷിച്ചാലോയെന്ന് തോന്നിയെങ്കിലും, വേദനയെ അത് കൂടുതൽ സങ്കീർണ്ണമാക്കിയാലോ എന്ന പേടിയിൽ ആ ചിന്ത ഉപേക്ഷിച്ചു. 

പുലരാൻ ഇനിയും ഒരുപാട് സമയമുണ്ട്. കിടക്കാനും കഴിയുന്നില്ല. എഴുന്നേറ്റ് അടുക്കള വാതിൽ തുറന്നു. 

പനിച്ചൂട് ആകെ തളർത്തുന്നുണ്ടായിരുന്നു. എന്നിട്ടും അടുപ്പിൽ തീ കത്തിച്ച് ചോറിനുള്ള വെള്ളം വെച്ചു. 

പുട്ടിനുള്ള പൊടി നനച്ച്, പുഴുങ്ങാനുള്ള പഴമെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോഴാണ് പഴത്തിനൊപ്പം കുറെ പഴത്തൊലികളും അതിലിരിക്കുന്ന കണ്ടത്. 

അച്ഛനും മക്കൾക്കും പഴം കഴിച്ചു കഴിഞ്ഞാൽ വേസ്റ്റ് ബിന്നിനടുത്തേക്കുവരെ നടക്കാനുള്ള മടിയെ വീണ്ടും വീണ്ടും ഓർമിപ്പിച്ചുകൊണ്ട് ആ പഴത്തൊലികൾ അവളെ നോക്കി കൊഞ്ഞനം കാട്ടി.. ‘എടുത്തോണ്ട് പോയി കളയെടി. ഇത് നിന്റെ മാത്രം ഡ്യൂട്ടിയിൽപ്പെടുന്നതാ’, എന്നാക്രോശിച്ചുകൊണ്ട്. 

എത്രയോ വട്ടം പറഞ്ഞിട്ടുള്ളതാ ഇങ്ങനെയൊന്നും ചെയ്തു വെക്കരുതെന്ന്. ഡൈനിങ് ടേബിളിൽ വാരിവലിച്ചിടുന്ന ഭക്ഷണാവശിഷ്ടങ്ങളും ഓറഞ്ചു തൊലിയും ബിസ്കറ്റ് കവറുകളും കാണുമ്പോ ഇറങ്ങിയോടാൻ തോന്നും. എത്ര പറഞ്ഞാലും, ഞങ്ങൾ ഇങ്ങനെയാ, ഞങ്ങൾക്കിതേ പറ്റു എന്ന ഭാവം. 

ആ ധാർഷ്ട്യം പലപ്പോഴും അവളെ ഭ്രാന്തിന്റെ വക്കിലെത്തിക്കും. 

ദേഷ്യവും സങ്കടവും നിസ്സഹായതയും പരിധി വിടുമ്പോൾ, ഒരലർച്ചയെ കെട്ടഴിച്ചു വിടും. പക്ഷേ, നിനക്കവിടെ വേറെന്താ പണി എന്ന മറ്റൊരു അലർച്ച ആ നിസ്സഹായതയെ ചവിട്ടിയരക്കും. 

പിന്നെയുള്ള ദേഷ്യം മുഴുവൻ അടുക്കളപ്പാത്രങ്ങളോട് തീർക്കും. അതിനു ശേഷമുള്ള സങ്കടം ഏങ്ങിയേങ്ങി കരഞ്ഞു തീർക്കും. എല്ലാറ്റിനും ശേഷം പിന്നെയും അടിമയെപ്പോലെ എല്ലാം തൂത്തു തുടച്ചും, അടുക്കിപ്പെറുക്കിയും വൃത്തിയാക്കാനിറങ്ങും. 

ഓർമ്മകളിൽ അവളൊന്ന് നെടുവീർപ്പിട്ടു. 

എല്ലാം റെഡിയായിക്കഴിഞ്ഞപ്പോഴേക്കും നേരം നല്ലപോലെ വെളുത്തിരുന്നു. ചോറും കറികളും വിളമ്പിയെടുത്ത പിള്ളേരുടെ ലഞ്ച് ബോക്സ് ഡൈനിങ് ടേബിളിൽ കൊണ്ടു വെച്ചു. സുനിലിനുള്ളതും പാത്രത്തിലാക്കി. ചൂടുവെള്ളം നിറച്ച വെള്ളക്കുപ്പികൾകൂടി എടുത്തു വെച്ച് എല്ലാം ആയല്ലോ എന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തി. 

ടവൽ പൊതിഞ്ഞ് ബാഗിലേക്ക് വെച്ചു കൊടുത്താലേ പിള്ളേർ രണ്ടും ലഞ്ച് ബോക്സ്‌ എടുക്കുള്ളു. തിരക്കിൽ അതൊന്നു മറന്നാൽ, ഈയമ്മ ഇതെവിടെ പോയിക്കിടക്കുന്നുവെന്ന് ഒച്ചവെക്കും. 

ഇന്നിനി ഒന്നിനും വയ്യ. വേണേൽ ബാക്കിയുള്ളതെല്ലാം തനിയെ ചെയ്യട്ടെ. ഇനിയും ഈ വേദന സഹിക്കാൻ പറ്റുന്നില്ല ഡോക്ടറെ കണ്ടേ മതിയാകു. 

തല നനക്കാതെ കുളിച്ചിറങ്ങിവരുമ്പോൾ, ഉമ്മറത്തു നിന്ന് സുനിലിന്റെ വിളി കേട്ടു. ചായക്കുള്ള അലാറമാണ്. 

ചായ പകർന്ന് കൊണ്ട് കൊടുക്കുമ്പോൾ അയാൾ അവളെയൊന്ന് നോക്കിയതുപോലുമില്ല. 

ഞാനൊന്ന് ഹോസ്പിറ്റലിൽ പോകുന്നു. രാവിലത്തേക്ക് കഴിക്കാനുള്ളതും, ഉച്ചക്ക് കൊണ്ടു പോകാനുള്ളതുമൊക്കെ എടുത്തു വെച്ചിട്ടുണ്ട്. പിള്ളേർ റെഡിയായി വരുമ്പോ അതൊക്കെയൊന്ന് എടുത്തു കൊടുക്കണം. 

പിള്ളേര് പോയിട്ട് പോയാൽ മതി. എനിക്കിന്ന് നേരത്തെ പോകണം. ഒരത്യാവശ്യമുണ്ട്. 

എന്ത് പറ്റിയെന്നോ, എന്തിനാ ഡോക്ടറെ കാണുന്നെതെന്നോ അന്വേഷിക്കാതെ, ഒരു സെർവെന്റിനോട് ഉത്തരവിടുംപോലെ പറഞ്ഞു നിർത്തി അയാൾ പത്രത്താളുകളിലേക്ക് മുഖം പൂഴ്ത്തി. 

എനിക്ക് തീരെ വയ്യ. ഇന്നൊരു ദിവസം ലീവെടുത്ത് എന്റെകൂടെയൊന്ന് വരുമോയെന്ന് ചോദിക്കാനൊരുങ്ങിയ നാവ് തൊണ്ടക്കുഴിയുടെ അറ്റത്തോളമിറങ്ങി ചത്തുമലച്ചു കിടന്നു. 

മറുത്തൊന്നും പറഞ്ഞില്ല. നേരെ റൂമിൽ കയറി ഡ്രസ്സ് മാറ്റി പോകാനിറങ്ങി. 

“ഓഹ്… ഇന്നും പുട്ട് തന്നെ. ഇവിടെ വേറൊന്നും ഉണ്ടാക്കില്ലേ “

ടേബിളിലിരിക്കുന്ന പാത്രങ്ങളുടെ അടപ്പുകൾ തുറന്ന് പിടിച്ച് അമ്മായിയമ്മ പല്ല് കടിക്കുന്നു. 

ഇന്നലെ ഇഡ്ഡലിയും മിനിയാന്ന് ചപ്പാത്തിയും അതിനു മുന്നത്തെ ദിവസം ഇടിയപ്പവുമായിരുന്നു എന്ന കാര്യം അവർ ഓർക്കുന്നില്ലന്ന് തോന്നുന്നു. 

നീയിതെങ്ങോട്ടാ രാവിലെതന്നെ.. 

ചോദ്യം കേട്ടതായി നടിച്ചില്ല. 

നീയെന്തിനാ ഇത്ര നേരത്തെ?? കുട്ടികൾ പോയിട്ട് പോകാമെന്നു പറഞ്ഞതല്ലേ?

അതിനും കേട്ടഭാവം വെച്ചില്ല. 

എന്നിട്ടും ഗേറ്റ് കടക്കുമ്പോൾ കാലൊന്നിടറി. കാഴ്ചയേ മറച്ചുകൊണ്ട് കണ്ണിൽ നിറയെ കണ്ണുനീരായിരുന്നല്ലോ. 

************

കൂടെയാരുമില്ലേ എന്ന ചോദ്യം ഈയിടെയായി ഡോക്ടറങ്ങനെ ചോദിക്കാറില്ല. ആദ്യമൊക്കെ ആ ചോദ്യത്തിന് ഞാനുണ്ടല്ലോ എന്ന മറുപടി ചിരിയോടെ മടക്കിക്കൊടുക്കും. 

വീണ്ടും വീണ്ടും അത് കേൾക്കാൻ ഇഷ്ടപ്പെടാത്തതുകൊണ്ടാകും വല്ലപ്പോഴും ആ കേബിനിലേക്ക് കയറിച്ചെല്ലുമ്പോൾ അദ്ദേഹമതിന് തുനിയാതിരുന്നത്. 

വേദനയാൽ ചുളുങ്ങിക്കൂടിയിരിക്കുമ്പോൾ, ഈയൊരു അവശതയിലും കൂട്ടുവരാൻ ആരും തയ്യാറായില്ലേ എന്നൊരു ചോദ്യം ആ മുഖത്തുനിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞു. 

സിസ്റ്റർ തന്ന വേദനയുടെ ഗുളികയും കഴിച്ച്, പുറത്തേക്കിറങ്ങുമ്പോൾ സൈലന്റ് മോഡിലിട്ട ഫോൺ വൈബ്രേറ്റ് ചെയ്തു.. ബസിലിരിക്കുമ്പോഴെല്ലാം സുനിലിന്റെ കാൾ തുടർച്ചയായി വരുന്നുണ്ടായിരുന്നു. നിസ്സാര കാര്യങ്ങൾക്ക് പോലും ഫോണിൽക്കൂടി പുളിച്ച ചീത്ത വിളിക്കുന്ന സ്വഭാവം ഉള്ളതുകൊണ്ട് കാൾ എടുക്കാൻപോയില്ല. 

വീട്ടിൽ ചെല്ലുമ്പോഴുള്ള ചോദ്യം ചെയ്യലിന്റെ കാഠിന്യം അല്പം കുറഞ്ഞാലോ എന്ന തോന്നലിൽ ഇത്തവണ അവൾ ഫോണെടുത്തു. 

അരുണായിരുന്നു ആ കോളിൽ. 

സൂര്യാ, ഞാൻ നിന്റെ കാര്യം എന്റെയൊരു ഫ്രണ്ട്നോട്‌ പറഞ്ഞിരുന്നുവെന്ന് പറഞ്ഞില്ലേ. അവനിന്നലെ എന്നെ വിളിച്ചിരുന്നു. നിന്നോട് ഒന്നങ്ങോട്ട് വിളിക്കാൻ പറഞ്ഞു. അതുമല്ലെങ്കിൽ ഒന്ന് നേരിൽ ചെന്ന് കാണാൻ. അവന്റെ പുതിയ കറി പൗഡർ യൂണിറ്റിലേക്ക് ജോലിക്കാരെ നോക്കുന്നുണ്ട്. 

ഈയിടെയായിട്ട് സങ്കടങ്ങളുടെ പെരുമഴപ്പെയ്ത്തിൽ നനഞ്ഞു കുതിർന്ന് നിൽക്കുമ്പോഴൊക്കെയും ആകാശത്തെ മറയ്ക്കും വിധം വലിയൊരു കുടയുമായി എത്തിയിരുന്നത് അരുണായിരുന്നു. 

ഒരു ജോലികിട്ടിയാൽ നിന്റെ പകുതി പ്രശ്നങ്ങളും തീരുമെന്ന് പറഞ്ഞ് അവൾക്കായ് ഒരു ജോലിയന്വേഷണം തുടങ്ങിവെച്ചതും അവനായിരുന്നു. 

മുഖപുസ്തകത്താളുകളിൽ മൊട്ടിട്ട ഒരു സാധാരണ സൗഹൃദം. 

എപ്പോഴോ അവനവളുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി വേഷം മാറി. 

അവളെ കേൾക്കാൻ, അവളുടെ സന്തോഷങ്ങളിലും, സങ്കടങ്ങളിലും കൂടെ നിന്ന് ചേർത്തുപിടിക്കാൻ ഒരാള്. 

അവനോടുള്ള ഇഷ്ടം പ്രണയമായി മാറുന്നുണ്ടോ എന്നവൾ ഭയപ്പെട്ടു തുടങ്ങുന്ന നേരത്തായിരിക്കും, ജീവിതത്തിന്റെ പാതിവഴിയിൽ തനിച്ചാക്കി കടന്നുപോയ ഭാര്യയെക്കുറിച്ചും മോനേക്കുറിച്ചും അവൻ പറഞ്ഞു തുടങ്ങുന്നത്. 

പുതിയൊരാളെ കൂടെകൂട്ടാൻ അമ്മ നിർബന്ധിക്കുന്നതും, ഞാനൊരാളെ കണ്ടു വെച്ചിട്ടുണ്ട് എന്ന കള്ളച്ചിരിയും കൂടിയാകുമ്പോൾ അവളുടെ മനസ്സ് വേദനയുടെ ഉൾചൂടിൽ വെന്തടർന്നു പോകും. 

കരുണവറ്റിപ്പോയ ഇടങ്ങളിൽ നിന്നും രക്ഷപ്പെട്ടു പോകാൻ കൊതിക്കുമ്പോഴൊക്കെയും “പോരുന്നോ എന്റെ കൂടെ ” എന്നൊരു കനിവ് അവനിൽ നിന്നും അവളുടെ ചപല മനസ്സ് ആഗ്രഹിച്ചുപോയിട്ടുണ്ട്. 

വിളിച്ചു സംസാരിക്കുന്നതിനേക്കാൾ നല്ലത് നേരിട്ടുള്ള കൂടിക്കാഴ്ചയാണല്ലോ എന്നോർത്തപ്പോൾ ഇപ്പൊത്തന്നെ പോയേക്കാം എന്ന് വിചാരിച്ചു. 

വീട്ടിൽ ചെന്നിട്ടുള്ള പോക്കിന് എന്തൊക്കെ സമാധാനം പറയേണ്ടി വരും എന്നറിയില്ല. 

ബസ്സ്റ്റോപ്പിൽ എത്തിയതും ടൗണിലേക്കുള്ള ബസ് കിട്ടി. 

അരുൺ അയച്ചു തന്ന ലൊക്കേഷൻ കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. 

കമ്പനി മാനേജരെക്കണ്ട് ഇറങ്ങുമ്പോൾ ചെറുതല്ലാത്തൊരു ആത്മവിശ്വാസം നാമ്പിട്ടിരുന്നു. 

വെയിലിലേക്കിറങ്ങി നടന്നപ്പോൾ തല ചുറ്റുന്നതുപോലെ തോന്നി. 

രാവിലെമുതൽ പട്ടിണിയാണല്ലോ എന്നോർത്തത് അപ്പോഴായിരുന്നു. 

അടുത്ത് കണ്ടൊരു കോഫി ഷോപ്പിലേക്കു കയറിച്ചെന്നപ്പോൾ, ചായയടിക്കുന്ന പയ്യൻ കയറിയിരിക്കൂ ചേച്ചിയെന്ന് വിനയാന്വിതനായി. 

സ്ക്രീൻ കൊണ്ട് മറച്ച ചെറിയ കാബിനുകൾ. അതിലൊന്നിലേക്ക് കടന്നിരിക്കുമ്പോഴാണ് കണ്ടത്, മേശമേൽ നിരത്തിവെച്ച മിൽക്ക് ഷേക്കിനും, സാൻഡ്‌വിച്ചിനും അപ്പുറവുമിപ്പുറവുമിരിക്കുന്ന രണ്ടുപേരെ. 

ആദ്യമൊന്ന് പകച്ചു. പക്ഷേ അതിലേറെ പകച്ചുപോയത് അപ്പുറത്തെ നോട്ടമാണെന്ന് അവൾക്ക് തോന്നി. 

സംസാരം മുറിഞ്ഞതു കൊണ്ടും, കണ്ണുകൾ വേറെയെങ്ങോ തറഞ്ഞു നിൽക്കുന്നതും കണ്ടിട്ടാകണം അവൾക്ക് പുറംതിരിഞ്ഞിരുന്നവൾ തിരിഞ്ഞു നോക്കിയതും, എന്തുപറ്റി സുനിൽ എന്ന് ചോദിച്ചതും. 

ഒരിക്കൽ സ്വന്തം ബെഡ്‌റൂമിൽ അയാൾക്കൊപ്പം കണ്ടത് ഇവളെയല്ലായിരുന്നല്ലോ എന്ന് ഓർമ്മയിൽ പരതിക്കൊണ്ടിരിക്കെ, ചായ കൊണ്ടു വന്ന പയ്യൻ കഴിക്കാൻ എന്ത് വേണം എന്ന ഓർഡറിനായി കാത്തു നിന്നു. 

ഏതൊക്കെയോ പലഹാരങ്ങളുടെ പേര് പറഞ്ഞു. 

എനിക്കും എന്റെയിഷ്ടതതിനു ജീവിക്കാനുള്ള അർഹതയുണ്ട്, സ്വാതന്ത്ര്യമുണ്ട് എന്ന വിളിച്ചുപറയലായിരുന്നു അത്. 

ജോലിക്ക് കയറിയാൽ എത്രയും പെട്ടന്ന് ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് താമസം മാറണം. മക്കൾക്കു വേണ്ടിയുള്ള ക്ഷമയും സഹനവും ഇവിടെ അവസാനിപ്പിക്കണം. നിന്നോടൊരല്പം കനിവു കാണിക്കാൻ നിനക്ക് മാത്രമേ കഴിയൂ എന്നൊക്കെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയെടുത്തു കൊണ്ട് ചായ ഊതിയൂതി കുടിച്ചു. 

കനിവിന്റെ കൂടാരം തേടിയുള്ള യാത്രയിൽ ഒറ്റക്കാണെന്നും തളർന്നു പോകരുതെന്നും മനസ്സിനെ ചട്ടം കെട്ടി. 

ആ ഇരുപ്പിൽ അവളെക്കടന്നുപോയ രണ്ടു മനുഷ്യർ അവൾക്കപ്പോൾ തീർത്തും അപരിചിതരായിരുന്നു. 

 

#എന്റെരചന

#കനിവ്

 

1
സിന്ധു അപ്പുക്കുട്ടൻ
  • Website

എഴുത്തും, വായനയും പാട്ടും വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വീട്ടമ്മ… പൊന്നൂസിന്റെ സ്വന്തം അമ്മക്കുട്ടി

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.